ഇറാനിലേക്ക് തിരിച്ചയക്കുന്നതിനേക്കാള്‍ സുരക്ഷിതം ഗാസയിലേക്ക് അയക്കുന്നത് ; താന്‍ തിരിച്ചുപോയാല്‍ കൊല്ലപ്പെടുമെന്ന് കോടതിയോട് ഇറാനിയന്‍ പൗരന്‍

ഇറാനിലേക്ക് തിരിച്ചയക്കുന്നതിനേക്കാള്‍ സുരക്ഷിതം ഗാസയിലേക്ക് അയക്കുന്നത്  ; താന്‍ തിരിച്ചുപോയാല്‍ കൊല്ലപ്പെടുമെന്ന് കോടതിയോട് ഇറാനിയന്‍ പൗരന്‍
ഇറാനിലേക്ക് തിരിച്ചയക്കുന്നതിനേക്കാള്‍ സുരക്ഷിതം യുദ്ധം നടക്കുന്ന ഗാസ ആയിരിക്കുമെന്ന് ഓസ്‌ട്രേലിയയില്‍ ഇമിഗ്രേഷന്‍ ഡറ്റന്‍ഷനില്‍ കഴിയുന്ന ഇറാനിയന്‍ പൗരന്‍.

ബൈ സെക്ഷ്വല്‍ ആയ ഇറാനിയന്‍ പൗരന്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഓസ്‌ട്രേലിയയില്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍കഴിയുകയാണ്. ഇയാളെ തിരിച്ചയക്കുന്ന കേസ് ഹൈക്കോടതി പരിഗണിക്കുകയാണ്.

എന്നാല്‍ തിരിച്ചയച്ചാല്‍ താന്‍ ഇറാനില്‍ കൊല്ലപ്പെടുമെന്നും സുരക്ഷിതമല്ലെന്നും ഇയാള്‍ പറയുന്നു. തന്റെ ഓസ്‌ട്രേലിയയില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ഇയാളെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടാല്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനില്‍ കഴിയുന്ന കൂടുതല്‍ പേര്‍ പുറത്തിറങ്ങാനായി ആവശ്യങ്ങള്‍ ഉന്നയിച്ചേക്കും.

Other News in this category



4malayalees Recommends