യൂനിസ് കൊടുങ്കാറ്റ് യുകെയിലെത്തിയ മലയാളി കപ്പല്‍ ജീവനക്കാരനും ജീവന്‍ നഷ്ടമായി ; കപ്പല്‍ വലിച്ചു കെട്ടിയ വടം തലയ്ക്കടിച്ചുണ്ടായ അപകടം ; എറണാകുളം സ്വദേശിയായ നിഖില്‍ അലക്‌സിന്റെ മൃതദേഹം നാട്ടിലെത്തിക്കും

യൂനിസ് കൊടുങ്കാറ്റ് യുകെയിലെത്തിയ മലയാളി കപ്പല്‍ ജീവനക്കാരനും ജീവന്‍ നഷ്ടമായി ; കപ്പല്‍ വലിച്ചു കെട്ടിയ വടം തലയ്ക്കടിച്ചുണ്ടായ അപകടം ; എറണാകുളം സ്വദേശിയായ നിഖില്‍ അലക്‌സിന്റെ മൃതദേഹം നാട്ടിലെത്തിക്കും
യൂനിസ് കൊടുങ്കാറ്റില്‍ പത്തു പേര്‍ മരിച്ച സംഭവത്തില്‍ മലയാളി യുവാവിന്റെ ജീവനും നഷ്ടമായി. ലോകത്തെ വലിയ കണ്ടെയ്‌നര്‍ കപ്പലുകളില്‍ ഒന്നായ എവര്‍ ഗ്രേഡ് കപ്പല്‍ യുകെയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് നങ്കൂരമിട്ട വേളയിലാണ് അപകടം സംഭവിച്ചത്. കപ്പല്‍ ജീവനക്കാരനായ എറണാകുളം സ്വദേശി നിഖില്‍ അലക്‌സാണ് മരിച്ചത്. 32 വയസ്സായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കേരളത്തിലെത്താനാവശ്യമായ കാര്യങ്ങള്‍ ചെയ്തതായി കപ്പല്‍ കമ്പനി അറിയിച്ചു.

യൂനിസ് കൊടുങ്കാറ്റില്‍ യുകെയില്‍ പത്തോളം പേരാണ് കൊല്ലപ്പെട്ടത്. മലയാളികളുടെ പലരുടേയും വീടുകള്‍ക്ക് നാശ നഷ്ടമുണ്ടായി.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഖില്‍ അലക്‌സിനെ ഉടന്‍ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. പ്രതീക്ഷയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 18നു എവര്‍ ഗ്രേഡ് നങ്കൂരമിട്ട ശേഷം ഉച്ചകഴിഞ്ഞാണ് അപകടം സംഭവിക്കുന്നത്. റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ അതിവേഗം നിഖിലിനെ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകട സാഹചര്യത്തെ കുറിച്ച് കമ്പനി അന്വേഷണം തുടങ്ങിയ ജപ്പാനിലെ സണ്‍ ലൈന്‍ കമ്പനി ഉടമസ്ഥതയിലുള്ളതാണ് ചരക്ക് കപ്പല്‍.

Other News in this category



4malayalees Recommends