Australia

ന്യൂ സൗത്ത് വെയില്‍സില്‍ ആയിരക്കണക്കിന് നഴ്‌സുമാരും മിഡ് വൈഫുമാരും 24 മണിക്കൂര്‍ സമരത്തില്‍ ; സ്റ്റാഫ് അനുപാതവും ന്യായമായ വേതനവും തേടി പ്രതിഷേധം ശക്തമാക്കി
ന്യൂ സൗത്ത് വെയില്‍സില്‍ ആയിരക്കണക്കിന് നഴ്‌സുമാരും മിഡ്‌വൈഫുമാരും 24 മണിക്കൂര്‍ സമരത്തിലാണ്. നഴ്‌സുമാരും മിഡ്‌വൈഫുമാരും കോവിഡ് സമയത്ത് വന്‍തോതിലുള്ള ജോലിഭാരം ആണ് അനുഭവിച്ചത്. ഇപ്പോഴും കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി. സ്റ്റാഫ്‌പേഷ്യന്റ് അനുപാതത്തിനും ശമ്പള വര്‍ദ്ധനവിനും ആവശ്യപ്പെട്ടാണ് സമരം. രാവിലെ 7 മുതല്‍ സംസ്ഥാനത്തുടനീളമുള്ള ആശുപത്രികള്‍ക്ക് പുറത്ത് നിരവധി കമ്മ്യൂണിറ്റി റാലികള്‍ നടക്കും. ചില ശസ്ത്രക്രിയകള്‍ വൈകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജീവന്‍ രക്ഷിക്കേണ്ടതായുള്ള എമര്‍ജന്‍സി വിഭാഗങ്ങള്‍ സമരത്തിന്റെ ഭാഗമാകില്ല. റെയില്‍ ട്രാമും ബസ് യൂണിയനും ഉള്‍പ്പെടെ സമരങ്ങള്‍ നടന്നുവരികയാണ്, രോഗികളുടേയും ജീവനക്കാരുടെയും അനുപാതം പരിഹരിക്കാന്‍ സര്‍ക്കാരിനോട് യൂണിയന്‍ ആവശ്യപ്പെട്ടു.പൊതു ആശുപത്രികളിലോ ആരോഗ്യ സൗകര്യങ്ങളിലോ ഞങ്ങള്‍ക്ക്

More »

ഓസ്‌ട്രേലിയയില്‍ വീടു വില വീണ്ടും ഇടിഞ്ഞു ; 1983ന് ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ ഇത്രയും വില കുറയുന്നതെന്നും റിപ്പോര്‍ട്ട് 1983ന് ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ ഇത്രയും വില കുറയുന്നതെന്നും റിപ്പോര്‍ട്ട്
ഓഗസ്റ്റ് മാസത്തില്‍ ഓസ്‌ട്രേിലയയിലെ വീട് വില 1.6 ശതമാനം ഇടിഞ്ഞതായി കോര്‍ലോജിക്കിന്റെ റിപ്പോര്‍ട്ട്. 1983ന് ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ ഇത്രയും വില കുറയുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡാര്‍വിന്‍ ഒഴികെ മറ്റെല്ലാ തലസ്ഥാന നഗരങ്ങളിലും വില കുറഞ്ഞു എന്നാണ് കോര്‍ ലോജിക് ചൂണ്ടിക്കാട്ടുന്നത്. ഡാര്‍വിനില്‍ 0.9 ശതമാനം വര്‍ദ്ധനവുണ്ടായി. പലിശ നിരക്ക് കുതിച്ചുയര്‍ന്നതും,

More »

കൂട്ടപ്പലായനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് നഷ്ടം 6 ലക്ഷം ജോലിക്കാര്‍; നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ നഷ്ടം നികത്താന്‍ 2024 വരെ കാത്തിരിക്കണം; കുടിയേറ്റ സിസ്റ്റം മാറ്റിമറിക്കണമെന്ന് സെഡാ
 ഓസ്‌ട്രേലിയയുടെ നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ 2024 വരെ സമ്പൂര്‍ണ്ണമായി തിരിച്ചെത്തില്ലെന്ന് മുന്നറിയിപ്പ്. മഹാമാരി മൂലം 6 ലക്ഷത്തിലേറെ ആളുകളെ രാജ്യത്തിന് തൊഴില്‍മേഖലയില്‍ നിന്നും നഷ്ടമായതെന്ന് കമ്മിറ്റി ഫോര്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ഓഫ് ഓസ്‌ട്രേലിയ- സെഡാ വ്യക്തമാക്കി.  കോവിഡ്-19 മൂലം താറുമാറായ മൈഗ്രേഷന്‍ സിസ്റ്റത്തെ ഏത് വിധത്തില്‍ നേരിടാനാണ് ഉദ്ദേശിക്കുന്നതെന്ന്

More »

കടുത്ത ലേബര്‍ ക്ഷാമം നേരിട്ട് ഓസ്‌ട്രേലിയ; വിസാ നിയമങ്ങളില്‍ ഇളവ് നല്‍കുന്നു; ഈ സാമ്പത്തിക വര്‍ഷം 109,000 സ്‌കില്‍ഡ് ഓസ്‌ട്രേലിയന്‍ വിസകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപനം
 ലോകത്തില്‍ തന്നെ ഏറ്റവും ഗുരുതരമായ ലേബര്‍, സ്‌കില്‍സ് ക്ഷാമം അനുഭവിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഓസ്‌ട്രേലിയ. കാനഡയാണ് ഇതില്‍ മുന്നില്‍. ജൂലൈയില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലാത്ത ജനങ്ങളുടെ അതേ നിലവാരത്തിലാണ് തൊഴിലവസരങ്ങളുള്ളതെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു.  ഈ അവസ്ഥ മാറ്റാനും, ലേബര്‍ ക്ഷാമം പരിഹരിക്കാനും

