തെക്ക്കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ ശക്തമായ മഴ ; വിവിധയിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത

തെക്ക്കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ ശക്തമായ മഴ ; വിവിധയിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത
തെക്ക്കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ വ്യാഴാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്യുകയാണ്. ശനിയാഴ്ച രാവിലെ വരെ മഴതുടരും. ന്യൂ സൗത്ത് വെയില്‍സിനെ മഴ കാര്യമായി ബാധിച്ചു കഴിഞ്ഞു.

ഏറ്റവും മോശം ബാധിത പ്രദേശങ്ങളില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 50 മിമി ലഭിക്കാന്‍ സാധ്യതയുണ്ട്. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.മണിക്കൂറില്‍ 45 മൈല്‍ (72 കി.മീ.) വേഗതയില്‍ കാറ്റ് വീശും.

സിഡ്‌നിയില്‍ കനത്ത പ്രത്യാഘാത സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, നഗരത്തിന്റെ വടക്ക്പടിഞ്ഞാറ് ഭാഗത്തുള്ള ഹോക്‌സ്ബറിനേപ്പിയന്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

സിഡ്‌നി മേഖലയ്ക്ക് ചുറ്റും ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നു, ഇത് മഴയെ കൂടുതല്‍ തീവ്രമാക്കുകയും വെള്ളപ്പൊക്ക സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ന്യൂനമര്‍ദ്ദം കിഴക്കന്‍ വിക്ടോറിയയില്‍ മഴയും ഇടിമിന്നലിനും കാരണമാകും.മോശം കാലാവസ്ഥ കാന്‍ബെറയെ ബാധിക്കുകയും ചെയ്യും.

വെള്ളപ്പൊക്ക പ്രതിസന്ധിയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Other News in this category



4malayalees Recommends