ആണവോര്‍ജ്ജ പ്ലാന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച

ആണവോര്‍ജ്ജ പ്ലാന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച
ഓസ്‌ട്രേലിയയില്‍ ആണവോര്‍ജ്ജ പ്ലാന്റിന്റെ അനിവാര്യതയെ പറ്റി പ്രതിപക്ഷം കുറച്ചുകാലമായി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുകയാണ്. ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരമായി ആണവോര്‍ജ്ജ പ്ലാന്റ് നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്ന് ഒരു വിഭാഗം പറയുന്നു. രാജ്യത്തിന്റെ വൈദ്യുതി വില കുറയ്ക്കാന്‍ ആണവോര്‍ജ്ജ പ്ലാന്റുകള്‍ നിര്‍മ്മിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പഴയ കല്‍ക്കരി നിലയങ്ങള്‍ ആണവ കേന്ദ്രങ്ങളാക്കി പുനര്‍നിര്‍മ്മിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന നയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഇതോടെയാണ് വീണ്ടും ആണവേര്‍ജ്ജ കേന്ദ്രങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായത്.

എന്നാല്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ചതുകൊണ്ട് വൈദ്യുതി ബില്‍ കുറയില്ലെന്ന് സൗത്ത് ഓസ്‌ട്രേലിയ പ്രീമിയര്‍ പറഞ്ഞു. ഫെഡറല്‍ ലേബര്‍ സര്‍ക്കാരും എതിരാണ്. എന്നാല്‍ പുനര്‍നിര്‍മ്മിക്കാനാവുന്ന ഊര്‍ജ്ജമാണ് വില കുറയ്ക്കാനുള്ള മാര്‍ഗമെന്ന് ലേബര്‍ പറയുന്നു.

ഊര്‍ജ്ജ പ്രതിസന്ധിക്കിടെ ബജറ്റില്‍ വലിയ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Other News in this category



4malayalees Recommends