വൈദ്യുതി നിരക്ക് മൂലമുള്ള സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും

വൈദ്യുതി നിരക്ക് മൂലമുള്ള സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും
വൈദ്യുതി നിരക്ക് മൂലമുള്ള സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി. ഇതിനായി ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും. നിലവില്‍ ഒരുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വൈദ്യുതി ബില്‍ അടക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. ഈ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

അടുത്തമാസമാണ് ഈ വര്‍ഷത്തെ ബജറ്റ്,

വൈദ്യുതി നിരക്ക് കുറയ്ക്കാനുള്ള പദ്ധതികളെ പ്രതിപക്ഷം സ്വാഗതം ചെയ്തു. ജനങ്ങള്‍ക്ക് നിലവില്‍ മുന്നോട്ട് പോകാന്‍ പ്രയാസമാണെന്നും സര്‍ക്കാര്‍ മികച്ച പ്രഖ്യാപനങ്ങള്‍ നടത്തി ജനത്തിന് ആശ്വാസമേകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷം പറഞ്ഞു.

Other News in this category



4malayalees Recommends