UK News

എന്‍എച്ച്എസില്‍ ഒരു ബെഡ് കിട്ടാന്‍ 12 മണിക്കൂര്‍ കാത്തിരിപ്പ്; കഴിഞ്ഞ വര്‍ഷം അര ദിവസം കാത്തിരുന്നത് 350,000 കാഷ്വാലിറ്റി രോഗികള്‍; ഒരു വര്‍ഷത്തിനിടെ ഏഴിരട്ടി വര്‍ദ്ധന; എ&ഇയിലെ സ്ഥിതി സമരങ്ങള്‍ക്കിടെ കൂടുതല്‍ രൂക്ഷം
 കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷത്തോളം റെക്കോര്‍ഡ് കാഷ്വാലിറ്റി രോഗികള്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ ബെഡ് ലഭിക്കാനായി കാത്തിരുന്നുവെന്ന് കണക്ക്. 2021-മായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടി വര്‍ദ്ധിച്ച കാത്തിരിപ്പാണ് ബെഡ് ലഭിക്കാനായി ആവശ്യം വന്നത്.  റെക്കോര്‍ഡ് നിരക്കില്‍ രോഗികള്‍ 12 മണിക്കൂറും, അതിലേറെയും കാത്തിരുന്നാണ് ആശുപത്രികളില്‍ കിടക്കാന്‍ ഒരു ബെഡ് ലഭിച്ചത്. എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 5.9 മില്ല്യണ്‍ രോഗികളെ എ&ഇയില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 20-ല്‍ ഒരു രോഗി വീതം ബെഡിനായി അര ദിവസം കാത്തിരിക്കേണ്ടി വന്നതായാണ് കണക്ക്.  ഒരു വര്‍ഷം മുന്‍പ് 48,626 മാത്രമായിരുന്ന നിരക്കാണ് 2022-ല്‍ കുതിച്ചുയര്‍ന്നത്. ഇതിനിടെ ഇംഗ്ലണ്ടിലെ വിവിധ എന്‍എച്ച്എസ് ജീവനക്കാരുടെ സമരം തുടരുകയാണ്. ശമ്പളവര്‍ദ്ധനവും, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും തേടി

More »

ശമ്പള വര്‍ദ്ധനവ് തേടി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിന് ഇറങ്ങുന്നതോടെ ആരോഗ്യ മേഖല സമ്മര്‍ദ്ദത്തില്‍ ; അടുത്ത മാസം നഴ്‌സുമാരുടെ സമരവും ആരോഗ്യ മേഖലയുടെ താളം തെറ്റിക്കും ; ആവശ്യപ്പെടുന്ന ശമ്പള വര്‍ധന സാധ്യമാകുമോ ?
സര്‍ക്കാര്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടയില്‍ വിവിധ മേഖലകളിലുള്ള ശമ്പള വര്‍ദ്ധനവു തേടിയുള്ള സമരം കുറച്ചൊന്നുമല്ല സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്നത്. നാളെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിനിറങ്ങുന്നത് വലയ്ക്കുമെന്നുറപ്പാണ്. ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നതാണ് നഴ്‌സുമാരുടെ സമരവും. എന്‍എച്ച്എസിനെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമാകുമിത്. എന്നാല്‍

More »

ഇരുട്ടത്ത് ഇരുന്നാല്‍ പണം തരാം! വൈദ്യുതി മേഖല ബാക്ക്-അപ്പ് അലേര്‍ട്ടില്‍; പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പണം നല്‍കാന്‍ നാഷണല്‍ ഗ്രിഡ് എമര്‍ജന്‍സി പദ്ധതി പ്രാബല്യത്തില്‍
 ഇന്ന് വൈകുന്നേരം വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന വീട്ടുകാര്‍ക്ക് പണം നല്‍കാന്‍ നാഷണല്‍ ഗ്രിഡ് പദ്ധതി പ്രാബല്യത്തില്‍. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകളെ അലേര്‍ട്ടില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് ഇത്.  വൈദ്യുതി വിതരണ മാര്‍ജിനുകള്‍ സാധാരണയേക്കാള്‍ കഠിനമായി മാറുമെന്ന് നാഷണല്‍ ഗ്രിഡ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്റര്‍ പറഞ്ഞു. തിങ്കളാഴ്ച

