ആകാശത്തിന് കീഴിലെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കൈയിലില്ല! കടിച്ചുകീറാന്‍ വന്ന ടോറികളോട് നിലപാട് വ്യക്തമാക്കി ചാന്‍സലര്‍; അടുത്ത ആഴ്ചത്തെ മിനി-ബജറ്റില്‍ ഇന്ധന ഡ്യൂട്ടി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തം; ഭാരം കുറയ്ക്കുമെന്ന് സുനാകിന്റെ വാഗ്ദാനം

ആകാശത്തിന് കീഴിലെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കൈയിലില്ല! കടിച്ചുകീറാന്‍ വന്ന ടോറികളോട് നിലപാട് വ്യക്തമാക്കി ചാന്‍സലര്‍; അടുത്ത ആഴ്ചത്തെ മിനി-ബജറ്റില്‍ ഇന്ധന ഡ്യൂട്ടി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തം; ഭാരം കുറയ്ക്കുമെന്ന് സുനാകിന്റെ വാഗ്ദാനം

പറഞ്ഞ വാക്ക് പാലിക്കുക. അക്കാര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനേക്കാള്‍ ജനത്തിന് വിശ്വാസമുള്ള മറ്റൊരു നേതാവുണ്ട് ബ്രിട്ടീഷ് ക്യാബിനറ്റില്‍, ചാന്‍സലര്‍ ഋഷി സുനാക്. നിലപാടുകളില്‍ കണിശത പ്രകടമാക്കുന്ന സുനാക് വെറും വാക്ക് പറയാറില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ജീവിതത്തിന്റെ സകല മേഖലയിലും വിലക്കയറ്റം പ്രകടമാകുമ്പോഴും 'ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും എന്റെ കൈയില്‍ പരിഹാരമില്ലെന്നാണ്' ചാന്‍സലര്‍ ടോറി എംപിമാരുടെ മുഖത്ത് നോക്കി പറഞ്ഞിരിക്കുന്നത്.


അടുത്ത ആഴ്ചത്തെ മിനി ബജറ്റില്‍ ഇന്ധന ഡ്യൂട്ടി വെട്ടിക്കുറയ്ക്കണമെന്നാണ് ടോറികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബ്ലാക്ക്പൂളില്‍ ചേര്‍ന്ന ടോറി സ്പ്രിംഗ് കോണ്‍ഫറന്‍സില്‍ സംസാരിച്ച ചാന്‍സലര്‍ പണപ്പെരുപ്പവും, ഉയരുന്ന എനര്‍ജി ചെലവും മൂലം ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി മനസ്സിലാക്കുന്നതായി വ്യക്തമാക്കി.

ഈ ഘട്ടത്തിലും നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവും, ടാക്‌സ് പരിധി മരവിപ്പിക്കലും അടുത്ത മാസം നിലവില്‍ വരുന്നതിനെ അദ്ദേഹം പ്രതിരോധിച്ചു. പബ്ലിക് ഫിനാന്‍സ് നിയന്ത്രിച്ച് നിര്‍ത്താന്‍ ബുദ്ധിമുട്ടേറിയ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. വരുന്ന വര്‍ഷങ്ങളില്‍ ടാക്‌സ് വെട്ടിക്കുറയ്ക്കുന്ന കാര്യത്തിന് മുന്‍ഗണന നല്‍കുമെന്നും തന്റെ നിലപാട് അദ്ദേഹം തുറന്നുപറഞ്ഞു.

സര്‍ക്കാരിന്റെ ചെലവഴിക്കലും, ടാക്‌സും കുറയ്ക്കാനുള്ള സമയമായെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ഒലിവര്‍ ഡൗഡെന്നും പ്രതികരിച്ചു. ടാക്‌സുകള്‍ എത്രയും പെട്ടെന്ന് കുറയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ടാക്‌സ് കൂട്ടാന്‍ വേണ്ടിയല്ല താന്‍ രാഷ്ട്രീയത്തില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പാര്‍ട്ടി ആഗ്രഹിക്കുന്ന വേഗത്തില്‍ ടാക്‌സ് കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ചാന്‍സലറുടെ നിലപാട്. സമ്മര്‍ദത്തിനൊടുവില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാകുമോയെന്ന് അടുത്ത ആഴ്ചയിലെ മിനി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാകും.
Other News in this category



4malayalees Recommends