കൗണ്‍സില്‍ ടാക്‌സ് ബില്‍ ഉയരുമ്പോള്‍ ജനം വലയും! ശരാശരി ഭവനങ്ങള്‍ക്ക് പോലും വര്‍ഷത്തില്‍ 2300 പൗണ്ടിലേറെ ചെലവ് വരും; ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതില്‍ മുന്നില്‍ ഈ കൗണ്‍സില്‍ മേഖലകള്‍

കൗണ്‍സില്‍ ടാക്‌സ് ബില്‍ ഉയരുമ്പോള്‍ ജനം വലയും! ശരാശരി ഭവനങ്ങള്‍ക്ക് പോലും വര്‍ഷത്തില്‍ 2300 പൗണ്ടിലേറെ ചെലവ് വരും; ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതില്‍ മുന്നില്‍ ഈ കൗണ്‍സില്‍ മേഖലകള്‍

ബ്രിട്ടനില്‍ ജനജീവിതം വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്. ഈ അവസ്ഥയിലും നികുതി വര്‍ദ്ധനവുകളും, ബില്‍ വര്‍ദ്ധനവുകളുമായി മറ്റൊരു ഏപ്രില്‍ മാസം കൂടി മുന്നിലെത്തുകയാണ്. ഇതോടെ കൗണ്‍സില്‍ ടാക്‌സ് ഉള്‍പ്പെടെയുള്ള ബില്ലുകളാണ് കുതിച്ചുയരുന്നത്.


ബ്രിട്ടനിലെ മുന്‍ ഖനന പട്ടണമായ നോട്ടിംഗ്ഹാംഷയറിലെ ഒല്ലേര്‍ട്ടണിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൗണ്‍സില്‍ ടാക്‌സ് നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ അടുത്ത മാസം 2300 പൗണ്ടിലേറെ ചെലവ് വരുമെന്നാണ് മെയില്‍ പഠനം വ്യക്തമാക്കുന്നത്.

ഒല്ലേര്‍ട്ടണിലെ കൗണ്ടി കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധന നാല് ശതമാനമാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തെ പത്ത് ലോക്കല്‍ അതോറിട്ടികളില്‍ നാലിടത്താണ് സാധാരണ ബി മുതല്‍ ഡി വരെ ബാന്‍ഡുകളിലുള്ള ഭവനങ്ങളില്‍ ഏപ്രില്‍ 1 മുതല്‍ 2000 പൗണ്ടിന് മുകളിലേക്ക് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

Across the country, four in ten local authorities have raised bills above £2,000 for typical Band D homes from April 1 - the same day that annual energy bills will rocket to up to £1,971

ഇതേ ദിവസം എനര്‍ജി ബില്ലുകള്‍ 1971 പൗണ്ട് വരെ കുതിച്ചുയരുന്ന ദിനം കൂടിയാണ്. ഹാര്‍ട്ടില്‍പൂളിലാകും ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ്. ഇവിടെ ശരാശരി ബില്‍ 102 പൗണ്ടാണ് വര്‍ദ്ധിച്ചത്. ഇതോടെ ബി മുതല്‍ ഡി വരെ ബാന്‍ഡുകള്‍ക്ക് പ്രതിവര്‍ഷം 2200 പൗണ്ടാകും ചാര്‍ജ്ജ്.

ലോക്കല്‍ ടാക്‌സുകള്‍ ഉപയോഗിച്ചാണ് മാലിന്യ ശേഖരണം, ലൈബ്രറി, റോഡ് മെയിന്റനന്‍സ് പോലുള്ള വിഷയങ്ങള്‍ക്കായി കൗണ്‍സിലുകള്‍ പണം നല്‍കുന്നത്. ഇത് ശരാശരി മൂന്ന് ശതമാനം വര്‍ദ്ധിക്കുന്നതായാണ് ഇംഗ്ലണ്ടിലെ 150 വലിയ കൗണ്‍സില്‍ മേഖലകളില്‍ നടന്ന പഠനം വ്യക്തമാക്കിയത്.

കുത്തനെയുള്ള ബില്ലുകളില്‍ നിന്നും ആശ്വാസമേകാന്‍ 150 പൗണ്ട് ഒറ്റത്തവണ സഹായധനമാണ് ചാന്‍സലര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സ്ഥിതി സങ്കീര്‍ണ്ണമായി തുടരുമ്പോള്‍ ഇത് കൊണ്ട് കാര്യമായ ഗുണമില്ലെന്നാണ് വിമര്‍ശനം.
Other News in this category



4malayalees Recommends