വയസ്സാംകാലത്ത് ഭാഗ്യം തെളിഞ്ഞ് മുത്തശ്ശി; അടിച്ചത് 2 മില്ല്യണ്‍ ഡോളര്‍ ജാക്ക്‌പോട്ട്; സൗഭാഗ്യം പങ്കിടാന്‍ ഒരുങ്ങുന്നു

വയസ്സാംകാലത്ത് ഭാഗ്യം തെളിഞ്ഞ് മുത്തശ്ശി; അടിച്ചത് 2 മില്ല്യണ്‍ ഡോളര്‍ ജാക്ക്‌പോട്ട്; സൗഭാഗ്യം പങ്കിടാന്‍ ഒരുങ്ങുന്നു
വയസ്സ് കാലത്ത് ജോലിക്കൊന്നും പോകാതിരിക്കുമ്പോള്‍ ഒരു ലോട്ടറി അടിച്ചാല്‍ എന്താകും അവസ്ഥ. അഡ്‌ലെയ്ഡിലെ പാരാലോവിയിലുള്ള ഒരു മുത്തശ്ശിക്കാണ് ആ സൗഭാഗ്യം ലഭിച്ചത്. കിനോ ലോട്ടറിയുടെ 2.2 മില്ല്യണ്‍ ഡോളര്‍ ജാക്ക്‌പോട്ട് ലഭിച്ചതോടെ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ശതകോടീശ്വരിയായി മാറിയത്.

ലോട്ടറി അടിച്ചെങ്കിലും അത് നാട്ടില്‍ പാട്ടാക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ പേരുവിവരം മറച്ചുവവെയ്ക്കാനാണ് ഇവരുടെ തീരുമാനം. ഭാഗ്യം കുറഞ്ഞ ആളുകള്‍ തന്റെ ഭാഗ്യനേട്ടം പങ്കുവെയ്ക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

പാരാലോവി വില്ലേജ് ലോട്ടറീസില്‍ നിന്നുമാണ് ഈ മുത്തശ്ശി സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ജാക്ക്‌പോട്ട് അടിച്ചെന്ന് അവര്‍ ആദ്യം വിശ്വസിച്ചില്ലെന്ന് ഷോപ്പിലെ ജീവനക്കാരി പറഞ്ഞു. വര്‍ഷങ്ങളായി ഒരേ നമ്പര്‍ ഉപയോഗിച്ച് ലോട്ടറി കളിക്കുന്ന സ്ഥിരം കസ്റ്റമറാണ് ഈ ഭാഗ്യാന്വേഷി.

Other News in this category



4malayalees Recommends