UK News

ഇത് ബ്രിട്ടനാണ്, ഇവിടെ പ്രധാനമന്ത്രിക്കും കിട്ടും 'ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ്'; സീറ്റ് ബെല്‍റ്റ് ധരിക്കാതെ സോഷ്യല്‍ മീഡിയ വീഡിയോ ചിത്രീകരിച്ച കുറ്റത്തിന് ലങ്കാഷയര്‍ പോലീസിന്റെ നടപടി; സംഭവിച്ചത് തെറ്റ്, ഫൈന്‍ അടയ്ക്കുമെന്ന് ഋഷി സുനാക്
 നമ്മുടെയൊക്കെ നാട്ടില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കോ, രാഷ്ട്രീയക്കാര്‍ക്കോ നേരെ ചെറുവിരല്‍ പോലും അനക്കാന്‍ ആരും ഭയപ്പെടും. ഇതിന് പിന്നാലെ വരുന്ന പ്രശ്‌നങ്ങളും, സ്ഥലം മാറ്റങ്ങളുമൊക്കെയാണ് ഇവരെ ഭയപ്പെടുത്തുന്നത്. എന്നാല്‍ ബ്രിട്ടനില്‍ സാക്ഷാല്‍ പ്രധാനമന്ത്രിക്ക് വരെ സീറ്റ് ബെല്‍ത്ത് ധരിക്കാതെ യാത്ര ചെയ്താല്‍ ഫൈന്‍ ശിക്ഷ ലഭിക്കും.  സീറ്റ് ബെല്‍റ്റ് ധരിക്കാതെ പിന്‍സീറ്റില്‍ യാത്ര ചെയ്യവെ സോഷ്യല്‍ മീഡിയയ്ക്കായി വീഡിയോ ചിത്രീകരിച്ച് കുടുങ്ങിയ പ്രധാനമന്ത്രി ഋഷി സുനാക് പിഴ അടയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. താന്‍ തെറ്റ് പൂര്‍ണ്ണമായി സ്വീകരിക്കുന്നതായും, ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചാണ് സുനാക് ലങ്കാഷയര്‍ പോലീസ് നല്‍കിയ ഫൈന്‍ നല്‍കാന്‍ തയ്യാറായിരിക്കുന്നത്.  അല്‍പ്പനേരത്തേക്ക് മാത്രമാണ് സീറ്റ് ബെല്‍റ്റ്

More »

വിദ്യാര്‍ത്ഥികള്‍ 'വീട്ടിലിരിക്കട്ടെ'! അവസാന നിമിഷം ചരടുവലിച്ച് ഹെഡ്ടീച്ചേഴ്‌സ്; അടുത്ത മാസത്തെ ദേശീയ സമരങ്ങളില്‍ ആയിരക്കണക്കിന് സ്‌കൂളുകള്‍ ബാധിക്കപ്പെടും; വിദ്യാഭ്യാസ വകുപ്പുമായി നടത്തിയ ചര്‍ച്ച പരാജയം; രക്ഷിതാക്കള്‍ക്ക് തലവേദന
 യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള മാതാപിതാക്കളെ ആശങ്കയിലേക്ക് തള്ളിവിട്ട് അധ്യാപകരുടെ പണിമുടക്ക്. അടുത്ത മാസം മുതല്‍ ഏഴ് ദിവസത്തോളം അധ്യാപകര്‍ പണിമുടക്കുമ്പോള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് വ്യക്തമായതോടെയാണ് ഈ ആശങ്ക.  പണിമുടക്ക് ഒഴിവാക്കാനായി ഗവണ്‍മെന്റും, നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ആറ് മണിക്കൂര്‍

More »

ലൂട്ടന്‍ മലയാളികള്‍ ജിജി മാത്യൂസിന് വിട നല്‍കി ; സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ പ്രിയപ്പെട്ടവര്‍ ചടങ്ങിന്റെ ഭാഗമായി
ലൂട്ടന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ ജിജി മാത്യൂസിന് (56) യാത്രാ മൊഴിയേകി. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറുകണക്കിന് ആളുകള്‍ ചേര്‍ന്നു വേദനയോടെ യാത്രയേകി.  ലണ്ടന്‍ ഹെമല്‍ ഹെംസ്‌റ്റെഡിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടന്ന സംസ്‌കാര ശുശ്രൂഷകളില്‍ ഹൃദയ ഭേദകമായാത്രയേകലാണ് നടന്നത്. ലൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായിരുന്ന

More »

നരകത്തിലെ നഴ്‌സറി! കുട്ടികള്‍ പരസ്പരം മലം തിന്നുന്ന ഭയാനകമായ കാഴ്ച; പിഞ്ചുകുഞ്ഞുങ്ങള്‍ കഴിഞ്ഞുകൂടിയത് സുപ്രധാന അപകടത്തില്‍; ബ്രിട്ടന് നാറ്റക്കേസായി മാറിയ നഴ്‌സറി അടച്ചുപൂട്ടി
 നഴ്‌സറിയില്‍ നമ്മുടെ കുട്ടികളെ ഏല്‍പ്പിക്കുമ്പോള്‍ അവിടെയുള്ളവര്‍ സുരക്ഷിതമായി പരിപാലിക്കുമെന്ന വിശ്വാസമാണുള്ളത്. എന്നാല്‍ ബ്രിട്ടനിലെ ഒരു നഴ്‌സറി അത്തരം വിശ്വാസങ്ങള്‍ക്ക് മേല്‍ കളങ്കമേല്‍പ്പിച്ചു. കുട്ടികള്‍ പരസ്പരം മലം തിന്നുന്ന അവസ്ഥ വരെ നേരിട്ട നഴ്‌സറി ഒടുവില്‍ അടച്ചുപൂട്ടുകയും ചെയ്തു.  മാഞ്ചസ്റ്ററിലെ ഗോര്‍ടണിലുള്ള കിഡ്‌സ്പിറേഷന്‍ നഴ്‌സറിയാണ്

More »

5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി കട്ട് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ ചാന്‍സലര്‍; മോട്ടോറിസ്റ്റുകള്‍ക്ക് മേല്‍ കൂടുതല്‍ സാമ്പത്തിക ഭാരം ചെലുത്തുന്നത് രാഷ്ട്രീയമായി തിരിച്ചടി നല്‍കുമെന്ന് ആശങ്ക; മുന്‍കാല രീതി പിന്തുടരാന്‍ ജെറമി ഹണ്ട്
 5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ച നടപടി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ ഒരുങ്ങി ജെറമി ഹണ്ട്. പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ ഡ്യൂട്ടി കുറച്ച് നല്‍കുന്ന രീതി പിന്തുടരാന്‍ തന്നെയാണ് ഹണ്ട് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മോട്ടോറിസ്റ്റുകള്‍ക്ക് മേല്‍ കൂടുതല്‍ തുക അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയ വിഷം വിതറുമെന്ന

More »

എനര്‍ജി ബില്ലുകളില്‍ ഒടുവില്‍ സന്തോഷവാര്‍ത്ത! സമ്മര്‍ എത്തുന്നതോടെ പ്രൈസ് ക്യാപ്പ് 2200 പൗണ്ടിലേക്ക് താഴുമെന്ന് പ്രവചനം; ഗ്യാസ് നിരക്കുകള്‍ കുറയാന്‍ തുടങ്ങിയതോടെ ആശ്വാസമേകുന്ന കണക്കുകൂട്ടല്‍; ശരാശരി ബില്ലില്‍ 300 പൗണ്ട് വരെ കുറയും
 ബ്രിട്ടനിലെ എനര്‍ജി ബില്‍ ഭാരം ജനങ്ങളെ കുറച്ചൊന്നുമല്ല ശ്വാസംമുട്ടിക്കുന്നത്. ഈ ഘട്ടത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകളെല്ലാം ആശങ്ക പങ്കുവെയ്ക്കുന്നതായിരുന്നു. എന്നാല്‍ ആദ്യമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ വിചാരിച്ചതിന് വിരുദ്ധമായി

More »

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം ഇന്നു തുടരും ; 55 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ നഴ്‌സിങ്ങ് ജീവനക്കാര്‍ സമരത്തിന്റെ ഭാഗമാകും
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം ഇന്നു തുടരും. ഇന്നലെ നടന്ന രണ്ടാം ഘട്ടത്തിലെ ആദ്യദിന സമരത്തില്‍ ആയിരക്കണക്കിന് നഴ്‌സുമാരാണ് വിവിധ ട്രസ്റ്റുകളില്‍ അണിനിരന്നത്. അതിനിടെ യൂണിയനുകള്‍ മുന്നോട്ടു വച്ച പത്തുശതമാനം ശമ്പള വര്‍ദ്ധനവ് തള്ളികളയുന്നതായും ഈ നീക്കം ഉള്‍കൊള്ളനാകില്ലെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. നോര്‍ത്ത് വിക്ക് പാര്‍ക്ക് ഹോസ്പിറ്റല്‍

More »

മഞ്ഞു വീഴ്ച ശക്തം ; റോഡുകള്‍ മഞ്ഞുമൂടിയതോടെ ഗതാഗത പ്രതിസന്ധിയില്‍ വലഞ്ഞ് ജനം ; സോമര്‍സെറ്റില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് ; രാത്രി കാലങ്ങളില്‍ തണുപ്പേറുന്നു
മഞ്ഞുവീഴ്ച ശക്തമായതിനിടെ പല ഭാഗത്തും 10 ഇഞ്ചു ഘനത്തില്‍ മഞ്ഞു പെയ്യുന്നതായി റിപ്പോര്‍ട്ട്. അന്തരീക്ഷ താപനില പൂജ്യത്തിന് താഴെയായിരുന്നു പല ഭാഗത്തും. റോഡുകളില്‍ മഞ്ഞുപെയ്ത് കൂടിയതോടെ റോഡ് ഗതാഗതം പ്രതിസന്ധിയിലായി. സോമര്‍സെറ്റില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ആശുപത്രികളും പ്രതിസന്ധിയിലാണ്. മഞ്ഞുകാല ബുദ്ധിമുട്ടുകളാല്‍ പലരും ചികിത്സ തേടി. പ്രായമായവര്‍

