പാക് എംബസി തിരിഞ്ഞു നോക്കിയില്ല ; യുക്രെയ്‌നില്‍ നിന്ന് രക്ഷിച്ചത് ഇന്ത്യയെന്ന് പാക് വിദ്യാര്‍ത്ഥി ; രക്ഷാ ദൗത്യത്തില്‍ പൗകിസ്താന്‍ പരാജയം തുറന്നുകാണിച്ച് വിദ്യാര്‍ത്ഥികള്‍ ; രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ ഇമ്രാന്‍ഖാന്‍

പാക് എംബസി തിരിഞ്ഞു നോക്കിയില്ല ; യുക്രെയ്‌നില്‍ നിന്ന് രക്ഷിച്ചത് ഇന്ത്യയെന്ന് പാക് വിദ്യാര്‍ത്ഥി ; രക്ഷാ ദൗത്യത്തില്‍ പൗകിസ്താന്‍ പരാജയം തുറന്നുകാണിച്ച് വിദ്യാര്‍ത്ഥികള്‍ ; രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ ഇമ്രാന്‍ഖാന്‍
ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെതിരെ യുക്രെയ്ന്‍ യുദ്ധ ഭൂമിയില്‍ നിന്ന് ഇന്ത്യന്‍ സഹായത്താല്‍ രക്ഷപ്പെട്ട പാക് വിദ്യാര്‍ത്ഥിനി. യുക്രെയ്‌നിലെ നാഷണല്‍ എയറോസ്‌പേസ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി മിഷാ അല്‍ഷാദാണ് പാക് എംബസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. റഷ്യ യുക്രെയ്‌നെതിരെ യുദ്ധം ആരംഭിച്ചിട്ടും അവിടെ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ എംബസി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് മിഷ പാകിസ്താനി ദിന പത്രം ഡോണിനോട് തുറന്നടിച്ചു.

Stranded Pak students in Ukraine use Indian flags for escape, chants  'Bharat Mata Ki Jai'; video goes viral - WORLD - OTHERS | Kerala Kaumudi  Online

യുക്രെയ്‌നില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യന്‍ എംബസിയാണ് സഹായിച്ചതെന്ന് മിഷ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. ഈ ബസില്‍ കയറാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുവദിച്ചെന്നും അങ്ങനെയാണ് പടിഞ്ഞാറന്‍ യുക്രെയ്‌നിലെ ടെര്‍ണോപില്‍ നഗരത്തിലെത്തിയതെന്നും മിഷ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാല്‍ നിറഞ്ഞ ബസിലെ ഏക പാകിസ്താനി വിദ്യാര്‍ത്ഥി ഞാനായിരുന്നു, ഞങ്ങളാണ് പാക്‌സിതാന്റെ ഭാവി, എന്നിട്ടും ഈ ദുരിത കാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് പെരുമാറുന്നതെന്നും മിഷ വിമര്‍ശിച്ചു.

യുദ്ധം തുടങ്ങിയപ്പോള്‍ തന്നെ സര്‍വകലാശാല അധികൃതര്‍ ഹോസ്റ്റല്‍ ബേസ്‌മെന്റിലേക്ക് മാറ്റിയെന്ന് മിഷ പറയുന്നു. യുക്രെയ്‌നില്‍ നിന്നുള്ളവരെ കൂടാതെ നൈജീരിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 120 വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് കഴിഞ്ഞത്. വ്യോമാക്രമണം കാരണം പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും മിഷ പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ പതാക ഉപയോഗിച്ച് പാക് വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തിയിലെത്തിയത് വാര്‍ത്തയായിരുന്നു. പാക് പ്രധാനമന്ത്രിയ്‌ക്കെതിരെ വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Other News in this category



4malayalees Recommends