UK News

48 മണിക്കൂര്‍ പണിമുടക്കിന് നഴ്‌സുമാര്‍; ആയിരക്കണക്കിന് എ&ഇ, ഇന്റന്‍സീവ് കെയര്‍ നഴ്‌സുമാരും രണ്ട് ദിവസം നീളുന്ന സമരത്തില്‍ പങ്കുചേരും; ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ സേവനം 'മിനിമത്തിലേക്ക്' വെട്ടിച്ചുരുക്കുമെന്ന് ആര്‍സിഎന്‍
 ശമ്പളത്തിന്റെ പേരിലുള്ള പോരാട്ടത്തിന് പരിഹാരം കാണാന്‍ സമരത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. ക്യാന്‍സര്‍ വാര്‍ഡുകള്‍, എ&ഇ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ എന്നിവയിലേത് ഉള്‍പ്പെടെ ആയിരക്കണക്കിന് നഴ്‌സുമാര്‍ അടുത്ത മാസം നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കിനിറങ്ങും.  രാജ്യത്തെ 120 എന്‍എച്ച്എസ് ട്രസ്റ്റുകളെ പണിമുടക്ക് ബാധിക്കുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. മുന്‍ സമരങ്ങളേക്കാള്‍ കൂടുതല്‍ ആശുപത്രികള്‍ ഇതോടെ പണിമുടക്കിനിറങ്ങും. ശമ്പളത്തിന്റെയും, ജീവനക്കാരുടെ എണ്ണത്തിന്റെയും പേരില്‍ സര്‍ക്കാരുമായി പോര്‍മുഖത്താണ് നഴ്‌സുമാര്‍.  രണ്ട് ദിവസം തുടര്‍ച്ചയായി സമരം നടന്നാല്‍ അത് എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയായി മാറുകയും, സേവനങ്ങള്‍ സാരമായി തടസ്സപ്പെടുകയും

More »

നിക്കോളാ ബുള്ളെ കേസ്; കാണാതാകുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് കുടുംബവീട്ടില്‍ പോലീസ് എത്തിയിരുന്നു; ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട് 45-കാരിക്ക് മദ്യപാന പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തല്‍
നിക്കോളാ ബുള്ളെയെ ലങ്കാഷയറില്‍ നിന്നും കാണാതായിട്ട് 20 ദിവസത്തോളമായി. ഇതിനിടയിലും പോലീസ് അന്വേഷണത്തില്‍ യാതൊരു വ്യക്തതയും വന്നിട്ടില്ല. എന്നാല്‍ 45-കാരിയെ കാണാതാകുന്നതിന് ഏതാനും ആഴ്ചകള്‍ മുന്‍പ് പോലീസുകാര്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.  ആര്‍ത്തവിരാമം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടതോടെ മദ്യോപയോഗം മൂലമുള്ള ബുദ്ധിമുട്ടുകളിലായിരുന്നു

More »

യുകെയിലേക്ക് യാത്ര ചെയ്യവേ നോട്ടിങ്ഹാമില്‍ താമസിച്ചിരുന്ന മലയാളി മരിച്ചു ; സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ കേട്ടത് ഞെട്ടിക്കുന്ന മരണ വാര്‍ത്ത
കൊച്ചി ലണ്ടന്‍ എയര്‍ഇന്ത്യ വിമാനത്തില്‍ യുകെ മലയാളി നെഞ്ചുവേദനയെ തുടര്‍ന്ന് മരണമടഞ്ഞു നോട്ടിങ്ഹാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (ജോര്‍ജേട്ടന്‍ (65) ആണ് നാട്ടില്‍ നിന്നുള്ള മടക്ക യാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എ 1 -149 വിമാനത്തിലായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവിനെ

More »

