ബ്രിട്ടന്റെ അഭയാര്‍ത്ഥി സ്‌കീം അവതാളത്തില്‍; രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചത് 50 ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്ക് മാത്രം; ഉത്തരവാദിത്വം പ്രീതി പട്ടേലിന്റെ തലയില്‍ ചുമത്തി ലിസ് ട്രസ്; എന്താണ് സംഭവിക്കുന്നതെന്ന് ഐഡിയ ഇല്ലെന്ന് ബോറിസും?

ബ്രിട്ടന്റെ അഭയാര്‍ത്ഥി സ്‌കീം അവതാളത്തില്‍; രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചത് 50 ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്ക് മാത്രം; ഉത്തരവാദിത്വം പ്രീതി പട്ടേലിന്റെ തലയില്‍ ചുമത്തി ലിസ് ട്രസ്; എന്താണ് സംഭവിക്കുന്നതെന്ന് ഐഡിയ ഇല്ലെന്ന് ബോറിസും?

ഉക്രെയിനിലെ യുദ്ധത്തില്‍ നിന്നും രക്ഷപ്പെടുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ ഹോം ഓഫീസിന്റെ ഭാഗത്ത് നിന്നുള്ള നിഷ്‌ക്രിയത്വത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി പ്രീതി പട്ടേല്‍. രക്ഷപ്പെടുന്നവര്‍ക്കുള്ള പുതിയ മനുഷ്യത്വപരമായ സ്‌കീം ഹോം സെക്രട്ടറി പ്രഖ്യാപിച്ചതില്‍ നിന്നും വിഭിന്നമായ നിലപാട് ബോറിസ് ജോണ്‍സണ്‍ പങ്കുവെച്ചത് വിവാദം രൂക്ഷമാക്കി.


യുകെ ഇതിനകം സ്വീകരിച്ച നിലപാടുകള്‍ വളരെ തുറന്നതും, ഉദാരമസ്തകതയുമുള്ളതുമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ അപ്പാടെ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും ബോറിസ് സൂചിപ്പിച്ചു. ഞായറാഴ്ചയോടെ കേവലം 50 എമര്‍ജന്‍സി വിസകളാണ് ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്കായി അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്. 13,500 ഉക്രെയിന്‍കാര്‍ അപേക്ഷ സമര്‍പ്പിച്ചപ്പോഴാണിത്.

The PM stressed that 'thousands' of applications are being processed but conceded he is 'not sure' if the extraordinary low numbers of approvals are correct

അതേസമയം അനുവദിച്ച വിസകളുടെ എണ്ണം 300 ആയി ഉയര്‍ന്നതായി ഹോം ഓഫീസ് രാത്രി സ്ഥിരീകരിച്ചു. 17,700 ഫാമിലി സ്‌കീം ആപ്ലിക്കേഷനുകളാണ് പരിഗണിക്കുന്നത്. ജര്‍മ്മനിയ്ക്ക് 30,000 ഉക്രെയിന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയാണ് ലഭിച്ചിട്ടുള്ളത്. അയര്‍ലണ്ടില്‍ ഇതിനകം 1800 പേര്‍ക്ക് പ്രവേശനം നല്‍കിയെന്ന് പ്രീമിയര്‍ മൈക്കിള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.

Mr Johnson welcomed Canadian Prime Minister Justin Trudeau (pictured left) and Dutch Prime Minister Mark Rutte to London for talks today

മഹാമാരിയുമായി ബന്ധപ്പെട്ട വിലക്കുകളില്‍ ഇളവ് വന്നിട്ടും ആയിരക്കണക്കിന് ഹോം ഓഫീസ് സിവില്‍ സെര്‍വെന്റ്‌സ് ഇപ്പോഴും വര്‍ക്ക് ഫ്രം ഹോം തുടരുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് കരുതുന്നത്. ഇതോടെ അപേക്ഷകൡ സ്വീകരിക്കുന്ന നടപടികളില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് നിന്നും മെല്ലെപ്പോക്കാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്.

ഉക്രെയിനില്‍ നിന്നും 1.7 മില്ല്യണ്‍ ജനങ്ങളാണ് ഇതിനകം രക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെയാണ് ട്രാക്ക് മാറ്റി, കൂടുതല്‍ വിശാലമായ തരത്തിലുള്ള വിസാ പ്രോഗ്രാം അനിവാര്യമായി മാറുകയാണെന്ന് പ്രീതി പട്ടേല്‍ നിലപാട് സ്വീകരിച്ചത്.
Other News in this category



4malayalees Recommends