Australia

യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ട് ഗുണമില്ലേ, വിദ്യാര്‍ത്ഥികള്‍ക്ക് പണം തിരികെ? ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് തിരികെ നല്‍കാന്‍ നിര്‍ദ്ദേശം; അസാധാരണ പദ്ധതി അംഗീകരിക്കുമോ?
 മോശം പഠനാനുഭവങ്ങള്‍ നേരിടുന്ന ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഭാഗികമായി റീഫണ്ട് ചെയ്യാനുള്ള പദ്ധതി മുന്നോട്ട് വെച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി അലന്‍ ടഡ്ജ്.  വാഗ്ദാനം ചെയ്തതില്‍ നിന്നും വിഭിന്നമായ അനുഭവം നേരിടുന്നതായി നിരവധി രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും തന്നോട് പതിവായി പറയുന്നുണ്ടെന്ന് ഇപ്പോള്‍ പ്രതിപക്ഷ വിദ്യാഭ്യാസ വക്താവായ ടഡ്ജ് വ്യക്തമാക്കി.  'വില്‍ക്കുന്നത് ലഭിക്കുന്നില്ല. ഇതിന് യൂണിവേഴ്‌സിറ്റികള്‍ ഫീസില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്', ടഡ്ജ് പറഞ്ഞു. കോവിഡ്-19 മഹാമാരിക്ക് മുന്‍പുള്ള തലത്തിലേക്ക് യൂണിവേഴ്‌സിറ്റി ലെക്ചറുകള്‍ തിരിച്ചെത്തേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.  മെഴ്‌സിഡസ് ബെന്‍സിന് പണം കൊടുത്ത് ഏതാനും മാസങ്ങള്‍ക്ക് ശേഷം കാര്‍ എടുക്കാന്‍ ചെല്ലുമ്പോള്‍

More »

പെര്‍മനന്റ് മൈഗ്രേഷന്‍ ഇന്‍ടേക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയ; വര്‍ഷത്തില്‍ 2 ലക്ഷമാക്കി ഉയര്‍ത്തിയേക്കും; ആവശ്യമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരെ എത്തിക്കാന്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് യൂണിയനുകള്‍
 ഓസ്‌ട്രേലിയയുടെ പെര്‍മനന്റ് മൈഗ്രേഷന്‍ ഇന്‍ടേക്കില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. വര്‍ഷത്തില്‍ 160,000 കുടിയേറ്റക്കാര്‍ എന്നത് 200,000 ലക്ഷമായി ഉയരാനാണ് സാധ്യത. യൂണിയനുകളും, ബിസിനസ്സുകളും ഇതിന് അനുകൂലവുമാണ്.  അടുത്ത മാസം ചേരുന്ന ജോബ്‌സ് സമ്മിറ്റില്‍ ഇത്തരം നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയരുമെന്നാണ് കരുതുന്നത്. മൈഗ്രേഷന്‍ പ്രോഗ്രാമില്‍ തന്നെ മാറ്റങ്ങള്‍ വേണമെന്ന്

More »

ഐശ്വര്യ അശ്വതിന്റെ മരണം ; കാരണം കണ്ടെത്താനുള്ള കൊറോണര്‍ അന്വേഷണം തുടങ്ങി ; പരിചരിച്ച നഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും മൊഴിയെടുക്കും
ഐശ്വര്യ അശ്വതിന്റെ മരണത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കൊറോണര്‍.  വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഐശ്വര്യയെ പരിചരിച്ച നഴ്‌സുമാരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും കൊറോണര്‍ മൊഴി എടുക്കും. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയും കൊറോണറുടെ അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്നാണ്

More »

ജോലി ഭാരം കുറയ്ക്കാനും വേതനത്തിലും തീരുമാനം വേണം ; ന്യൂ സൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു
ന്യൂ സൗത്ത് വെയില്‍സിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും അടുത്ത വ്യാഴാഴ്ച 24 മണിക്കൂര്‍ പണിമുടക്കും. തൊഴില്‍ സാഹചര്യത്തിലെ പ്രതിസന്ധി മൂലമാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും യൂണിയന്‍ അംഗങ്ങള്‍ സെപ്തംബര്‍ 1 ന് ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ വോട്ട് ചെയ്തു തീരുമാനിക്കുകയായിരുന്നു.  രോഗികളുടേയും ജീവനക്കാരുടെയും അനുപാതം

More »

