സിറ്റി യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഹാളില്‍ കൊല്ലപ്പെട്ട 19 കാരി ഇന്ത്യന്‍ വംശജ ; സബിതയെ കൊലപ്പെടുത്തിയത് 22 കാരനായ കാമുകന്‍; ടൂണീഷ്യന്‍ പൗരത്വമുള്ള യുവാവിനെ അറസ്റ്റ് ചെയ്തു

സിറ്റി യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഹാളില്‍ കൊല്ലപ്പെട്ട 19 കാരി ഇന്ത്യന്‍ വംശജ ; സബിതയെ കൊലപ്പെടുത്തിയത് 22 കാരനായ കാമുകന്‍; ടൂണീഷ്യന്‍ പൗരത്വമുള്ള യുവാവിനെ അറസ്റ്റ് ചെയ്തു
ലണ്ടന്‍ ക്ലെര്‍ക്കെന്‍വെല്‍ സെബാസ്റ്റ്യന്‍ സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട 19 കാരിയായ യൂണിവേഴ്‌സിറ്റി വിദ്യാര്ത്ഥിനിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യക്കാരിയായ സബിത തന്‍വാനിയയാണ് മരണമടഞ്ഞത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ 22 കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹര്‍ മറഫ് എന്നയാളെ ക്ലര്‍കെന്‍വെല്ലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. സബിതയുടെ കാമുകനായ ഇയാളുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു.

The Metropolitan Police said they were called to reports of a woman injured at Unite student accommodation in Sebastian Street, Clerkenwell, on Saturday

ടൂണിഷ്യന്‍ പൗരനായ ഇയാള്‍ വിദ്യാര്‍ത്ഥിയല്ല. ഇരുവരും തമ്മില്‍ നല്ല പരിചയമുണ്ടെന്നും എന്നാല്‍ കൊലപാതകം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്ന് മെട്രോ പൊളിറ്റന്‍ പൊലീസ് വ്യക്തമാക്കി.

സബിതയടെ കുടുംബത്തെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു.

അടുത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥി ആര്‍ഷ് ശ്രീവിസ്താര പറഞ്ഞത് രാവിലെ 5.45 ആയപ്പോള്‍ ഉച്ചത്തില്‍ ശബ്ദം കേട്ടെന്നും പുരുഷ ശബ്ദമായിരുന്നുവെന്നും പിന്നീട് ഫയര്‍ അലാം മുഴങ്ങിയതോടെ ഗ്രൗണ്ട് ഫ്‌ളാറിന് പിറകിലൂടെ ആരോ ഓടിപോയ ശബ്ദം കേട്ടെന്നുമാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends