പുടിന്‍ വെടിപൊട്ടിച്ചതോടെ ബ്രിട്ടന് ബുദ്ധിയുദിച്ചു? ആഭ്യന്തര ഗ്യാസ് ഉത്പാദനം കൂട്ടിയേക്കുമെന്ന് ബോറിസ്; റഷ്യയെ ആശ്രയിക്കുന്നത് കുറച്ച്, ജീവിതഭാരം കുറയ്ക്കണം; നെറ്റ് സീറോ ഗ്രീന്‍ ലക്ഷ്യത്തില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി

പുടിന്‍ വെടിപൊട്ടിച്ചതോടെ ബ്രിട്ടന് ബുദ്ധിയുദിച്ചു? ആഭ്യന്തര ഗ്യാസ് ഉത്പാദനം കൂട്ടിയേക്കുമെന്ന് ബോറിസ്; റഷ്യയെ ആശ്രയിക്കുന്നത് കുറച്ച്, ജീവിതഭാരം കുറയ്ക്കണം; നെറ്റ് സീറോ ഗ്രീന്‍ ലക്ഷ്യത്തില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി

റഷ്യയുടെ ഗ്യാസിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സമയമായെന്ന് സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് നിലവില്‍ നേരിടുന്ന ലഭ്യതക്കുറവിന്റെ ചെലവ് വഹിക്കേണ്ടി വരുന്നത് കുറയ്ക്കാന്‍ താല്‍ക്കാലികമായി പകരക്കാരെ തേടണം. എന്നിരുന്നാലും ആഭ്യന്തര ഗ്യാസ് ഉത്പാദനം ബ്രിട്ടന്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.


വരും ദിവസങ്ങളില്‍ പുതിയ എനര്‍ജി സപ്ലൈ തന്ത്രം തയ്യാറാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വ്‌ളാദിമര്‍ പുടിന്‍ ഭരണകൂടത്തെ ഗ്യാസിനായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന സമ്മര്‍ദം ബോറിസിന് മേല്‍ വന്നുചേരുകയാണ്. ക്യാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, നെതര്‍ലാന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെ എന്നിവര്‍ക്കൊപ്പം ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനം വിളിച്ചതാണ് അദ്ദേഹം.

എന്നിരുന്നാലും വിന്‍ഡ്, സോളാര്‍ പോലുള്ള റിന്യൂവബിള്‍ ഗ്രീന്‍ ഊര്‍ജ്ജത്തിലേക്ക് ചുവടുമാറുകയെന്ന ലക്ഷ്യത്തില്‍ നിന്നും യുകെ പിന്‍മാറില്ലെന്നും ബോറിസ് വ്യക്തമാക്കി. നിലവില്‍ ലഭ്യതക്കുറവ് നേരിടുന്നുണ്ടെന്ന വസ്തുതയെ അടിസ്ഥാനമാക്കി താല്‍ക്കാലിക മാറ്റങ്ങള്‍ ഈ ഘട്ടത്തില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാസിന്റെ വില ഇന്ന് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് കുതിച്ചത്. റഷ്യയെ ബഹിഷ്‌കരിക്കാന്‍ പാശ്ചാത്യ ലോകം തയ്യാറെടുക്കുന്നതിന് ഇടയിലാണ് ഇത്. പരമ്പരാഗത ഇന്ധനത്തില്‍ നിന്നും പ്രതിദിനം 1 ബില്ല്യണ്‍ ഡോളര്‍ ഇല്ലാതായാല്‍ ഇത് പുടിന്റെ യുദ്ധക്കരുത്തിനെ ബാധിക്കുകയും ചെയ്യും.

ആഗോള വിപണികള്‍ ചാഞ്ചാടുന്നതിന് ഇടെ യുകെയിലെ ഹോള്‍സെയില്‍ ഗ്യാസ് വില തേര്‍മിന് 800 പെന്‍സ് എന്ന നിലയിലെത്തി. ഒരു വര്‍ഷം മുന്‍പത്തെ 39 പെന്‍സില്‍ നിന്നാണ് ഈ കുതിപ്പ്. ഇതോടെ ഒക്ടോബര്‍ 1ലെ പ്രതിമാസ പ്രൈസ് ക്യാപ് വര്‍ഷത്തില്‍ ബില്ലുകള്‍ 5000 പൗണ്ട് എന്ന നിലയിലേക്ക് ഉയര്‍ത്തുമെന്നാണ് ആശങ്ക.
Other News in this category



4malayalees Recommends