ആറു പേര്‍ കൊല്ലപ്പെട്ട സിഡ്‌നിയിലെ വെസ്റ്റ് ഫീല്‍ഡ് മാള്‍ വെള്ളിയാഴ്ച വീണ്ടും തുറക്കും. കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാകും മാള്‍ തുറന്നു പ്രവര്‍ത്തിക്കുക. കൊല്ലപ്പെട്ടവരുടെ ഓര്‍മ്മ പുതുക്കാനായി മാള്‍ തുറക്കുമെന്നും ജനങ്ങള്‍ക്കും അവിടെ എത്താമെന്നും മാള്‍ അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്കാണ് സിഡ്‌നിയിലെ ഷോപ്പിങ് സെന്ററില്‍ 40 കാരന്‍ ആറു പേരെ കുത്തി കൊലപ്പെടുത്തിയത്. ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് ന്യൂ സൗത്ത് വെയില്‍സില്‍ എത്തിയതാണ് ഇയാള്‍.
സ്ത്രീകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണമെന്നാണ് സൂചന. കുത്തേറ്റവരില്‍ ആറു പേരില്‍ അഞ്ചു പേരും സ്ത്രീകളായിരുന്നു. ഇയാള്‍ പ്രത്യേക മാനസിക അവസ്ഥയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ മറ്റാരുടേയെങ്കിലും ഇടപെടലുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.