More »

ബ്രിട്ടനെ ശ്വാസംമുട്ടിച്ച പണപ്പെരുപ്പം ഒടുവില്‍ 'ഒതുങ്ങുന്നു'? ഇന്ധന ചെലവുകള്‍ കുറഞ്ഞതോടെ സിപിഐ റേറ്റ് 10.5 ശതമാനത്തിലേക്ക് താഴ്ന്നു; നഴ്‌സുമാര്‍ ഉള്‍പ്പെടെ സമരം ചെയ്യുന്ന പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധന നല്‍കിയാല്‍ പണിപാളുമത്രേ?
 ബ്രിട്ടനെ ഒരു വര്‍ഷത്തിലേറെയായി പൊറുതിമുട്ടിക്കുന്ന പണപ്പെരുപ്പ നിരക്കില്‍ ഇടിവ്. വാര്‍ഷിക സിപിഐ നിരക്ക് ഡിസംബറില്‍ 10.5 ശതമാനത്തിലേക്ക് താഴ്ന്നു. മുന്‍ മാസത്തെ 10.7 ശതമാനത്തില്‍ നിന്നുമാണ് ഈ കുറവ്. ഇന്ധന ചെലവുകള്‍ കുറഞ്ഞതാണ് രാജ്യത്തിന് ആശ്വാസമേകുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറാന്‍ വഴിയൊരുക്കുന്നത്.  തുടര്‍ച്ചയായി രണ്ടാം തവണയാണ് പണപ്പെരുപ്പം ഇടിവ് രേഖപ്പെടുത്തിയത്.

More »

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ

റുവാന്‍ഡ പദ്ധതി പണിതുടങ്ങി; അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേക്ക് പോകുന്നത് തെളിവെന്ന് ഋഷി സുനാക്; അതിര്‍ത്തി സംരക്ഷണത്തില്‍ ശ്രദ്ധയെന്ന് പ്രധാനമന്ത്രി; യുകെയിലേക്ക് തിരിച്ച് അയയ്ക്കുമെന്ന് അയര്‍ലണ്ട്

തന്റെ സുപ്രധാനമായ റുവാന്‍ഡ പ്ലാന്‍ അനധികൃത കുടിയേറ്റക്കാരുടെ പദ്ധതി മാറ്റാന്‍ സഹായിക്കുന്നതായി ഋഷി സുനാക്. യുകെയിലേക്ക് വരുന്നതിന് ഇപ്പോള്‍ ഇവര്‍ക്ക് ആശങ്കയുണ്ടെന്ന് തന്റെ പദ്ധതിയെ മുന്‍നിര്‍ത്തി സുനാക് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചു. യുകെയുടെ

വനിതകള്‍ക്ക് മാത്രമുള്ള വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ 'വിലക്കാന്‍' എന്‍എച്ച്എസ്; വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; സംരക്ഷണം ഉറപ്പാക്കാന്‍ എന്‍എച്ച്എസ് ഭരണഘടനയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

സ്ത്രീകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമോ? അഞ്ചില്‍ കേവലം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കൂള്‍ സുരക്ഷിത ഇടം; വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യാപകരും

ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഗവണ്‍മെന്റ് സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കും,

ടൈറ്റാനിക് യാത്രയിലെ ഏറ്റവും ധനികന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ വാച്ച് ലേലത്തിന്; ദൈവത്തിന് പോലും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കപ്പല്‍ മുങ്ങിത്താഴുമ്പോള്‍ സിഗററ്റ് വലിച്ച് സംസാരിച്ച് കൊണ്ടിരുന്ന ആസ്റ്ററിന്റെ വാച്ച് ആര് വാങ്ങും?

ടൈറ്റാനിക്കിലെ ഏറ്റവും വലിയ ധനികന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തിന് വെയ്ക്കുന്നു. 47-ാം വയസ്സിലാണ് ജോണ്‍ ജേക്കബ് ആസ്റ്റര്‍ 1912-ലെ കപ്പല്‍ അപകടത്തില്‍ വെള്ളത്തില്‍ മുങ്ങിത്താണത്. ഭാര്യയെ ലൈഫ്‌ബോട്ടില്‍ കയറാന്‍ സഹായിച്ച ശേഷമായിരുന്നു ആസ്റ്ററിന്