ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നു ; സിഡ്‌നിയില്‍ നൂറിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നു ; സിഡ്‌നിയില്‍ നൂറിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച ആരംഭിച്ച മഴ ശനിയാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍. സിഡ്‌നി, ഇലവാര, ബ്ലൂ മൗണ്ടെയ്ന്‍സ്, ഹണ്ടര്‍വാലി എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്.

ന്യൂ സൗത്ത് വെയില്‍സിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂ സൗത്ത് വെയില്‍സിന്റെ കിഴക്കന്‍ തീരങ്ങളില്‍ മഴ തുടരുന്നതിനാല്‍ ആളുകളോട് വീടിനുള്ളില്‍ തുടരാനും അനാവശ്യ യാത്ര ഒഴിവാക്കാനും ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്‌റ്റേറ്റ് എമര്ജന്‍സി സര്‍വീസ് മുന്നറിയിപ്പുകള്‍ എത്തി കഴിഞ്ഞു. ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട് . വൈദ്യുതിയും വെള്ളവും ഉള്‍പ്പെടെ തടസ്സപ്പെടാനും സാധ്യതയുണ്ട്.

പ്രതികൂല കാലാവസ്ഥ മൂലം സിഡ്‌നിയില്‍ നിന്നുള്ള നൂറിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. സമയ ക്രമം എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് അറിയണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Other News in this category



4malayalees Recommends