ഉബര്‍ ഉപയോഗിക്കരുത്! ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഓസ്‌ട്രേലിയയിലെ യുണൈറ്റിംഗ് ചര്‍ച്ച്; സ്വന്തം ജോലിക്കാര്‍ക്കെതിരെ സദാചാര ബോധമില്ലാത്ത പെരുമാറ്റമെന്ന് ആരോപണം

ഉബര്‍ ഉപയോഗിക്കരുത്! ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഓസ്‌ട്രേലിയയിലെ യുണൈറ്റിംഗ് ചര്‍ച്ച്; സ്വന്തം ജോലിക്കാര്‍ക്കെതിരെ സദാചാര ബോധമില്ലാത്ത പെരുമാറ്റമെന്ന് ആരോപണം

ഉബര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി യുണൈറ്റിംഗ് ചര്‍ച്ച്. വിക്ടോറിയ, ടാസ്മാനിയ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് നിലവില്‍ ഇതുസംബന്ധിച്ച ഇമെയില്‍ ലഭിച്ചിരിക്കുന്നത്.


സദാചാര വിരുദ്ധമായ അടിസ്ഥാനത്തിലാണ് ഉബര്‍ അവരുടെ ബിസിനസ്സ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഓസ്‌ട്രേലിയയില്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് നല്‍കുന്ന ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര സേവനദാതാക്കളില്‍ ഒരാളായ ചര്‍ച്ച് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ ചൂണ്ടിക്കാണിച്ചു.

ഡ്രൈവര്‍മാരെ സ്വതന്ത്ര കോണ്‍ട്രാക്ടര്‍മാരായി കണക്കാക്കുന്നതിന് പുറമെ തങ്ങളുടെ ലാഭത്തില്‍ നിന്നും സുപ്രധാന ഭാഗങ്ങളില്‍ ഇന്‍കംടാക്‌സ് നല്‍കേണ്ടാത്ത രീതിയിലുമാണ് ഉബര്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കി.

നിയമങ്ങള്‍ തെറ്റിച്ചും, പോലീസ്, റെഗുലേറ്റര്‍മാര്‍ എന്നിവരെ വഞ്ചിച്ചും, ലോകത്തിലെ വിവിധ ഗവണ്‍മെന്റുകളില്‍ രഹസ്യ ലോബിയിംഗ് നടത്തിയും ഉബര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതായി നേരത്തെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടാക്‌സി സേവനങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ മാത്രം ഉബറും, മറ്റ് റൈഡ്-ഷെയര്‍ സേവനങ്ങളും ജോലി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ചര്‍ച്ച് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമപരമായ മിനിമം വേജില്‍ താഴെയാണ് ഉബര്‍ ജോലിക്കാരില്‍ നല്ലൊരു ശതമാനത്തിന്റെയും വരുമാനമെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ചര്‍ച്ച് ചൂണ്ടിക്കാണിച്ചു.
Other News in this category



4malayalees Recommends