UK News

ലോകത്തിലെ ഏറ്റവും മികച്ച 'ജോബ് ഓഫര്‍'? പ്രതിവര്‍ഷം 87 ലക്ഷം രൂപ ശമ്പളം; ജോലി കുത്തിയിരുന്ന് 'കഞ്ചാവ്' വലിക്കല്‍; അപേക്ഷകരുടെ കുത്തൊഴുക്ക്!
 ജോലി ചിലര്‍ക്ക് ഒരു ലഹരിയാണ്. മറ്റെല്ലാം മാറ്റിവെച്ച് ജോലിയില്‍ മുഴുകുന്നവര്‍. എന്നാല്‍ ലഹരി തന്നെ ഒരു ജോലിയാക്കി മാറ്റാന്‍ കഴിഞ്ഞാലോ? ലോകത്തിലെ ഏറ്റവും മികച്ച ജോബ് ഓഫറുമായി ഒരു ജര്‍മ്മന്‍ കമ്പനിയാണ് രംഗത്ത് വന്നിരിക്കുന്നത്.  പ്രൊഫണല്‍ പുകവലിക്കാരെയാണ് ഇതിനായി തേടുന്നത്. കഞ്ചാവ് വലിച്ച് ടെസ്റ്റ് ചെയ്യുന്നവര്‍ക്ക് 88,000 പൗണ്ട്, ഏകദേശം 87 ലക്ഷം രൂപ വരെ ഈ പദവിക്ക് ശമ്പളം ലഭിക്കും.  കാനാമെഡിക്കല്‍ എന്നുപേരുള്ള കമ്പനി തങ്ങളുടെ കഞ്ചാവ് ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനാണ് എക്‌സ്‌പേര്‍ട്ടിനെ തേടുന്നത്. ജര്‍മ്മന്‍ ഫാര്‍മസികള്‍ക്ക് മെഡിസിനല്‍ കഞ്ചാവ് വില്‍ക്കുന്ന കമ്പനിയില്‍ ചേരുന്ന പുതിയ ജോലിക്കാര്‍ക്ക് ഉത്പന്നങ്ങള്‍ 'മണത്ത്, അനുഭവിച്ച്, പുകച്ച്' ഗുണമേന്മ പരിശോധിക്കണം.  'ഓസ്‌ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, മാസിഡോണിയ, ഡെന്‍മാര്‍ക്ക്

More »

കാണാതായ രണ്ട് മക്കളുടെ അമ്മയെ കണ്ടെത്താന്‍ പോലീസിന് താല്‍പര്യം പോരാ? നിക്കോള 'അപ്രത്യക്ഷമായ' സ്ഥലത്ത് രണ്ട് പുരുഷന്‍മാരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് വിവരം നല്‍കിയ സാക്ഷിയെ വിളിക്കാന്‍ 9 ദിവസം കാത്തിരുന്നു
 നിക്കോളാ ബുള്ളെയെ കണ്ടെത്താന്‍ പരിശ്രമിക്കുന്ന പോലീസുകാര്‍ സുപ്രധാന വിവരം നല്‍കിയ സാക്ഷിയെ വിളിക്കാന്‍ ഒന്‍പത് ദിവസമെടുത്തതായി റിപ്പോര്‍ട്ട്. കാണാതായ സ്ഥലത്തിന് സമീപം രണ്ട് പുരുഷന്‍മാരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായി വിവരം നല്‍കിയിട്ടും പോലീസ് സാക്ഷിയെ വിളിച്ച് വിവരങ്ങള്‍ ചോദിക്കാന്‍ ഒന്‍പത് ദിവസത്തോളം വേണ്ടിവന്നു.  നിക്കോള പതിവായി

More »

ശമ്പളവിഷയത്തില്‍ പിടിവാശി ഉപേക്ഷിക്കാതെ ഗവണ്‍മെന്റ്; എ&ഇ, കാന്‍സര്‍ വാര്‍ഡ് സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഭീഷണി മുഴക്കി നഴ്‌സുമാര്‍; വടംവലി രൂക്ഷമാകുമ്പോള്‍ ജനം കുരുങ്ങും
 എ&ഇ, ഇന്റന്‍സീവ് കെയര്‍, കാന്‍സര്‍ വാര്‍ഡ് സേവനങ്ങള്‍ നിര്‍ത്തിവെച്ച് പണിമുടക്കുമെന്ന് ഭീഷണി മുഴക്കി നഴ്‌സുമാര്‍. ശമ്പള വിഷയത്തില്‍ ഗവണ്‍മെന്റ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജ്യത്തെ ഭയപ്പെടുത്തുന്ന തരത്തിലേക്ക് സമരങ്ങളുടെ ചുവടുമാറ്റാന്‍ നഴ്‌സുമാര്‍ നിര്‍ബന്ധിതമാകുന്നത്.  ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് സമരത്തില്‍ ഏര്‍പ്പെടുന്ന

More »

ലിവര്‍പൂള്‍ മലയാളി അനു മാര്‍ട്ടിന്‍ അന്തരിച്ചു ; യുകെയില്‍ ഭര്‍ത്താവിന് അരികിലെത്തിയിട്ട് മൂന്നാഴ്ച മാത്രം ; രണ്ടു വര്‍ഷമായി ബ്ലഡ് കാന്‍സര്‍ ചികിത്സയില്‍ ; 37 കാരിയുടെ വിയോഗത്തില്‍ വേദനയോടെ മലയാളി സമൂഹം
വെറും 37ാം വയസില്‍ ലിവര്‍പൂള്‍ മലയാളിയായ അനു മാര്‍ട്ടിന്റെ ജീവനെടുത്ത് കാന്‍സര്‍.കഴിഞ്ഞ രണ്ടുവര്‍ഷമായി നാട്ടില്‍ ബ്ലഡ് കാന്‍സര്‍ ബാധിതയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്‍ഡ് ചെസ്റ്റ് ഹോസ്പിറ്റലില്‍ നഴ്‌സായ ഭര്‍ത്താവ് മാര്‍ട്ടിന്‍ വി ജോര്‍ജിന് അടുത്തേക്ക് മൂന്നാഴ്ച മുമ്പാണ് എത്തിയത്. മാര്‍ട്ടിന്‍ മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ്

More »

വ്യോമപാതയില്‍ അജ്ഞാത വസ്തു തിരിച്ചറിഞ്ഞ് റഡാര്‍ സംവിധാനങ്ങള്‍; വ്യോമപാത അടച്ചിട്ട് സൈന്യം; കാനഡയ്ക്ക് മുകളില്‍ ചെറിയ സിലിണ്ടര്‍ വസ്തു യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ട് മണിക്കൂറുകള്‍ തികയും മുന്‍പ് പുതിയ ആശങ്ക
 മൊണ്ടാനയിലെ വ്യോമമേഖല റഡാര്‍ പ്രശ്‌നങ്ങള്‍ മൂലം അടച്ചിട്ടു. അജ്ഞാത വസ്തു ആകാശത്ത് വന്നതായുള്ള സംശയത്തില്‍ യുദ്ധവിമാനങ്ങള്‍ പാഞ്ഞെത്തിയെങ്കിലും കാര്യയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.  ശനിയാഴ്ച രാത്രിയാണ് നോര്‍ത്ത് അമേരിക്കന്‍ എയ്‌റോസ്‌പേസ് ഡിഫന്‍സ് കമ്മാന്‍ഡ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. സ്റ്റേറ്റിന് മുകളിലെ വ്യോമപാതയില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെതിരെ

More »

വിന്റര്‍ മടങ്ങിയെത്തുന്നു കൂടുതല്‍ 'പകരംവീട്ടാന്‍'! താപനില -11 സെല്‍ഷ്യസിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്; അപൂര്‍വ്വമായ പോളാര്‍ പ്രതിഭാസം മറ്റൊരു ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ക്ഷണിച്ച് വരുത്തും
 ഈയാഴ്ചയിലെ സുഖകരമായ കാലാവസ്ഥയുടെ ആയുസ്സ് അധികം നീളില്ലെന്ന് മുന്നറിയിപ്പ്. ശൈത്യകാലം കൂടുതല്‍ കരുത്തോടെ തിരിച്ചടിക്കാനായി മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ മഞ്ഞും, താപനില -11 സെല്‍ഷ്യസ് വരെ താഴ്ന്ന നിലയിലേക്കും എത്താന്‍ ഫെബ്രുവരിയുടെ അവസാനഭാഗം വരെ കാത്തിരിക്കേണ്ടി വരില്ലെന്നാണ് മുന്നറിയിപ്പ്. മാര്‍ച്ച് വരെയുള്ള ആദ്യ പത്ത് ദിവസങ്ങളിലും

More »

സ്ത്രീയെ കാണാതായ സ്ഥലത്ത് ആ 'ചുവന്ന വാന്‍' എന്തിന് വന്നു? രണ്ട് മക്കളുടെ അമ്മയെ കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ച് വാന്‍ കണ്ടതായി മറ്റൊരു ദൃക്‌സാക്ഷി കൂടി; വാഹനം എത്തിയത് 'തെറ്റായ' ലക്ഷ്യത്തോടെ!
 ലങ്കാഷയറില്‍ നിന്നും 45-കാരി നിക്കോള ബുള്ളെയെ കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. സംഭവസ്ഥലത്ത് അപ്രത്യക്ഷമായ ദിനത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന അജ്ഞാതമായ ചുവന്ന വാനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ വാഹനം നിര്‍ത്തിയിട്ടത് കണ്ടതായി മറ്റൊരു ദൃക്‌സാക്ഷി കൂടി വെളിപ്പെടുത്തിയിട്ടുണ്ട്.  മരംവെട്ടുകാരനായ ഡെനിസ് റോലാന്‍ഡ്‌സണാണ് വാന്‍ കണ്ടതായി റിപ്പോര്‍ട്ട്

More »

യുദ്ധത്തിന്റെ ഉപകരണമായി 'ബലാത്സംഗം' പ്രയോഗിച്ച് റഷ്യന്‍ സൈനികര്‍; ക്രൂരമായ യുദ്ധതന്ത്രം ഉക്രെയിനില്‍ പരീക്ഷിച്ച് ജനതയുടെ മനഃക്കരുത്ത് തകര്‍ക്കാന്‍ റഷ്യ; അധിനിവേശം ഒന്നാം വാര്‍ഷികത്തിലേക്ക്
 ഉക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം ഒന്നാം വാര്‍ഷികത്തിലേക്ക് അടുക്കുകയാണ്. ഇപ്പോഴും വ്യക്തമായ ഒരു വിജയം അവകാശപ്പെടാന്‍ കഴിയാതെ റഷ്യ വിയര്‍ക്കുകയാണ്. അതിന് ശക്തിയേകുന്നത് പാശ്ചാത്യ ചേരികള്‍ സമ്മാനിക്കുന്ന ആയുധശേഖരമാണ്.  ഈ ഘട്ടത്തില്‍ ഉക്രെയിന്‍ ജനതയ്‌ക്കെതിരെ റഷ്യന്‍ സേന 'ബലാത്സംഗം' ഒരു ആയുധമായി പ്രയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

More »

പക്ഷിപ്പനിയെ നിസാരമായി കാണേണ്ട, ഏതു നിമിഷവും മനുഷ്യരിലേക്കു പടരാം ; കൂടുതല്‍ ജീവജാലങ്ങളില്‍ രോഗം സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പ്
പക്ഷിപ്പനി തെക്കേ അമേരിക്കയിലും കണ്ടെത്തിയത് ആശങ്കയാകുകയാണ്. കടല്‍ സിംഹങ്ങള്‍, നീര്‍ നായ്ക്കള്‍, കുറുക്കന്‍ ,തെക്കേ അമേരിക്കയിലെ ചില സസ്തനികള്‍, പുള്ളിപുലികള്‍, ഡോള്‍ഫിനുകള്‍ എന്നിവിടങ്ങളിലും വൈറസ് സാന്നിധ്യം കണ്ടെത്തി. മറ്റ് വര്‍ഗ്ഗങ്ങളിലേക്കും രോഗം പടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തെക്കേ അമേരിക്കവരെ ഇതു എത്തിയത് ആശങ്കപ്പെടേണ്ട കാര്യമാണെന്ന്  അനിമല്‍ ആന്‍ഡ്

More »

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്‌സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍

പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ്

ലീഡ്‌സില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കൗണ്‍സിലര്‍ 'അല്ലാഹു അക്ബര്‍' മുഴക്കി; വിജയം സമര്‍പ്പിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക്; 40-ലേറെ സീറ്റുകളില്‍ ലേബറിനെ പരാജയപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മുന്‍നിര്‍ത്തി; മുന്നറിയിപ്പുമായി ടോറികള്‍

ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 42-കാരനായ മോതിന്‍ അലി ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സൂചന ; 25 കാരിയുടെ മരണ വാര്‍ത്തയില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍

തീര്‍ത്തും അപ്രതീക്ഷിതമായ ഒരു മരണം, അതും 25ാം വയസില്‍. യുകെയിലെ ഡെര്‍ബിക്ക് അടുത്ത് യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന