Cinema

മയ്യത്ത് കബര്‍സ്ഥാനില്‍ കയറ്റാന്‍ പോലും സമ്മതിക്കാതെ വീഡിയോ എടുക്കുന്നു, സിനിമാ സീന്‍ ഒന്നുമല്ലല്ലോ.. അതുകൊണ്ടാണ് മൊബൈല്‍ പിടിച്ചു വാങ്ങിയത്'
മാമുക്കോയക്ക് അര്‍ഹമായ ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് താരത്തിന്റെ മകന്‍ മുഹമ്മദ് നിസാര്‍. ആരെങ്കിലും വരാതിരുന്നാല്‍ വിഷമം വരുന്ന ഒരാളല്ല ബാപ്പ. അതുകൊണ്ട് തീരെ വിഷമമില്ല. ഇന്നലെയും പല ചാനലുകളോടും ഇക്കാര്യം പറഞ്ഞതാണ് എന്നാണ് മുഹമ്മദ് നിസാര്‍ പറയുന്നത്. ജോജുവും ഇര്‍ഷാദും സാദിഖും ഇടവേള ബാബുവും വീട്ടില്‍ വന്നിരുന്നു. മമ്മൂക്ക വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ ഉമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മോഹന്‍ലാല്‍ ജപ്പാനില്‍ ആണ്. ദിലീപ് വിളിച്ചിരുന്നു, ഇന്ന് രാവിലെ വിനീത് വിളിച്ചിരുന്നു. അദ്ദേഹം മദ്രാസില്‍ ഒരു പ്രോഗ്രാമിനിടയിലായിരുന്നു. ഇങ്ങനെയുള്ള വിഷമങ്ങള്‍ എല്ലാര്‍ക്കും ഉണ്ടാകും. പെട്ടെന്നായിരുന്നല്ലോ കബറടക്കത്തിന്റെ സമയം പ്രഖ്യാപിച്ചത്. ഇവരൊന്നും വരുന്നതിലല്ലല്ലോ പ്രാര്‍ത്ഥിക്കുന്നതിലല്ലേ കാര്യം. ഒരു കാര്യത്തിന് കൂടി വിശദീകരണം പറയട്ടെ.

More »

സാമന്തയ്ക്ക് ഇപ്പോള്‍ 20 വയസ്സല്ല, ഗ്ലാമര്‍ കാലം അവസാനിച്ചു, സഹനടിയുടെ വേഷങ്ങളിലേക്ക് മാറണം; നടിക്കെതിരെ വീണ്ടും നിര്‍മ്മാതാവ്
നടി സാമന്തയ്‌ക്കെതിരെ അടുത്തിടെയായിരുന്നു നിര്‍മ്മാതാവ് ചിട്ടിബാബു രംഗത്തെത്തിയത്. നായികയായുള്ള സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചെന്നും ഇപ്പോള്‍ വില കുറഞ്ഞ സെന്റിമെന്‍സ് കാണിച്ച് സിനിമ പ്രമോട്ട് ചെയ്യുകയാണെന്നുമായിരുന്നു ചിട്ടിബാബുവിന്റെ വിമര്‍ശനം. ചിട്ടിബാബുവിന് നേരിട്ട് മറുപടി നല്‍കാതെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പരിഹാസ പോസ്റ്റ് ഇട്ടിരുന്നു. എന്തുകൊണ്ടാണ്

More »

റെക്കോഡ് ഓപ്പണിംഗുമായി 'പൊന്നിയിന്‍ സെല്‍വന്‍ 2
റെക്കോഡ് ഓപ്പണിംഗുമായി 'പൊന്നിയിന്‍ സെല്‍വന്‍ 2'. ഇന്നലെ തിയേറ്ററില്‍ എത്തിയ മണിരത്‌നം ചിത്രം ഗംഭീര കളക്ഷന്‍ ആണ് ആദ്യ ദിവസം തന്നെ നേടിയിരിക്കുന്നത്. ഈ വര്‍ഷത്തെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് പൊന്നിയിന്‍ സെല്‍വന്റേത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു. 21.37 കോടി രൂപയാണ് റിലീസ് ദിവസം തന്നെ ചിത്രം നേടിയത്. കേരളത്തില്‍ വിജയ് ചിത്രം വാരിസിന്

More »

അത് തെറ്റാണ് എന്ന് തിരിച്ചറിയുന്നു; ഖേദം പ്രകടിപ്പിക്കുന്നു; കാസര്‍കോട്ടെ ഷൂട്ടിംഗ് മയക്കു മരുന്ന് എത്തിക്കാന്‍ എളുപ്പമായതിനാല്‍ എന്ന പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് രഞ്ജിത്ത്
സിനിമാസംഘടനകളുടെ യോഗത്തിന് പിന്നാലെ നല്‍കിയ ഒരു അഭിമുഖത്തില്‍ കാസര്‍കോട് വിരുദ്ധ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എം രഞ്ജിത്. കാസര്‍കോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവനയെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. 'കാസര്‍ഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന.

More »

35ാം വിവാഹ വാര്‍ഷികം ജപ്പാനില്‍ ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും
ജപ്പാനില്‍ വച്ച് 35ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം.'ഫ്രം ടോക്കിയോ വിത്ത് ലൗവ്' എന്ന ക്യാപ്ഷനോടെ ഭാര്യ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് നല്‍കുന്ന ചിത്രം മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചുവര്‍ഷത്തെ

More »

നാളെ ഞാന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരൂ, അത് അവഗണനയല്ല'; ലളിതശ്രീ
മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് നടി ലളിതശ്രീ. 'അമ്മ' സംഘടന ഒരു താരങ്ങളെയും തരംതിരിച്ചു കാണാറില്ലെന്നും എല്ലാവരുടെയും പ്രതിനിധിയായാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവിടെ എത്തിയതെന്നും ലളിതശ്രീ പറഞ്ഞു. നാളെ താന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരുകയുള്ളു, അതുകൊണ്ടു മാത്രം അവഗണിച്ചു എന്ന് പറയാമോ എന്നും നടി

More »

മനുഷ്യരെ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് സിനിമ; കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് പികെ ഫിറോസ്
വിവാദമായ ചിത്രം ദി കേരള സ്റ്റോറിയ്‌ക്കെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് സിനിമയാണിത്. സംവിധായകന്‍ സുദിപ്‌തോ സെന്നിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ദി കേരള സ്റ്റോറി' എന്ന പേരില്‍ സുദിപ്‌തോ

More »

ഞങ്ങളുടെ ആത്മാഭിമാനത്തെ നോക്കി പല്ലിളിക്കരുത്'; വേദനയോടും രോഷത്തോടും കൂടി രഞ്ജിത്തിന് കാസര്‍ഗോഡ് നിന്ന് ഒരു കുറിപ്പ്
മയക്കുമരുന്ന് വരാന്‍ എളുപ്പമുള്ളതുകൊണ്ടാണ് കാസര്‍ഗോഡ് ഇപ്പോള്‍ ഒട്ടേറെ സിനിമകള്‍ ഷൂട്ട് ചെയ്യുന്നതെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മദനോത്സവം സംവിധായകന്‍ സുധീഷ് ?ഗോപിനാഥ്, നടന്‍ രാജേഷ് മാധവന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കാസര്‍ഗോഡേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും, ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും

More »

ക്രിട്ടിക്കല്‍ കണ്ടീഷന്‍ മാറി, എങ്കിലും നിങ്ങളുടെ പ്രാര്‍ഥന ആവശ്യമാണ്; ബാലയുടെ ആരോഗ്യനിലയെ കുറിച്ച് എലിസബത്ത്
കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം അതിജീവനത്തിന്റെ പാതയിലേക്ക് നടന്‍ ബാല. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത് യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പായിരുന്നു ബാലയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത് കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ബാലയ്ക്ക് വേണ്ടി കരള്‍

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