ബ്രിട്ടനില്‍ 20 പൗണ്ടിന്റെ 'വ്യാജ നോട്ട്' വ്യാപകം! കറങ്ങിനടക്കുന്ന വ്യാജന്‍ പോക്കറ്റില്‍ കുടുങ്ങാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; ജീവിതം ദുസ്സഹമാകുമ്പോള്‍ ബര്‍മിംഗ്ഹാം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാജന്‍ കറങ്ങുന്നതായി മുന്നറിയിപ്പ്

ബ്രിട്ടനില്‍ 20 പൗണ്ടിന്റെ 'വ്യാജ നോട്ട്' വ്യാപകം! കറങ്ങിനടക്കുന്ന വ്യാജന്‍ പോക്കറ്റില്‍ കുടുങ്ങാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; ജീവിതം ദുസ്സഹമാകുമ്പോള്‍ ബര്‍മിംഗ്ഹാം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാജന്‍ കറങ്ങുന്നതായി മുന്നറിയിപ്പ്

വ്യാജനോട്ട് കൈയില്‍ പെട്ടാല്‍ പലപ്പോഴും നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല. ഇതേക്കുറിച്ച് അറിവുള്ളവര്‍ നോട്ട് വ്യാജനാണെന്ന് പറയുമ്പോഴാകും അബദ്ധം തിരിച്ചറിയുക. ഇപ്പോള്‍ ബ്രിട്ടനില്‍ 20 പൗണ്ടിന്റെ വ്യാജനോട്ടുകള്‍ വ്യാപകമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.


ഉപയോഗശൂന്യമായ വ്യാജനോട്ട് തലയിലാകാതെ ഇരിക്കാന്‍ ശ്രദ്ധ പാലിക്കുകയാണ് മാര്‍ഗ്ഗം. ഇംഗ്ലണ്ടില്‍ വ്യാജ നോട്ട് അപൂര്‍വ്വമാണെന്നും, പ്രചാരത്തിലുള്ള നോട്ടുകളില്‍ 0.01% മാത്രമാണ് വ്യാജനെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നു. എന്നാല്‍ ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയമവിരുദ്ധമായ 20 പൗണ്ട് കൈയില്‍ കിട്ടിയാലും നഷ്ടം തന്നെ.

ബര്‍മിംഗ്ഹാമില്‍ ഉള്‍പ്പെടെ ഇടങ്ങളില്‍ 20 പൗണ്ടിന്റെ വ്യാജന്‍ പ്രചരിക്കുന്നതായാണ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണമെന്ന് തോന്നിക്കുന്ന 20 പൗണ്ട് നോട്ടിന്റെ ഹോളോഗ്രാം ഭാഗം കീറിയെടുക്കാന്‍ സാധിക്കുന്ന തരത്തിലാണുള്ളത്, ഇതിന് താഴെ 'പ്രോപ് മണി' എന്നാണ് എഴുതിയിട്ടുള്ളത്.


ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗൈഡ് പ്രകാരം 20 പൗണ്ട് പോളിമര്‍ നോട്ട് യഥാര്‍ത്ഥമാണോയെന്ന് തിരിച്ചറിയാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ഹോളോഗ്രാമാണ് ഇതില്‍ ഒന്നാമത്തേത്. നോട്ട് ഇരുവശത്തേക്കും ചലിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ 20 പൗണ്ട് നോട്ടാണെങ്കില്‍ 'ട്വന്റി', 'പൗണ്ട്‌സ്' എന്നിങ്ങനെ മാറിമാറി തെളിഞ്ഞ് വരും.

നോട്ടിലെ സീ-ത്രൂ വിന്‍ഡോയിലെ ഫോയില്‍ സ്വര്‍ണ്ണ നിറവും, നോട്ടിന്റെ മുന്‍ഭാഗത്ത് നീലയും, പിന്‍ഭാഗത്ത് വെള്ളി നിറത്തിലുമാണ് ഇതുള്ളത്. നോട്ടിന്റെ താഴ് ഭാഗത്ത് ചെറിയൊരു വിന്‍ഡോയും കാണാം.

വിന്‍ഡോയില്‍ രാജ്ഞിയുടെ പോര്‍ട്രെയിറ്റും, 20 പൗണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്ന് അഗ്രഭാഗത്ത് രണ്ട് തവണ പ്രിന്റ് ചെയ്തിട്ടുമുണ്ട്. യഥാര്‍ത്ഥ 20 പൗണ്ട് നോട്ടില്‍ കൊറോണേഷന്‍ ക്രൗണിന്റെ 3ഡി ചിത്രമാണ് സില്‍വര്‍ ഫോയില്‍ പാച്ചിലുള്ളത്.

നോട്ടിന്റെ പിന്‍ഭാഗത്ത് ടി അക്ഷരം രേഖപ്പെടുത്തി വട്ടത്തിലുള്ള പര്‍പ്പിള്‍ ഫോയില്‍ പാച്ചുമുണ്ട്. പുതിയ 20 പൗണ്ട് നോട്ടുകള്‍ കനം കുറഞ്ഞ പ്ലാസ്റ്റിക് മെറ്റീരിയലായ പോളിമറിലാണ് പ്രിന്റ് ചെയ്തിട്ടുള്ളത്.

Other News in this category



4malayalees Recommends