ഓസ്‌ട്രേലിയക്കാരിയായ സന്നദ്ധ സംഘടന പ്രതിനിധി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേല്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

ഓസ്‌ട്രേലിയക്കാരിയായ സന്നദ്ധ സംഘടന പ്രതിനിധി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേല്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
ഓസ്‌ട്രേലിയക്കാരിയായ സന്നദ്ധ സംഘടന പ്രതിനിധി സോമി ഫ്രാങ്കോം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേല്‍ അന്വേഷണ റിപ്പോര്‍ട്ട് ഓസ്‌ട്രേലിയയ്ക്ക് കൈമാറി.

സന്നദ്ധ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ചതായി സൈന്യം സമ്മതിച്ചു. ഗാസയില്‍ വച്ച് കൊല്ലപ്പെട്ട ഓസ്‌ട്രേലിയന്‍ വനിതയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആവശ്യപ്പെട്ടിരുന്നു.

ഗാസയില്‍ ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കുന്ന ദി വേള്‍ഡ് സെന്റര്‍ കിച്ചന്‍ എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തക സമിതി അംഗങ്ങളാണ് കൊല്ലപ്പെട്ട ഏഴു പേരും.

സംഭവം ഒരു സ്വതന്ത്ര വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു.അന്വേഷണ റിപ്പോര്‍ട്ട് 24 മണിക്കൂറിനുള്ളില്‍ പുറത്തുവിടുമെന്ന് ഇസ്രയേല്‍ അറിയിച്ചു.

Other News in this category



4malayalees Recommends