ഇന്ധന വിലവര്‍ദ്ധനവില്‍ നിന്നും ആശ്വാസം അരികെ? ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറയ്ക്കുമെന്ന് ശക്തമായ സൂചന നല്‍കി ഋഷി സുനാക്; ലിറ്ററിന് 5 പെന്‍സ് ഡ്യൂട്ടി കുറയ്ക്കാനുള്ള പ്രഖ്യാപനം മിനി ബജറ്റില്‍ ഉണ്ടാകുമോ?

ഇന്ധന വിലവര്‍ദ്ധനവില്‍ നിന്നും ആശ്വാസം അരികെ? ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറയ്ക്കുമെന്ന് ശക്തമായ സൂചന നല്‍കി ഋഷി സുനാക്; ലിറ്ററിന് 5 പെന്‍സ് ഡ്യൂട്ടി കുറയ്ക്കാനുള്ള പ്രഖ്യാപനം മിനി ബജറ്റില്‍ ഉണ്ടാകുമോ?
ഇന്ധനത്തിന്റെ വിലയില്‍ രേഖപ്പെടുത്തിയിട്ടുള്ള കുതിപ്പ് പമ്പുകളിലെത്തുന്ന ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണ്. ഇതിന് പുറമെയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത് ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ അവശ്യ വസ്തുക്കളുടെയും വില വര്‍ദ്ധനയ്ക്ക് കാരണമാകുന്നത്.

ഈ ഘട്ടത്തിലാണ് ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ച് ആശ്വാസമേകാന്‍ തയ്യാറാകുമെന്ന ശക്തമായ സൂചനയുമായി ചാന്‍സലര്‍ ഋഷി സുനാക് രംഗത്ത് വന്നിരിക്കുന്നത്. ലിറ്ററില്‍ 5 പെന്‍സ് കുറയ്ക്കുമെന്നാണ് പ്രതീക്ഷ ഉയരുന്നത്. ഇന്ധനം നിറയ്ക്കുന്നത് നിലവില്‍ ഏറ്റവും വലിയ ചെലവായി മാറിയിട്ടുണ്ടെന്ന് ചാന്‍സലര്‍ സമ്മതിക്കുന്നു.

തന്റെ മണ്ഡലത്തിലുള്ള ആയിരങ്ങള്‍ സഞ്ചരിക്കാനായി കാറുകളെ ആശ്രയിക്കുന്നുവെന്നും സുനാക് വ്യക്തമാക്കി. ഇന്ധനവില വര്‍ദ്ധനയെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച 50-ഓളം എംപിമാര്‍ ഒപ്പിട്ട കത്ത് ചാന്‍സലര്‍ക്ക് ലഭിച്ചിരുന്നു. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഫാമിലി കാര്‍ ടാങ്ക് നിറയ്ക്കാന്‍ 100 പൗണ്ട് വേണ്ടിവരുന്നതാണ് സ്ഥിതി.

ഒരു ദശകത്തിലേറെയാണ് ഫ്യുവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയ പാര്‍ട്ടിയാണ് ഞങ്ങളുടേത്. ആളുകള്‍ക്ക് കൂറ്റന്‍ ചെലവില്ലാതെ കാറുകളില്‍ ഇന്ധനം നിറയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങള്‍ക്ക് അറിയാം, ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.

ലേബര്‍ പാര്‍ട്ടി ആദ്യമായി ഇന്ധന ഡ്യൂട്ടി കുറയ്ക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ ഇത് വഴി 2 പൗണ്ട് മാത്രമാകും ശരാശരി ചെലവ് കുറയുക. അതിനാല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന നിലപാടിലാണ് ലേബര്‍ പാര്‍ട്ടി.
Other News in this category



4malayalees Recommends