More »

ജയിലില്‍ പോയില്ലെന്ന് ആശ്വസിക്കൂ, പഴയതെല്ലാം മറന്നേക്കൂ! രാജ്ഞിയുടെ മരണശേഷം കൈയില്‍ കോടികള്‍ വന്നുചേര്‍ന്നതിന്റെ ആവേശത്തില്‍ ലൈംഗിക പീഡനക്കേസില്‍ 'ചീത്തപ്പേര്' മാറ്റാന്‍ ശ്രമിക്കുന്ന ആന്‍ഡ്രൂ രാജകുമാരനെ ഉപദേശിച്ച് യുഎസ് അഭിഭാഷകര്‍
 രാജ്ഞി ജീവനോടെ ഇരിക്കുമ്പോള്‍ ലൈംഗിക ചൂഷകനായ കുറ്റവാളിയുടെ കൂട്ടുകാരനെന്ന നിലയില്‍ ജയിലില്‍ പോകാതെ ഇരുന്നതിന്റെ പേരില്‍ ആശ്വസിച്ച് ശിഷ്ടകാലം കഴിഞ്ഞുകൂടുന്നതാണ് ആന്‍ഡ്രൂ രാജകുമാരന് ഭൂഷണമാകുകയെന്ന് യുഎസ് അഭിഭാഷകര്‍. 17-ാം വയസ്സില്‍ രാജകുമാരനുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നതിന്റെ പേരില്‍ തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വിര്‍ജിനിയ

More »

ഒന്‍പത് മില്ല്യണ്‍ പ്രകാശ വര്‍ഷം അകലെയുള്ള ക്ഷീരപഥത്തില്‍ നിന്നും റേഡിയോ സിഗ്നല്‍! ഭൂമിയിലുള്ള ശാസ്ത്രജ്ഞര്‍ സ്വീകരിച്ചു; ഗവേഷകര്‍ സിഗ്നല്‍ പിടിച്ചത് ഇന്ത്യയിലുള്ള വമ്പന്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ; പിന്നില്‍ ബഹിരാകാശ ജീവിയോ?
 ഭൂമിയില്‍ നിന്നും 9 ബില്ല്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ക്ഷീരപഥത്തില്‍ നിന്നും അയച്ച റേഡിയോ സിഗ്നല്‍ ശാസ്ത്രജ്ഞര്‍ പിടിച്ചെടുത്തു. കാനഡയിലെയും, ഇന്ത്യയിലെയും ഗവേഷകരാണ് 'SDSSJ0826+5630' എന്നു പേരിട്ട ക്ഷീരപഥത്തില്‍ നിന്നുള്ള സിഗ്നല്‍ പിടിച്ചെടുത്തത്. ഇന്ത്യയിലുള്ള വമ്പന്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായത്.  റേഡിയോ സിഗ്നലിനെ കുറിച്ച് പഠിച്ച്

More »

ബ്രിട്ടീഷ് ജിഹാദി ജാക്കിനെ സിറിയന്‍ ജയിലില്‍ നിന്നും 'തിരിച്ചെടുക്കാന്‍' കാനഡ? നൂറുകണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ വഴിയൊരുക്കുമെന്ന് ആശങ്ക; യുകെയ്ക്ക് പുറമെ കനേഡിയന്‍ പൗരത്വം എടുത്തത് രക്ഷയാക്കി തീവ്രവാദി
 ബ്രിട്ടനില്‍ ജനിച്ച ജിഹാദി ജാക്കിനെ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ജയിലില്‍ നിന്നും തിരിച്ചെത്തിക്കാന്‍ തയ്യാറായി കാനഡ. മുസ്ലീമായി മതം മാറിയ 28-കാരന്‍ ജാക്ക് ലെറ്റ്‌സിന് യുകെ, കാനഡ ഇരട്ട പൗരത്വമാണുള്ളത്. 'ബ്രിട്ടന്റെ ശത്രുവാണെന്ന്' സ്വയം പ്രഖ്യാപിച്ചാണ് ഇയാള്‍ ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ വീട്ടില്‍ നിന്നും സിറിയയില്‍ യുദ്ധത്തിനായി ഒളിച്ചോടിയത്.  2017-ല്‍ കുര്‍ദിഷ് അധികൃതരുടെ

