കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ബ്രിട്ടനെ വീണ്ടും പ്രതിസന്ധിയിലാക്കും ; ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് ഇനി മുതിര്‍ന്നേക്കില്ല, നിയന്ത്രണങ്ങള്‍ ഇല്ലങ്കില്‍ മറ്റൊരു കോവിഡ് ദുരന്തമെന്ന മുന്നറിയിപ്പില്‍ ആരോഗ്യ വിദഗ്ധര്‍

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ബ്രിട്ടനെ വീണ്ടും പ്രതിസന്ധിയിലാക്കും ; ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് ഇനി മുതിര്‍ന്നേക്കില്ല, നിയന്ത്രണങ്ങള്‍ ഇല്ലങ്കില്‍ മറ്റൊരു കോവിഡ് ദുരന്തമെന്ന മുന്നറിയിപ്പില്‍ ആരോഗ്യ വിദഗ്ധര്‍
കോവിഡില്‍ ഇളവുകള്‍ ആരംഭിച്ച ആശ്വാസത്തിലാണ് ജനം. എന്നാല്‍ കോവിഡ് കേസുകള്‍ നാള്‍ക്കു നാള്‍ വര്‍ധിക്കുന്നതോടെ വീണ്ടും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ ജനത്തെ ഇനിയും വീട്ടിലിരുത്താനാകില്ലെന്ന് റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനിലെ പ്രൊഫ. റോജര്‍ കിര്‍ബി പറയുന്നു.

കോവിഡ് പ്രതിസന്ധി തരണം ചെയ്തിട്ടില്ലെന്നും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍ ബ്രിട്ടനെ ഏറെ സഹായിച്ചു. എന്നാല്‍ മറ്റൊരു ലോക്ക്ഡൗണ്‍ ജനം താങ്ങില്ലെന്ന് റോജര്‍ കിര്‍ബി ഓര്‍മ്മിപ്പിക്കുന്നു.

UK eases lockdown but nervously eyes European coronavirus surge | Business  Standard News

വ്യാപന ശേഷിയുള്ള ബിഎ 2 വകഭേദം മേല്‍ക്കൈ നേടുകയാണ്. നിയന്ത്രണം നീക്കുന്നതോടെ വ്യാപനത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്നും ആരോഗ്യ രംഗം പറയുന്നു. പ്രതിദിനം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. 1900 ത്തോളം പേരാണ് ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. ബൂസ്റ്റര്‍ വാക്‌സിന്‍ ശക്തമാക്കുകയാണ് സര്‍ക്കാര്‍. അഞ്ചു മില്യണ്‍ ആളുകള്‍ക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുക. 75 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കും. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് പ്രതിരോധം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends