കൈയിലെ മുറിവുണക്കും ബാന്‍ഡ്-എയ്ഡ് അത്ര സേഫല്ല! തുറന്ന മുറിവുകളിലൂടെ ക്യാന്‍സര്‍ സൃഷ്ടിക്കുന്ന കെമിക്കലുകള്‍ രക്തത്തില്‍ പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്!

കൈയിലെ മുറിവുണക്കും ബാന്‍ഡ്-എയ്ഡ് അത്ര സേഫല്ല! തുറന്ന മുറിവുകളിലൂടെ ക്യാന്‍സര്‍ സൃഷ്ടിക്കുന്ന കെമിക്കലുകള്‍ രക്തത്തില്‍ പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്!
ബാന്‍ഡ് എയ്ഡുകള്‍ ഒരു രസത്തിന് വരെ കൈയില്‍ ഒട്ടിക്കുന്നവരുണ്ട്. മുറിവുകള്‍ ഉണക്കാന്‍ സഹായിക്കുമെന്ന് കരുതുന്ന ഈ ബാന്‍ഡ് എയ്ഡുകള്‍ തീര്‍ത്തും ഉപകാരപ്രദമാണെന്നാണ് ഇതുവരെയുള്ള ധാരണ. എന്നാല്‍ ഇതിന് ഒരു മറുവശം കൂടിയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

പല പ്രമുഖ ബാന്‍ഡേജുകളിലും ക്യാന്‍സറിന് കാരണമാകുന്ന മാരകമായ കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. ബാന്‍ഡ്-എയ്ഡ്, കുറാഡ് പോലുള്ള പ്രമുഖ ബ്രാന്‍ഡുകളില്‍ പോലും ഇത്തരം ഫോറെവര്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതായാണ് പറയുന്നത്.

ഫ്‌ളൂറിന്‍ എന്ന് പേരുള്ള മാരകമായ കെമിക്കലാണ് ബാന്‍ഡേജുകളില്‍ ടെസ്റ്റ് ചെയ്തതിലൂടെ വാച്ച്‌ഡോഗ് തിരിച്ചറിഞ്ഞത്. പശ പോലുള്ളവ നിര്‍മ്മിക്കാനാണ് പിഎഫ്എഎസ് കെമിക്കലുകള്‍ ഉപയോഗിക്കുന്നത്. റോക്കറ്റ് ഇന്ധനം ഉള്‍പ്പെടെ നിര്‍മ്മിക്കാന്‍ ഫ്‌ളൂറിന്‍ ഉപയോഗികപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത് ചര്‍മ്മം പൊള്ളാനും, കണ്ണുകള്‍ക്ക് കേടുപാട് വരാനും, ശ്വസിച്ചാല്‍ മാരകമായി മാറാനും സാധ്യതയുണ്ട്.

Other News in this category



4malayalees Recommends