വെയില്‍സിലെ സ്‌കൂള്‍ പ്ലേഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്; സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചര്‍ക്കും, ഹെഡ് ഓഫ് ഇയറിനും കുത്തേറ്റു; സഹജീവനക്കാരന്‍ ഓടിയെത്തി വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കി; ഭയചകിതരായി കുട്ടികള്‍

വെയില്‍സിലെ സ്‌കൂള്‍ പ്ലേഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്; സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചര്‍ക്കും, ഹെഡ് ഓഫ് ഇയറിനും കുത്തേറ്റു; സഹജീവനക്കാരന്‍ ഓടിയെത്തി വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കി; ഭയചകിതരായി കുട്ടികള്‍
സ്‌കൂളിലെ പ്ലേഗ്രൗണ്ടില്‍ ചോരവീഴ്ത്തി വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്. സ്‌പെഷ്യല്‍ നീഡ്‌സ് അധ്യാപികയ്ക്കും, ഹെഡ് ഓഫ് ഇയറിനുമാണ് കുത്തേറ്റത്. ഓടിയെത്തിയ സഹജീവനക്കാരന്‍ ബലംപ്രയോഗിച്ച് വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കിയതോടെയാണ് അക്രമത്തിന് അവസാനമായത്.

കാര്‍മാതെന്‍ഷയറിലെ അമാന്‍ഫോര്‍ഡിലുള്ള അമാന്‍ വാലി സ്‌കൂളിലേക്കാണ് പോലീസ് കുതിച്ചെത്തിയത്. ബുധനാഴ്ച രാവിലെയാണ് ഭയപ്പെടുത്തുന്ന തോതിലുള്ള കത്തി അക്രമണം നടക്കുന്നതായി ഇവര്‍ക്ക് വിവരം ലഭിച്ചത്. രണ്ട് അധ്യാപകര്‍ക്ക് പുറമെ ഒരു വിദ്യാര്‍ത്ഥിക്കും അക്രമത്തില്‍ പരുക്കേറ്റു.

ഡ്രാമാ, വെല്‍ഷ് അധ്യാപികയായ ഫിയാണോ എലിയാസിന് കഴുത്തിലാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സ്‌പെഷ്യല്‍ നീഡ്‌സ് കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന അധ്യാപിക ലിസ് ഹോപ്കിനും കുത്തേറ്റു. ഭാഗ്യത്തിന് രണ്ട് പേരുടെയും ജീവന് ഭീഷണിയില്ലെന്ന് സഹജീവനക്കാര്‍ വെളിപ്പെടുത്തി.

'വിദ്യാര്‍ത്ഥിനി ലക്ഷ്യം വെച്ച അധ്യാപിക ഭാഗ്യത്തിന് ജീവനോടെ രക്ഷപ്പെട്ടു. കഴുത്തിലാണ് ഇവര്‍ക്ക് കുത്തേറ്റത്, സ്ഥിതി ഗുരുതരമാണെങ്കിലും ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നുണ്ട്. കുത്തേറ്റ മറ്റ് രണ്ട് പേര്‍ അക്രമം തടയാന്‍ എത്തിയവരാണ്', ഒരു ശ്രോതസ്സ് വെളിപ്പെടുത്തി.


Other News in this category



4malayalees Recommends