More »

ജനകീയനായ രാജാവ്! ചാള്‍സിന്റെ കിരീടധാരണം ജനകീയ മുഖം വിളമ്പുന്നതാകും; അഭയാര്‍ത്ഥികള്‍ക്കും, വൈവിധ്യത്തിനും, വോളണ്ടിയര്‍മാര്‍ക്കും മൂന്ന് ദിവസത്തെ ആഘോഷത്തില്‍ ഇടംനല്‍കും; ഹാരി രാജകുമാരന് ബക്കിംഗ്ഹാം ബാല്‍ക്കണിയില്‍ സ്ഥാനമില്ല?
 സ്വയം ജനകീയനായ രാജാവായി അവരോധിക്കാന്‍ അവസരം ഒരുക്കുന്ന ചടങ്ങായി ചാള്‍സ് തന്റെ കിരീടധാരണ ചടങ്ങുകള്‍ മാറ്റുമെന്ന് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥി നേതാക്കള്‍ക്ക് മുതല്‍ വിവിധ വംശങ്ങളില്‍ പെട്ടവരെയും, വോളണ്ടിയര്‍മാരെയും ചരിത്രപ്രാധാന്യമുള്ള ചടങ്ങില്‍ മുന്നിലിരുത്തുമ്പോള്‍ സ്വന്തം മകനായ ഹാരി രാജകുമാരനെയും, ഭാര്യ മെഗാന്‍ മാര്‍ക്കിളിനെയും ഒരു കൈ അകലത്തില്‍

More »

കത്തീഡ്രലില്‍ 'ലോക്ക്ഡൗണ്‍ സെക്‌സ് പാര്‍ട്ടി'! രാജിവെച്ച മുന്‍ ഹെക്‌സാം & ന്യൂകാസില്‍ ബിഷപ്പിനെതിരെ 'അസാധാരണ' അന്വേഷണം പ്രഖ്യാപിച്ച് വത്തിക്കാന്‍; പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ഫാദര്‍ മൈക്കിള്‍ വിശ്വാസികളോട് ചോദിച്ചു?
 നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ കത്തീഡ്രലില്‍ ലോക്ക്ഡൗണ്‍ സെക്‌സ് പാര്‍ട്ടി സംഘടിപ്പിച്ചതായുള്ള ആരോപണത്തില്‍ അസാധാരണ അന്വേഷണം പ്രഖ്യാപിച്ച് വത്തിക്കാന്‍. ഡിസംബറില്‍ ഹെക്‌സാം & ന്യൂകാസില്‍ ബിഷപ്പ് പദവിയില്‍ നിന്നും രാജിവെച്ച റോബര്‍ട്ട് ബൈണിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഈ വിഷയം കൂടി റോമന്‍ കാത്തലിക് ചര്‍ച്ച് പരിശോധിക്കുക.  അന്വേഷണം നയിക്കുന്ന ലിവര്‍പൂള്‍

More »

തോക്കും, ബോംബുമായി ആശുപത്രിയില്‍! 27-കാരനെ തീവ്രവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു; യുവാവ് പരിഭ്രാന്തി പരത്തിയത് ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍; ബോംബ് സ്‌ക്വാഡും, ആര്‍മി സ്‌പെഷ്യലിസ്റ്റുകളും കുതിച്ചെത്തി
 ആശുപത്രി പരിസരത്ത് തോക്കും, ബോംബുമായി എത്തിയ യുവാവിനെ തീവ്രവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പരിഭ്രാന്തി പടര്‍ന്നതോടെ ലീഡ്‌സ് സെന്റ് ജെയിംസ് ഹോസ്പിറ്റലിലേക്ക് ബോംബ് സ്‌ക്വാഡും, ആര്‍മി സ്‌പെഷ്യലിസ്റ്റുകളും കുതിച്ചെത്തിയിരുന്നു.  ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും കൈവശം വെച്ച കുറ്റത്തിനാണ ആദ്യം 27-കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷമാണ് തീവ്രവാദപ്രവര്‍ത്തനങ്ങളുടെ

More »

ക്യാന്‍സറില്ലാത്ത ലോകം വരുമോ? മെലനോമയ്ക്കുള്ള ആദ്യത്തെ എംആര്‍എന്‍എ വാക്‌സിന്‍ എന്‍എച്ച്എസ് പരീക്ഷണം തുടങ്ങി; രോഗിയുടെ ജനിതക ഘടനയ്ക്ക് അനുസരിച്ചുള്ള വാക്‌സിന്‍ കൂടുതല്‍ ഗുണമേകും

ലോകത്തില്‍ ആദ്യമായി വ്യക്തിഗത എംആര്‍എന്‍എ ക്യാന്‍സര്‍ വാക്‌സിന്‍ ഉപയോഗിച്ച് മെലനോമയ്ക്കുള്ള ചികിത്സ ഒരുക്കി എന്‍എച്ച്എസ്. മൂന്നാം ഘട്ട ട്രയല്‍സിന്റെ ഭാഗമായാണ് നൂറുകണക്കിന് രോഗികള്‍ക്ക് ഈ വാക്‌സിന്‍ ട്രയല്‍ ചെയ്യപ്പെടുന്നത്. ക്യാന്‍സറിനെ പൂര്‍ണ്ണമായി ഭേദപ്പെടുത്താന്‍

കൊടുമുടി കയറി എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയില്‍ സമ്മര്‍ദം; കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ സിക്ക് ഓഫെടുത്തു; ജീവനക്കാരുടെ ഗുരുതര ക്ഷാമം നഴ്‌സിംഗ് ജീവനക്കാരെ സമ്മര്‍ദത്തിലാക്കുന്നു

ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും സമ്മര്‍ദം, ആകാംക്ഷ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓഫ് സിക്ക് എടുത്തതായി എന്‍എച്ച്എസ് കണക്കുകള്‍. നഴ്‌സുമാര്‍ ജോലിയുടെ ഭാഗമായി കനത്ത സമ്മര്‍ദത്തിന് ഇരകളാകുന്നതിന്റെ പുതിയ ഉദാഹരണമാണ് ഇതോടെ

ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ച മുഖ്യ പ്രതി അറസ്റ്റില്‍ ; ഹൗണ്‍സ്ലോയില്‍ താമസിക്കുന്ന പ്രതി അറസ്റ്റിലായത് ഡല്‍ഹിയില്‍ നിന്ന്

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഒരാളെ അറസ്റ്റ് ചെയ്തു യുകെയിലെ ഹൗണ്‍സ്ലോയില്‍ താമസിക്കുന്ന ഉന്ദര്‍ പാന്‍സിംഗ് ഗാബയാണ് അറസ്റ്റിലായ്. ഇയാളെ ഡല്‍ഹിയില്‍ നിന്നാണ് എന്‍ഐഎ

കെയര്‍ വര്‍ക്കര്‍മാരുടെ കുട്ടികള്‍ക്ക് വിസ നിഷേധിക്കാന്‍ കഴിയുമോ? യുകെയുടെ ഇമിഗ്രേഷന്‍ നയത്തിനെതിരെ നിയമനടപടി ആരംഭിച്ച് കുടിയേറ്റ അനുകൂല സംഘടന; കുടുംബങ്ങളെ അകറ്റുന്ന നിയമം വിവേചനപരമെന്ന് ആരോപണം

ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ പ്രധാനമായും പിടിവീണത് കെയര്‍ വര്‍ക്കര്‍ വിസയിലാണ്. മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ വന്‍തോതില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യുകെയിലെത്തിയത് ഈ വിസാ റൂട്ട് വഴിയാണ്. എന്നാല്‍ ഈ വഴിയടച്ച് കെയര്‍

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ്