ലൈംഗിക പീഡന കേസ് ഒത്തുതീര്‍ക്കാന്‍ ആന്‍ഡ്രൂവിന് ഒരു പൗണ്ട് പോലും പൊതുഖജനാവില്‍ നിന്നും നല്‍കിയിട്ടില്ലെന്ന് ട്രഷറി; വിര്‍ജിനിയ റോബര്‍ട്‌സിന് നല്‍കിയ 12 മില്ല്യണ്‍ പൗണ്ട് നല്‍കാന്‍ സഹോദരന്‍ ചാള്‍സിന് സഹായിക്കേണ്ടി വന്നതായി റിപ്പോര്‍ട്ട്

ലൈംഗിക പീഡന കേസ് ഒത്തുതീര്‍ക്കാന്‍ ആന്‍ഡ്രൂവിന് ഒരു പൗണ്ട് പോലും പൊതുഖജനാവില്‍ നിന്നും നല്‍കിയിട്ടില്ലെന്ന് ട്രഷറി; വിര്‍ജിനിയ റോബര്‍ട്‌സിന് നല്‍കിയ 12 മില്ല്യണ്‍ പൗണ്ട് നല്‍കാന്‍ സഹോദരന്‍ ചാള്‍സിന് സഹായിക്കേണ്ടി വന്നതായി റിപ്പോര്‍ട്ട്

ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തിന് ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ജനങ്ങളുടെ പൊതുപണത്തില്‍ നിന്നും ഒരു പൗണ്ട് പോലും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ട്രഷറി. ആന്‍ഡ്രൂ രാജകുമാരന്‍ 12 മില്ല്യണ്‍ പൗണ്ട് നല്‍കി തനിക്കെതിരായ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. വന്‍തുക നല്‍കിയാണ് യോര്‍ക്ക് ഡ്യൂക്ക് കഴിഞ്ഞ മാസം കേസ് ഒത്തുതീര്‍ത്തതെന്നാണ് കരുതുന്നത്.


ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്റെ ഉത്തരവ് പ്രകാരം ബ്രിട്ടനിലെത്തിച്ച 17 വയസ്സുണ്ടായിരുന്ന വിര്‍ജിനിയ റോബര്‍ട്‌സുമായി മൂന്ന് തവണ രാജകുമാരന്‍ നിര്‍ബന്ധിത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് ആരോപണം. കേസ് അവസാനിപ്പിക്കാന്‍ നല്‍കിയ വമ്പന്‍ തുകയിലേക്ക് പൊതുപണം ഉപയോഗിക്കേണ്ടി വന്നിരുന്നോയെന്നാണ് വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചത്.

എന്നാല്‍ ലീഗല്‍ സെറ്റില്‍മെന്റ് ഫീസില്‍ പൊതുപണം ഉപയോഗിച്ചിട്ടില്ലെന്ന് ട്രഷറി മറുപടി നല്‍കി. 61-കാരനായ ആന്‍ഡ്രൂവിന് എതിരെ നിയപോരാട്ടവുമായി മുന്നോട്ട് പോകാന്‍ ജനുവരിയിവാണ് ന്യൂയോര്‍ക്ക് സിവില്‍ കോടതി അനുമതി നല്‍കിയത്. കേസിനെതിരെ പൊരുതുമെന്ന് അവകാശപ്പെട്ടെങ്കിലും പിന്നീട് ഇത് ഒത്തുതീര്‍പ്പാക്കാന്‍ ആന്‍ഡ്രൂ സമ്മതിക്കുകയായിരുന്നു.

വിര്‍ജിനിയ റോബര്‍ട്‌സിന് പണം കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇരകളുടെ അവകാശത്തെ സംരക്ഷിക്കാന്‍ വിര്‍ജിനിയ നടത്തുന്ന ചാരിറ്റിക്ക് നല്ലൊരു തുക സംഭാവന നല്‍കുമെന്ന് ആന്‍ഡ്രൂ പറഞ്ഞിരുന്നു. താന്‍ പീഡിപ്പിച്ച ഇരയുടെ ധൈര്യത്തെ പ്രശംസിക്കാനും രാജകുമാരന്‍ തയ്യാറായി. താനൊരിക്കലും ഇവരുടെ സ്വഭാവം മോശമായി കാണിക്കാന്‍ ശ്രമിച്ചില്ലെന്നാണ് ആന്‍ഡ്രൂവിന്റെ അവകാശവാദം.
Other News in this category



4malayalees Recommends