വിദേശികള്‍ വീടും സ്ഥലവും വാങ്ങുന്നതിന് അധിക നികുതി ചുമത്തും

വിദേശികള്‍ വീടും സ്ഥലവും വാങ്ങുന്നതിന് അധിക നികുതി ചുമത്തും
വിദേശികള്‍ വീടും സ്ഥലവും സ്വന്തമാക്കുമ്പോള്‍ ഇനി അധിക നികുതി നല്‍കണം. ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെതാണ് തീരുമാനം. നിലവിലുള്ള ഭവന പ്രതിസന്ധി പരിഹരിക്കാനും ഭവന വിപണിയിലേക്ക് യുവാക്കളുടെ പ്രവേശനം എളുപ്പത്തിലാക്കാനുമാണ് നടപടി.

പുതിയ നിയമം നിലവില്‍ വരുന്നതോടെ അധികമായി ലഭിക്കുന്ന നികുതി പണം പുതിയ വീടുകളുടെ നിര്‍മ്മാണത്തെ സഹായിക്കാനാണ് ഉപയോഗിക്കുകയെന്ന് സംസ്ഥാന ട്രഷറര്‍ ഡാനിയേല്‍ പറഞ്ഞു.

ഭവന വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയറും അവകാശപ്പെട്ടു.

ഭവന വിപണിയില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുകയാണ്. പുതിയ വീട് സ്വന്തമാക്കാന്‍ വിദേശികള്‍ ശ്രമിക്കുമ്പോള്‍ നികുതി നല്‍കുന്നതോടെ ആ പണം പുതിയതായി പണി കഴിപ്പിക്കേണ്ട വീടുകളിലേക്ക് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്.

Other News in this category



4malayalees Recommends