ഒരിക്കലും തോല്‍ക്കില്ലെന്ന് ബ്രിട്ടീഷ് എംപിമാര്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ച് സെലെന്‍സ്‌കി; ഉക്രെയിനെ പുനര്‍നിര്‍മ്മിക്കാന്‍ പുതിയ പദ്ധതിയുമായി ബോറിസ് ജോണ്‍സണ്‍; വെറുംവാക്കും, കൈയടിയും പോരാ, യഥാര്‍ത്ഥ പിന്തുണ വേണമെന്ന് എംപിമാരുടെ മുന്നറിയിപ്പ്

ഒരിക്കലും തോല്‍ക്കില്ലെന്ന് ബ്രിട്ടീഷ് എംപിമാര്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ച് സെലെന്‍സ്‌കി; ഉക്രെയിനെ പുനര്‍നിര്‍മ്മിക്കാന്‍ പുതിയ പദ്ധതിയുമായി ബോറിസ് ജോണ്‍സണ്‍; വെറുംവാക്കും, കൈയടിയും പോരാ, യഥാര്‍ത്ഥ പിന്തുണ വേണമെന്ന് എംപിമാരുടെ മുന്നറിയിപ്പ്

വ്‌ളാദിമര്‍ പുടിന്‍ നടത്തുന്ന ക്രൂരമായ യുദ്ധത്തിന് ശേഷം ഉക്രെയിനെ പുനര്‍നിര്‍മ്മനിക്കാന്‍ പുതിയ മാര്‍ഷല്‍ പദ്ധതി പ്രഖ്യാപിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍. ബ്രിട്ടീഷ് എംപിമാര്‍ക്ക് മുന്നില്‍ ചര്‍ച്ചിലിനെ അനുസ്മരിപ്പിക്കുന്ന നെഞ്ചൂക്കുള്ള, വികാരപരമായ പ്രസംഗം ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി നടത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.


ഉക്രെയിനെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ആ രാജ്യത്തിന്റെ സ്വാതന്ത്ര്യവും, പരമാധികാരവും, സ്വാതന്ത്ര്യവും തിരിച്ചുപിടിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകും. 'ഉക്രെയിനില്‍ ഇപ്പോള്‍ നടക്കുന്ന രോഷം ലോകം മുഴുവന്‍ പടരുകയാണ്. പുടിന്‍ ഭരണകൂടത്തിന് മേല്‍ കയര്‍ മുറുകുകയാണ്', ബോറിസ് വ്യക്തമാക്കി.

യുദ്ധത്തിന് ശേഷം പുതിയ മാര്‍ഷല്‍ പ്ലാന്‍ നടപ്പാക്കാനുള്ള ഉദ്ദേശവും ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ ബ്രിട്ടന്റെ വാഗ്ദാനങ്ങള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങരുതെന്ന് എംപിമാര്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ വാക്കുകള്‍ കീവിന് നല്‍കുന്ന സാമ്പത്തിക, സൈനിക സഹായങ്ങളുമായി തുല്യതയില്‍ വരുന്നില്ലെന്ന് എംപിമാര്‍ വിമര്‍ശിച്ചു.

ഉക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കി നടത്തിയ ചരിത്രപരമായ പ്രസംഗത്തെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഹൗസ് ഓഫ് കോമണ്‍സ് അംഗങ്ങള്‍ സ്വീകരിച്ചത്. തീരങ്ങളിലും, തെരുവുകളിലും, ആകാശത്തും, പാടങ്ങളിലും ഉക്രെയിന്‍കാര്‍ പോരാട്ടം തുടരുമെന്നും, ഒരിക്കലും കീഴടങ്ങില്ലെന്നും സെലെന്‍സ്‌കി വ്യക്തമാക്കി. ഉക്രെയിന്റെ ആകാശങ്ങള്‍ സുരക്ഷിതമാക്കാന്‍ ബ്രിട്ടന്‍ ഇടപെടണമെന്ന് സെലെന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.
Other News in this category



4malayalees Recommends