രാത്രിയ്ക്ക് ശേഷം പായുന്ന ആംബുലന്‍സ് വ്യൂഹത്തിലുള്ളത് റഷ്യന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങളോ ? ഇതുവരെ 15000 റഷ്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയോ; വിചാരിച്ച എളുപ്പത്തില്‍ കീഴടങ്ങാതെ യുക്രൈന്‍

രാത്രിയ്ക്ക് ശേഷം പായുന്ന ആംബുലന്‍സ് വ്യൂഹത്തിലുള്ളത് റഷ്യന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങളോ ? ഇതുവരെ 15000 റഷ്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയോ; വിചാരിച്ച എളുപ്പത്തില്‍ കീഴടങ്ങാതെ യുക്രൈന്‍
യുദ്ധമുഖത്ത് നിന്ന് വരുന്ന എല്ലാവാര്‍ത്തകളും പലപ്പോഴും അഭ്യൂഹങ്ങളും നിറയാറുണ്ട്. അതിനാല്‍ ആധികാരികത സംശയിക്കാനും ഇടയുണ്ട്. ഏതായാലും യുക്രൈനെ വിചാരിച്ച എളുപ്പത്തില്‍ റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. റഷ്യന്‍ ശക്തിയ്ക്ക് മേല്‍ പ്രതിരോധം തീര്‍ക്കുകയാണ് യുക്രൈന്‍.

അതിനിടെ യുക്രൈന്‍ അതിര്‍ത്തിയായ ബെലാറൂസ് വഴി നൂറു കണക്കിന് റഷ്യന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആംബുലന്‍സില്‍ റഷ്യയിലെത്തിച്ച് രാത്രിയില്‍ ട്രയ്‌നിലും വിമാനത്തിലുമാണ് മൃതദേഹം റഷ്യയിലേക്ക് കൊണ്ടുപോകുന്നത്.

ബെലാറൂഷ്യന്‍ നഗരമായ ഹോമെലിലൂടെ നിരവധി സൈനിക ആംബുലന്‍സ് കടന്നുപോകുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. മാര്‍ച്ച് 13 വരെ 2500 റഷ്യന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തി എന്നാണ് റോഡിയോ ഫ്രീ യൂറോപ്പ് സോഷ്യല്‍മീഡിയ പോസ്റ്റില്‍ പറയുന്നത്.

ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 14000 റഷ്യന്‍ സൈനികര കൊന്നു തള്ളിയെന്നാണ് യുക്രൈന്റെ അവകാശ വാദം. എന്നാല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ഏഴായിരം റഷ്യന്‍ സൈനികര്‍ കൊല്ലപ്പട്ടെന്ന് പറയുന്നത്. അഞ്ഞൂറില്‍ താഴെ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റഷ്യ പറയുന്നത്.


ബെലാറൂസിലെ ഹോമെല്‍ നഗരത്തില്‍ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ കുന്നുകൂടിയെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ട്രെയ്‌നുകളില്‍ മൃതദേഹം കയറ്റുന്ന കാഴ്ചകളെ പറ്റിയും ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ സൈന്യം തടഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. വീഡിയോ പ്രചരിക്കുന്നതോടെ രാത്രിമാത്രമാണ് മൃതദേഹം കൊണ്ടുപോകുന്നതെന്നും മാധ്യമ വാര്‍ത്തകളുണ്ട്.

ഏതായാലും പുടിന്‍ നിരാശയിലാണെന്ന സൂചനയാണ് ലഭിക്കുന്നത്. വിവിധ രാജ്യങ്ങള്‍ യുക്രൈന് പിന്തുണയുമായി എത്തുകയും റഷ്യയ്ക്ക് ഉപരോധം കൊണ്ടുവരികയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയാണ്.

Other News in this category



4malayalees Recommends