മൂന്ന് മാസം മുമ്പ് മാത്രം എത്തിയ മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ മരണമടഞ്ഞു

മൂന്ന് മാസം മുമ്പ് മാത്രം എത്തിയ മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ മരണമടഞ്ഞു
മൂന്ന് മാസം മുമ്പ് മാത്രം എത്തിയ മലയാളി നഴ്‌സ് വിജേഷ് വി കെ (32) അയര്‍ലന്‍ഡില്‍ അന്തരിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങിവരവെയാണ് വിജേഷ് കുഴഞ്ഞു വീണ് മരിച്ചത് . അയര്‍ലന്‍ഡിലെ കൗണ്ടി മീത്തിലെ സ്ടാമുള്ളനിലാണ് വിജേഷ് താമസിച്ചിരുന്നത്.

വയനാട് താമരശ്ശേരിയാണ് സ്വദേശം. നാട്ടില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി നോക്കിയിരുന്ന വിജേഷ് കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ഇവിടെ ജോലിയില്‍ എത്തിയത് . ടാല്‍ബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റന്‍ഡഡ് കെയര്‍ ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിയുന്നു.

നാട്ടിലുള്ള ഭാര്യയെ കൂടി എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വിജേഷ്. അതിന്റെ അവസാന ഘട്ടത്തിലാണ് പെട്ടെന്നുള്ള മരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കാനാണ് ബന്ധുക്കള്‍ ആഗ്രഹിക്കുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങി

Other News in this category



4malayalees Recommends