ആഴ്ചകള്‍ക്കുള്ളില്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍; രക്ഷിതാക്കള്‍ക്ക് ചെറിയ കുട്ടികള്‍ക്കായി വാക്‌സിന്‍ ബുക്ക് ചെയ്യാം; ഇന്‍ഫെക്ഷന്‍ കുതിച്ചുയരുമ്പോള്‍ പ്രായം കുറഞ്ഞവര്‍ക്ക് സംരക്ഷണമേകാനുള്ള പദ്ധതി വേഗത്തിലാക്കുന്നു

ആഴ്ചകള്‍ക്കുള്ളില്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍; രക്ഷിതാക്കള്‍ക്ക് ചെറിയ കുട്ടികള്‍ക്കായി വാക്‌സിന്‍ ബുക്ക് ചെയ്യാം; ഇന്‍ഫെക്ഷന്‍ കുതിച്ചുയരുമ്പോള്‍ പ്രായം കുറഞ്ഞവര്‍ക്ക് സംരക്ഷണമേകാനുള്ള പദ്ധതി വേഗത്തിലാക്കുന്നു

അഞ്ച് മുതല്‍ 11 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ വഴിയൊരുങ്ങുന്നു. കോവിഡ് ഇന്‍ഫെക്ഷനുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നത്.


കഴിഞ്ഞ മാസമാണ് ഈ പ്രായവിഭാഗത്തിലുള്ള ആരോഗ്യമുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കാമെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ നിര്‍ദ്ദേശം നല്‍കിയത്. അടിയന്തരമല്ലാത്ത രീതിയില്‍ വാക്‌സിന്‍ നല്‍കാമെന്ന ഉപദേശം അടുത്ത മാസത്തോടെ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെറിയ കുട്ടികള്‍ക്കായി പീഡിയാട്രിക് ഫോര്‍മുലേഷനിലാണ് വാക്‌സിന്‍ ലഭ്യമാക്കുക. കുറഞ്ഞ ഡോസില്‍ വാക്‌സിന്‍ നല്‍കുകയും, 12 ആഴ്ച വ്യത്യാസത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭ്യമാക്കാനുമാണ് ഉദ്ദേശിക്കുന്നത്. രോഗസാധ്യതയുള്ള കുട്ടികള്‍ക്ക് ഇതിനകം തന്നെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇവരില്‍ റിയാക്ഷന്‍ വളരെ കുറവുമാണ്.

വാക്‌സിന്‍ വളരെ സുരക്ഷിതമാണെന്ന് മെഡിസിന്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി വ്യക്തമാക്കി. ഇതിനിടെ രാജ്യത്ത് കോവിഡ് ഇന്‍ഫെക്ഷന്‍ വര്‍ദ്ധന തുടരുകയാണ്. ഇംഗ്ലണ്ടിലെ നിരക്കുകള്‍ ഫെബ്രുവരി ആദ്യത്തെ അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.

ഇമ്മ്യൂണിറ്റി കുറഞ്ഞ 75ന് മുകളില്‍ പ്രായമുള്ളവരിലും, കെയര്‍ ഹോം അന്തേവാസികള്‍ക്കും, 12 വയസ്സിന് മുകളിലുള്ളവര്‍ക്കും നാലാം ഡോസ് അടുത്ത ആഴ്ച നല്‍കിത്തുടങ്ങും. യുകെയില്‍ കഴിഞ്ഞ ആഴ്ച 3.3 മില്ല്യണ്‍ പേര്‍ക്ക് കൊറോണാവൈറസ് പിടിപെട്ടെന്നാണ് കണക്ക്.
Other News in this category



4malayalees Recommends