ഇന്റര്‍നെറ്റ് അശ്ലീലതയ്ക്കും ഇനി ലൈസന്‍സ്! നീലച്ചിത്ര സൈറ്റുകളില്‍ നിന്നും കുട്ടികളെ അകറ്റാന്‍ പ്രായം തെളിയിക്കുന്ന രേഖ നിര്‍ബന്ധമാക്കും; ക്രെഡിറ്റ് കാര്‍ഡോ, മറ്റ് ഐഡികളോ നല്‍കിയാല്‍ മാത്രം പ്രവേശനം!

ഇന്റര്‍നെറ്റ് അശ്ലീലതയ്ക്കും ഇനി ലൈസന്‍സ്! നീലച്ചിത്ര സൈറ്റുകളില്‍ നിന്നും കുട്ടികളെ അകറ്റാന്‍ പ്രായം തെളിയിക്കുന്ന രേഖ നിര്‍ബന്ധമാക്കും; ക്രെഡിറ്റ് കാര്‍ഡോ, മറ്റ് ഐഡികളോ നല്‍കിയാല്‍ മാത്രം പ്രവേശനം!

പ്രായം തികയുന്നതിന് മുന്‍പ് പല വിവരങ്ങളും കുട്ടികളിലേക്ക് എത്തപ്പെടുന്നതിന്റെ വിപത്ത് ഇന്ന് സമൂഹം അനുഭവിച്ച് വരികയാണ്. ഇന്റര്‍നെറ്റ് വിരല്‍തുമ്പില്‍ എത്തിയതോടെ ഏത് വിവരങ്ങളും തങ്ങള്‍ക്കും അറിവുണ്ടെന്ന ചിന്തയിലാണ് യുവത്വം. പ്രായത്തില്‍ കവിഞ്ഞ വിവരങ്ങള്‍ മൂലം കുട്ടികളുടെ 'കുട്ടിത്തം' തന്നെ ഇല്ലാതാകുകയും ചെയ്യുന്നു.


ഇതില്‍ ഏറ്റവും ഉയര്‍ന്ന ഭീഷണിയാണ് നീലച്ചിത്ര സൈറ്റുകള്‍ ഉയര്‍ത്തുന്നത്. ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ മാനസിക വൈകൃതത്തിന് ഇരകളാകുകയും ചെയ്യുന്നു. എന്തായാലും പോണ്‍ സൈറ്റുകളിലെ കണ്ടന്റുകള്‍ കുട്ടികളുടെ കൈയിലെത്തുന്നത് തടയാനുള്ള നിയമനിര്‍മ്മാണം ബ്രിട്ടനില്‍ കൊണ്ടുപിടിക്കുകയാണ്.

കരട് ഇന്റര്‍നെറ്റ് നിയമങ്ങള്‍ പ്രകാരം ഉപയോക്താക്കള്‍ 18 വയസ്സ് തികഞ്ഞുവെന്ന് തെളിയിക്കാന്‍ വേരിഫിക്കേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഈ നിബന്ധന പാലിക്കാത്ത സൈറ്റുകളില്‍ നിന്നും ഫൈന്‍ ഈടാക്കാനും, ബ്ലോക്ക് ചെയ്യാനും ഓഫ്‌കോമിന് അധികാരം നല്‍കുകയാണ് നിയമം ചെയ്യുന്നത്. സൈറ്റ് ഉടമകളെ ജയിലില്‍ അയയ്ക്കാനും കഴിയും.

Firms must decide how to vet their customers ¿ potentially with credit card, passport or driving licence details (file image posed by models)

ഉപയോക്താക്കളെ ഏത് വിധത്തില്‍ പ്രായപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സ്ഥാപനങ്ങള്‍ തീരുമാനിക്കണം. ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ ഏത് വിവരങ്ങള്‍ വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം. നീലച്ചിത്ര മേഖലയെ ഏത് വിധത്തിലാണ് നിയന്ത്രിക്കേണ്ടതെന്ന് സര്‍ക്കാര്‍ വര്‍ഷങ്ങളായി സംശയിച്ച് നിന്ന ശേഷമാണ് മാറ്റങ്ങള്‍ വരുന്നത്.

ഓണ്‍ലൈനില്‍ ലഭ്യമാകുന്ന അശ്ലീല ദൃശ്യങ്ങള്‍ കുട്ടികളുടെ പെരുമാറ്റത്തിലും, ബന്ധങ്ങളിലും ആശങ്കപ്പെടുത്തുന്ന പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി നിയമത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം നീലച്ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ക്ക് സെക്‌സിനെ കുറിച്ച് തെറ്റായ നിലപാട് രൂപപ്പെടുന്നതായി പകുതിയോളം മാതാപിതാക്കള്‍ ഭയക്കുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പകുതിയോളം അമ്മമാരും ചിന്തിക്കുന്നു.
Other News in this category



4malayalees Recommends