ഞെട്ടിപ്പിക്കുന്ന രാജിപ്രഖ്യാപനം നടത്തി നിക്കോളാ സ്റ്റര്‍ജന്‍; സ്‌കോട്ട്‌ലണ്ടില്‍ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലില്‍ ലേബര്‍ പാര്‍ട്ടി; പടിയിറങ്ങുന്നത് സ്‌കോട്ട്‌ലണ്ടിന്റെ ആദ്യ വനിതാ ഫസ്റ്റ് മിനിസ്റ്റര്‍
 സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍ അടിയന്തരമായി പത്രസമ്മേളനം വിളിച്ചപ്പോള്‍ കഴിഞ്ഞ ദിവസങ്ങളിലെ വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാനാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ പദവിയില്‍ നിന്നും രാജിവെയ്ക്കുന്നതായാണ് നിക്കോള പ്രഖ്യാപിച്ചത്. കടുത്ത സമ്മര്‍ദവും, സമര്‍പ്പണവും

More »

രക്തബന്ധം ആണ്‍മക്കള്‍ മാത്രമല്ല; ചട്ടം പഠിപ്പിച്ച് ഹൈക്കോടതി; 1 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള എസ്റ്റേറ്റ് ആണ്‍മക്കള്‍ക്ക് എഴുതിവെച്ച് ഇന്ത്യന്‍ വംശജന്‍; 66 വര്‍ഷം ഒപ്പം കഴിഞ്ഞ ഭാര്യക്ക് 50% മൂല്യം നല്‍കാന്‍ വിധിയെഴുതി കോടതി
 ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും വലിയ പോരായ്മകളിലൊന്നാണ് ആണ്‍മക്കളോടുള്ള അമിത സ്‌നേഹം. പെണ്‍മക്കള്‍ ഉണ്ടായാല്‍ ഭാരമാണെന്നും, അവരെ പഠിപ്പിച്ച് വലുതാക്കിയാല്‍ വിവാഹം കഴിച്ച് മറ്റൊരു കുടുംബത്തിലേക്ക് പോകുമെന്നതിനാല്‍ നഷ്ടമാണെന്ന പഴയ മനോഭാവം വെച്ചുപുലര്‍ത്തുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപകമാണ്. എന്നാല്‍ ആ മനോഭാവത്തോടെ 1 മില്ല്യണ്‍ പൗണ്ടിലേറെ മൂല്യമുള്ള എസ്റ്റേറ്റ്

More »

ആര്‍ട്ടിക്കില്‍ ആണവായുധങ്ങള്‍ ഉള്‍പ്പെട്ട യുദ്ധക്കപ്പലുകള്‍ നിരത്തി പുടിന്‍; 30 വര്‍ഷത്തിനിടെ ആദ്യമായുള്ള നീക്കം പാശ്ചാത്യ ചേരികള്‍ക്കുള്ള മുന്നറിയിപ്പ്; ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തി റഷ്യ
 30 വര്‍ഷത്തിനിടെ ആദ്യമായി ആര്‍ട്ടിക്കില്‍ ആണവായുധങ്ങള്‍ വഹിക്കുന്ന യുദ്ധക്കപ്പലുകള്‍ നിയോഗിച്ച് റഷ്യ. ശീതയുദ്ധ കാലത്ത് മുന്‍ സോവിയറ്റ് യൂണിയന്റെ നോര്‍ത്തേണ്‍ ശ്രേണി പതിവായി ആണവായുധങ്ങളുമായി ഈ മേഖലയിലെ സമുദ്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ ആധുനിക റഷ്യ ഈ രീതിയിലേക്ക് നീങ്ങുന്നത് ആദ്യമായാണ്.  ഇതിനിടെ അലാസ്‌കയ്ക്ക് സമീപം റഷ്യ തങ്ങളുടെ രണ്ട് ടിയു-95 പെയര്‍ ന്യൂക്ലിയര്‍

More »

അസൂയ മൂത്ത് മുന്‍ കാമുകന്റെ പുതിയ കാമുകിയെ വകവരുത്തി! 37 വര്‍ഷത്തെ ജയില്‍ജീവിതം, യുകെയില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ച വനിതാ തടവുകാരി ഒടുവില്‍ പുറത്തിറങ്ങുന്നു
 ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ച തടവുകാരി ഒടുവില്‍ ജയില്‍മോചിതയാകുന്നു. അസൂയ മൂത്ത് നടത്തിയ കൊലപാതകമാണ് ഇവരെ 37 വര്‍ഷക്കാലം നീണ്ട ജയില്‍ജീവിതത്തിലേക്ക് നയിച്ചത്.  1986-ല്‍ ജാനെറ്റ് ന്യൂട്ടനെ വധിച്ച കേസില്‍ അകത്തായ 66-കാരി മരിയ പിയേഴ്‌സണ്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങാനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്. മൂന്ന് മക്കളുടെ അമ്മയായ 31-കാരി തന്റെ

More »

നിക്കോളാ ബുള്ളെയെ കാണാതായ കേസില്‍ പുതിയ ട്വിസ്റ്റ്; സംഭവസ്ഥലത്ത് നിന്നും ഏതാനും വാര അകലെ 'കറപറ്റിയ' നിലയില്‍ ഗ്ലൗസ് കണ്ടെത്തി; 45-കാരി എവിടെ പോയെന്നതിന് ഉത്തരം ലഭിക്കുമോ?
 നിക്കോളാ ബുള്ളെയ്ക്കായി തെരച്ചില്‍ നടത്തുന്ന പോലീസ് സംഘത്തിന് കച്ചിത്തുരുമ്പായി ഒരു 'കറ പുരണ്ട' ഗ്ലൗസ് ലഭിച്ചു. രണ്ട് മക്കളുടെ അമ്മയായ 45-കാരിയെ കാണാതായ സ്ഥലത്ത് നിന്നും ഏതാനും വാര അകലെയുള്ള കൃഷിയിടത്തില്‍ നിന്നുമാണ് കറപറ്റിയ ഗ്ലൗസ് ലഭിച്ചത്.  നീല നിറത്തിലുള്ള സ്‌കി ഗ്ലൗസ് തെളിവായാണ് പോലീസ് കൊണ്ടുപോയിട്ടുള്ളത്. എന്നാല്‍ നിക്കോള  പുഴയില്‍ ഒഴുകിപ്പോയെന്ന നിലപാടിലാണ്

More »

യുകെയില്‍ മലയാളി കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന ഈശ്വരിയുടെ മരണം വാറ്റ്‌ഫോഡിലെ മലയാളികള്‍ക്ക് വേദനയാകുന്നു
ഏറെ വര്‍ഷമായി യുകെയില്‍ കഴിയുന്ന കായംകുളം സ്വദേശി ഈശ്വരി അന്തരിച്ചു. വാറ്റ്‌ഫോഡില്‍ ഒരു കുടുംബത്തിനൊപ്പം കഴിയുകയായിരുന്നു ഇവര്‍. 65 വയസായിരുന്നു. സ്‌നേഹപൂര്‍വ്വമായ പെരുമാറ്റമായിരുന്നു വാറ്റ്‌ഫോര്‍ഡ് മലയാളികള്‍ക്ക് ഈ അമ്മയെ ഓര്‍ത്തെടുക്കുമ്പോള്‍ മനസില്‍ വരിക. വാര്‍ധക്യ സഹജമായ അസ്വസ്ഥതകളുണ്ടായിരുന്ന ഈശ്വരി വാറ്റ്‌ഫോഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്

More »

ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണമേറുന്നു; വീട് സ്വന്തമാക്കാന്‍ മറ്റ് വഴികളില്ലാതെ വരുന്നതോടെ റിസ്‌ക് എടുത്ത് ജനം; റിട്ടയര്‍മെന്റ് കാലത്തേക്ക് തിരിച്ചടവ് നീളുന്നത് പണിയാകുമെന്ന് മുന്നറിയിപ്പ്

ഭവനവിപണിയില്‍ കാലെടുത്ത് കുത്താന്‍ ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജുകള്‍ എടുത്ത് ഭവനങ്ങള്‍ വാങ്ങുന്നവര്‍. തങ്ങളുടെ ജോലി ചെയ്യാനുള്ള കാലയളവിന് അപ്പുറത്തേക്ക് നീളുന്ന മോര്‍ട്ട്‌ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ

ഗ്രാജുവേറ്റ് വിസാ റൂട്ട് ഇല്ലാതാകുമോ? ആശങ്ക പടര്‍ന്നതോടെ യുകെ യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ താഴുന്നു; വിദ്യാര്‍ത്ഥി വിസയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സമ്മര്‍ദം രൂക്ഷം

യുകെയിലേക്ക് പഠിക്കാനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി യൂണിവേഴ്‌സിറ്റികള്‍. സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ അത് ബ്രിട്ടനിലെ ക്രിയേറ്റീവ് വ്യവസായങ്ങളിലേക്ക് കഴിവുറ്റ ആളുകളുടെ ഒഴുക്ക്

കെയറര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ കാറുകള്‍ക്ക് നേരെ അക്രമം; പാര്‍ക്കിംഗ് തര്‍ക്കം ഉടലെടുത്തതോടെ വഴിയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ ധാന്യപ്പൊടി, സൂപ്പര്‍ ഗ്ലൂ പ്രയോഗങ്ങള്‍, ഒപ്പം പ്രദേശവാസികളുടെ ഭീഷണി കുറിപ്പുകളും

വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ പേരില്‍ ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരും, പ്രദേശവാസികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങളില്‍ ധാന്യപ്പൊടി വിതറിയും, സൂപ്പര്‍ ഗ്ലൂ ഒഴിച്ചും, വ്യാജ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ പതിച്ചുമാണ്

അടുത്ത ഏതാനും വര്‍ഷങ്ങള്‍ യുകെയെ സംബന്ധിച്ച് ഏറ്റവും അപകടകരം; പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഋഷി സുനാക്; എംപിമാര്‍ കൂറുമാറുമ്പോള്‍ ജനത്തെ ഭയപ്പെടുത്തി വോട്ട് നേടാന്‍ പ്രധാനമന്ത്രി

സ്വന്തം എംപിമാര്‍ മറുകണ്ടം ചാടുകയും, ലോക്കല്‍ തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിയും നേരിടുന്നതിന്റെ ആഘാതത്തിലാണ് ടോറികള്‍. ഇതില്‍ നിന്നും മുക്തി നേടാനായി പ്രധാനമന്ത്രി ഋഷി സുനാക് സമൂഹത്തെ മാറ്റിമറിക്കാനുള്ള ശക്തമായ നിര്‍ദ്ദേശങ്ങളുമായി ജനങ്ങള്‍ക്ക് മുന്നിലേക്ക് വരാനുള്ള

യൂസ്ഡ് കാര്‍ വാങ്ങാന്‍ യുകെയില്‍ ഏറ്റവും ലാഭകരമായ ഇടം ഏതാണ്? ദേശീയ ശരാശരിയേക്കാള്‍ 2000 പൗണ്ട് വരെ താഴ്ന്ന വിലയില്‍ കാറുകള്‍ വാങ്ങാന്‍ എവിടെ പോകണം? ഈ പ്രദേശത്താണ് താമസമെങ്കില്‍ ഭാഗ്യവാന്‍മാര്‍

ബ്രിട്ടനില്‍ എത്തിയാല്‍ ഒരു കാര്‍ വാങ്ങുന്നത് പലരും വേഗത്തില്‍ നടപ്പാക്കുന്ന കാര്യമാണ്. വീട് വാങ്ങുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞ് കാര്യം നടക്കുമെന്ന് മാത്രമല്ല, യാത്രകള്‍ക്ക് ഇതൊരു അത്യാവശ്യ കാര്യവുമായി മാറും. എന്നാല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും ഏറ്റവും ലാഭത്തില്‍ യൂസ്ഡ് കാര്‍

തീപിടിച്ച പന്തുകള്‍ക്ക് ഇനി വിശ്രമം! രണ്ട് ദശകം നീണ്ട കരിയറിനൊടുവില്‍ ഇംഗ്ലീഷ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; 700 വിക്കറ്റ് വീഴ്ത്തിയ ഏക പേസറെന്ന ഖ്യാതിയോടെ വിടവാങ്ങല്‍

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ജൂലൈയില്‍ വെസ്റ്റിന്‍ഡീസിന് എതിരായ ആദ്യത്തെ ടെസ്റ്റ് മത്സരത്തിന് ശേഷമാകും വിടവാങ്ങല്‍. ജിമ്മിയെന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ആന്‍ഡേഴ്‌സണ്‍