ഇന്ത്യയില്‍ ക്യാംപസുകള്‍ സ്ഥാപിക്കാന്‍ ഓസ്‌ട്രേലിയന്‍ വാഴ്‌സിറ്റികളെ ക്ഷണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ഓസ്‌ട്രേലിയ-ഇന്ത്യ എഡ്യുക്കേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍; സ്റ്റുഡന്റ് വിസ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തി
 ഇന്ത്യയില്‍ ക്യാംപസുകള്‍ സ്ഥാപിക്കാനുള്ള അവസരങ്ങള്‍ പരിശോധിക്കാന്‍ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളെയും, സ്‌കില്ലിംഗ് സ്ഥാപനങ്ങളെയും ക്ഷണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇന്ത്യയിലെ സ്ഥാപനങ്ങളും, മറ്റ് മേഖലകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതകളും തേടണമെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.  ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി

More »

ഉബര്‍ ഉപയോഗിക്കരുത്! ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഓസ്‌ട്രേലിയയിലെ യുണൈറ്റിംഗ് ചര്‍ച്ച്; സ്വന്തം ജോലിക്കാര്‍ക്കെതിരെ സദാചാര ബോധമില്ലാത്ത പെരുമാറ്റമെന്ന് ആരോപണം
 ഉബര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി യുണൈറ്റിംഗ് ചര്‍ച്ച്. വിക്ടോറിയ, ടാസ്മാനിയ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് നിലവില്‍ ഇതുസംബന്ധിച്ച ഇമെയില്‍ ലഭിച്ചിരിക്കുന്നത്.  സദാചാര വിരുദ്ധമായ അടിസ്ഥാനത്തിലാണ് ഉബര്‍ അവരുടെ ബിസിനസ്സ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഓസ്‌ട്രേലിയയില്‍ കമ്മ്യൂണിറ്റി

More »

അധികാരങ്ങള്‍ രഹസ്യമായി കൈക്കലാക്കുന്ന രീതി ഇനി വേണ്ട ; ഓസ്‌ട്രേലിയയില്‍ മോറിസണ്‍ ' സ്‌റ്റൈല്‍' ഇനി അനുവദിക്കില്ല ; പുതിയ തീരുമാനങ്ങളുമായി പ്രധാനമന്ത്രി
ഓസ്‌ട്രേലിയയില്‍ രാഷ്ട്രീയ രംഗം പുകയുകയാണ്. ഒരു പ്രധാനമന്ത്രി ആരേയും അറിയിക്കാതെ പ്രധാനപ്പെട്ട അഞ്ചു വകുപ്പുകളിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് ഭരിച്ചെന്ന റിപ്പോര്‍ട്ട് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. സ്‌കോട്ട് മോറിസണ്‍ തന്റെ അധികാരം തെറ്റായി ഉപയോഗിച്ചെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ കണ്‍ഫ്യൂഷനുകള്‍ ഇല്ലാതാക്കാനാണ് രഹസ്യമായി കാര്യങ്ങള്‍ സൂക്ഷിച്ചതെന്നാണ്

More »

സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിച്ചു, നിയമലംഘനമെന്ന് കരുതാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍, ; പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അഞ്ചു വകുപ്പുകളിലേക്ക് രഹസ്യമായി സത്യപ്രതിജ്ഞ ചെയ്ത സ്‌കോട്ട് മോറിസന്റെ നടപടിയ്‌ക്കെതിരെ സ്വതന്ത്ര അന്വേഷണം
മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അഞ്ചു വകുപ്പുകളിലേക്ക് രഹസ്യമായി സത്യപ്രതിജ്ഞ ചെയ്ത നടപടിയില്‍ നിയമ ലംഘനം ഉണ്ടായിട്ടില്ലെന്ന് കോമണ്‍വെല്‍ത് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയായി ഇതിനെ കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യം, ധനകാര്യം, റിസോഴ്‌സസ്, ട്രഷറി, ആഭ്യന്തരം എന്നീ അഞ്ചു

More »

തക്കാളി പനി ഓസ്‌ട്രേലിയയിലേക്ക്; അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ പടരുമെന്ന് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍; കേരളത്തില്‍ കണ്ടെത്തിയ പനി നാടുകടക്കുന്നു?
 ഇന്ത്യയില്‍ കണ്ടെത്തിയ ദുരൂഹമായ തക്കാളി പനി ഓസ്‌ട്രേലിയയിലേക്ക് പടരുമെന്ന് ആശങ്ക. അപൂര്‍വ്വമായ വൈറല്‍ ഇന്‍ഫെക്ഷന്‍ കേരളത്തില്‍ മെയ് 6-നാണ് ആദ്യമായി കണ്ടെത്തിയത്. ഇത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പടരുകയാണുണ്ടായത്.  തക്കാളി പനി ഓസ്‌ട്രേലിയയില്‍ എത്തിച്ചേരാനുള്ള സാധ്യത ഏറെയാണെന്ന് കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എപിവാച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത