ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്
പബ്ലിക് ഹോസ്പിറ്റലുകളില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കാത്തിരിപ്പ് സമയങ്ങള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അവസ്ഥയിലെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്.

20 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്ത സര്‍ജറികള്‍ നടത്താന്‍ രണ്ടിരട്ടി കാത്തിരിപ്പാണ് രോഗികള്‍ക്ക് വേണ്ടിവരുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഹാര്‍ട്ട് വാല്‍വ് റീപ്ലേസ്‌മെന്റ്, കാര്‍ഡിയാക് പ്രശ്‌നങ്ങള്‍ക്കുള്ള ഓപ്പറേഷനുകള്‍, സമയത്ത് ഭേദമാകാത്ത ഫ്രാക്ചറുകള്‍ എന്നിങ്ങനെ കാറ്റഗറി 2 സര്‍ജറികള്‍ നടത്താന്‍ മുന്‍പത്തേക്കാളും സമയം വേണ്ടിവരുന്നുവെന്നാണ് പറയുന്നത്.

ഈ സര്‍ജറികള്‍ അത്യാവശ്യവും, അടിയന്തരവുമാണ്. ഇലക്ടീവ്, കോസ്മറ്റിക് സര്‍ജറികള്‍ അല്ലാത്തതിനാല്‍ രോഗികള്‍ വേദന സഹിച്ച് കാത്തിരിക്കേണ്ട അവസ്ഥയാണ്, എഎംഎ പ്രസിഡന്റ് പ്രൊഫസര്‍ സ്റ്റീവ് റോബ്‌സണ്‍ പറഞ്ഞു.

ഇതിന് പുറമെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കുരുക്കുകളില്‍ പെട്ട് കിടക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിനാല്‍ എമര്‍ജന്‍സിയില്‍ രോഗികളെ സമയത്ത് കാണുന്നത് ഏറ്റവും താഴ്ന്ന നിലയിലാണ്.

Other News in this category



4malayalees Recommends