വേക്ക് ഫീല്‍ഡില്‍ വീടിന് തീപിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ ആശുപത്രിയില്‍. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പരുക്ക് ഗുരുതരമല്ല.
പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്.
ഈ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അഗ്നിബാധയുണ്ടായതെന്ന് വെസ്റ്റ് യോര്‍ക്ക് ഷെയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
കൂടുതല്‍ പേര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചാര്‍ജിങ് പ്രശ്‌നമാവുകയാണ്.
യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാര്‍ജിങ്ങിനിടെ തീ പിടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി ഉയര്‍ന്നിരിക്കുകയുമാണ്.
കഴിഞ്ഞ വര്‍ഷം യുകെയിലാകെ 390 തീപിടിത്തങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ടുണ്ടായി. ഇലക്ട്രിക് ബൈക്കുകള്‍ക്കാണ് കൂടുതല്‍ അപകടങ്ങളുണ്ടായത്.