റഷ്യന്‍ എണ്ണയ്ക്ക് വിലക്ക് പ്രഖ്യാപിച്ച് ബ്രിട്ടന്‍; യുകെയെ കാത്തിരിക്കുന്നത് 'ജീവിതകാലത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ' സമയമെന്ന് മുന്നറിയിപ്പുമായി ക്യാബിനറ്റ് മന്ത്രി; റഷ്യയുടെ ഇന്ധനം വെട്ടിച്ചുരുക്കുന്നത് കുടുംബങ്ങളുടെ ബില്ലില്‍ 1200 പൗണ്ട് കൂട്ടും

റഷ്യന്‍ എണ്ണയ്ക്ക് വിലക്ക് പ്രഖ്യാപിച്ച് ബ്രിട്ടന്‍; യുകെയെ കാത്തിരിക്കുന്നത് 'ജീവിതകാലത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ' സമയമെന്ന് മുന്നറിയിപ്പുമായി ക്യാബിനറ്റ് മന്ത്രി; റഷ്യയുടെ ഇന്ധനം വെട്ടിച്ചുരുക്കുന്നത് കുടുംബങ്ങളുടെ ബില്ലില്‍ 1200 പൗണ്ട് കൂട്ടും

ജീവിതകാലത്ത് ഒരിക്കലും കാണാത്ത വിധത്തിലുള്ള ബുദ്ധിമുട്ടേറിയ സാമ്പത്തിക വര്‍ഷമാണ് യുകെയെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി റോബര്‍ട്ട് ജെന്റിക്ക്. ഉക്രെിയിനില്‍ അധിനിവേശം നടത്തുന്ന റഷ്യക്ക് തിരിച്ചടി നല്‍കാന്‍ അവിടെ നിന്നുള്ള എണ്ണ ഇറക്കുമതി ബ്രിട്ടന്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. പുടിന് താക്കീത് നല്‍കാനുള്ള ശ്രമങ്ങള്‍ കുടുംബങ്ങളുടെ വരുമാനത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ക്യാബിനറ്റ് മന്ത്രി വ്യക്തമാക്കി.


1970കള്‍ക്ക് ശേഷമുള്ള എനര്‍ജി പ്രതിസന്ധിയാണ് രാജ്യം ഉറ്റുനോക്കുന്നതെന്ന് ക്യാബിനറ്റ് മന്ത്രി സൂചിപ്പിച്ചു. പണപ്പെരുപ്പം 10 ശതമാനത്തില്‍ ചെന്ന് അവസാനിക്കുമെന്നാണ് ജെന്റിക്ക് പറയുന്നു. വീടുകള്‍ക്ക് പുറമെ എനര്‍ജി ഇന്റെന്‍സീവ് ഇന്‍ഡസ്ട്രീസിനും, ബിസിനസ്സുകള്‍ക്കും എനര്‍ജി ബില്ലുകളില്‍ പ്രതിസന്ധി അനുഭവപ്പെടുമെന്നതാണ് അവസ്ഥ.

ഉക്രെയിനിലെ യുദ്ധം ഈ വര്‍ഷം യുകെയിലെ കുടുംബങ്ങളുടെ ബില്ലുകളില്‍ 1259 പൗണ്ട് കൂട്ടിച്ചേര്‍ക്കുമെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് & ബിസിനസ്സ് റിസേര്‍ച്ച് പ്രവചിക്കുന്നു. ചാന്‍സലര്‍ ഋഷി സുനാക് ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യുമെന്നാണ് കരുതുന്നതെന്ന് റോബര്‍ട്ട് ജെന്റിക് കൂട്ടിച്ചേര്‍ത്തു. പണപ്പെരുപ്പം ഈ വിധത്തില്‍ മുന്നോട്ട് പോയാല്‍ കൂടുതല്‍ മയമുള്ള എനര്‍ജി നയം സ്വീകരിക്കേണ്ടി വരുമെന്ന് ജെന്റിക്ക് വ്യക്തമാക്കി.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കുന്നതായി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഇതോടെ ഒരാഴ്ച കൊണ്ട് കുത്തനെ ഉയര്‍ന്ന ഇന്ധനവില വീണ്ടും ഉയരുമെന്ന ഭീതി പടരുകയാണ്. യുകെയിലെ പമ്പുകളില്‍ ഡ്രൈവര്‍മാര്‍ ഇന്ധനം നിറയ്ക്കാന്‍ ക്യൂ നില്‍ക്കുകയാണ്. വില ഇനിയും ഉയരുമെന്ന് തന്നെയാണ് മുന്നറിയിപ്പ്.

പെട്രോള്‍ വില ഉടന്‍ തന്നെ 2 പൗണ്ടിലേക്ക് ഉയരുമെന്നാണ് കരുതുന്നത്. യുഎസ് എണ്ണ ഇറക്കുമതി നിരോധിച്ചതിന് പിന്നാലെയാണ് യുകെ നടപടി. യൂറോപ്യന്‍ യൂണിയനും ഈ വഴി പിന്തുടരുമെന്നാണ് സൂചന.
Other News in this category



4malayalees Recommends