More »

പാലക്കാട് സ്വദേശിനി സിഡ്‌നിയിലെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവം ; ദുരൂഹതയില്ലെന്ന് സ്ഥാപനം ; അന്വേഷണം തുടരുന്നതായി പൊലീസ്
അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആന്റ് യങ്ങിന്റ സിഡ്‌നി ഓഫീസിനു താഴെ നിന്ന് പാലക്കാട് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ദാരുണ സംഭവം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് യുവതി സഹപ്രവര്‍ത്തകര്‍ക്കൊപ്പം

More »

കോവിഡ് ഐസൊലേഷന്‍ കാലാവധി അഞ്ചു ദിവസമായി കുറച്ചു ; ലക്ഷണമുള്ളവര്‍ പരമാവധി വീട്ടില്‍ തുടരണമെന്ന് പ്രധാനമന്ത്രി
ദേശീയ കാബിനറ്റ് അംഗീകരിച്ച പുതിയ നിയമങ്ങള്‍ അനുസരിച്ച് ലക്ഷണമില്ലാത്ത ആളുകള്‍ക്ക് അഞ്ചു ദിവസം മാത്രം ഐസൊലേഷന്‍ മതി.ഏഴു ദിവസത്തില്‍ നിന്ന് അഞ്ചു ദിവസമായി ഐസൊലേഷന്‍ കുറച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കി. ലക്ഷണങ്ങളുണ്ടെങ്കില്‍ പരമാവധി വീട്ടില്‍ തന്നെ തുടരണമെന്ന് ആല്‍ബനീസ് പറഞ്ഞു.ദേശീയ ക്യാബിനറ്റിലാണ് തീരുമാനം.മാറ്റങ്ങള്‍ അടുത്ത വെള്ളിയാഴ്ച

More »

90,000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള എല്ലാ ജോലികള്‍ക്കും താല്‍ക്കാലിക സ്‌കില്‍ഡ് മൈഗ്രേഷന്‍; പുതിയ വഴി തുറന്നിടണമെന്ന് ആവശ്യപ്പെട്ട് ബിസിനസ്സ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ
 90,000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള എല്ലാ ജോലികള്‍ക്കും താല്‍ക്കാലിക സ്‌കില്‍ഡ് മൈഗ്രേഷന്‍ തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ട് ബിസിനസ്സ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ. വിദേശ ജോലിക്കാര്‍ക്ക് മിനിമം വേജ് നല്‍കണമെന്ന യൂണിയനുകളുടെ ആവശ്യത്തിലേക്ക് കടക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.  അടുത്ത ആഴ്ച നടക്കുന്ന ജോബ്‌സ് & സ്‌കില്‍സ് സമ്മേളനത്തില്‍ വാര്‍ഷിക മൈഗ്രേഷന്‍ രണ്ട്

More »

ചുരുങ്ങിയ കളിയില്‍, കൂടുതല്‍ പണം; അന്താരാഷ്ട്ര താരങ്ങള്‍ക്ക് വമ്പന്‍ പ്രതിഫലം, പ്രാദേശിക താരങ്ങള്‍ക്ക് അടിസ്ഥാന കരാറും; ബിഗ് ബാഷ് ലീഗ് ഡ്രാഫ്റ്റിന് എതിരെ സ്റ്റീവ് സ്മിത്ത്
 പുതുതായി ആരംഭിച്ച ബിഗ് ബാഷ് ലീഗ് ഡ്രാഫ്റ്റിനെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. പ്രാദേശിക താരങ്ങള്‍ക്ക് ബിഗ് ബാഷ് കരാറുകളില്‍ അന്താരാഷ്ട്ര താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ നിരക്ക് നിശ്ചയിച്ചതാണ് സ്മിത്തിന്റെ വിമര്‍ശനത്തിന് കാരണം.  എട്ട് ബിഗ് ബാഷ് ഫ്രാഞ്ചൈസികള്‍ 24 അന്താരാഷ്ട്ര

More »

സ്‌കൈ ഡൈവിംഗ് നടത്തിയ ഓസ്‌ട്രേലിയന്‍ യുവതിക്ക് പാരയായി പാരച്യൂട്ട്; പ്രവര്‍ത്തിക്കാതെ വന്നതോടെ 14,000 അടി മുകളില്‍ നിന്നും താഴേക്ക്; ചാട്ടക്കാരിയും, ഇന്‍സ്ട്രക്ടറും അത്ഭുതകരമായി രക്ഷപ്പെട്ടു
 യൂറോപ്പിലേക്ക് ജീവിതകാലത്തെ ഏറ്റവും രസകരമായ ഒരു യാത്ര. എമ്മാ കാരെയ്ക്കും, സുഹൃത്ത് ജെമ്മാ മര്‍ഡാക്കിനും ബാഗും തൂക്കി ഇറങ്ങുമ്പോള്‍ ഇത് മാത്രമായിരുന്നു ലക്ഷ്യം.  സാഹസങ്ങള്‍ പ്രിയമായതിനാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ സ്‌കൈ ഡൈവിലൂടെ അഞ്ചാം ദിവസ യാത്രക്ക് തുടക്കം കുറിയ്ക്കാമെന്ന് എമ്മ തീരുമാനിച്ചു. സുഹൃത്തായ ജെമ്മയാകട്ടെ ഇതിന് നേരെ എതിരും.  എന്നാല്‍ സാഹസികമായ ആ ചാട്ടം

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി