ഇന്ത്യക്കാരെ വീട് കാണാന്‍ അനുവദിക്കില്ലെന്ന് വെള്ളക്കാരി വീട്ടുടമ? ബര്‍മിംഗ്ഹാമിലെ വീട് കണ്ട് ഇഷ്ടപ്പെട്ട് വിസിറ്റിന് ശ്രമിച്ചപ്പോള്‍ ലഭിച്ച മറുപടി ഞെട്ടിക്കുന്നത്; ഇന്ത്യക്കാര്‍ കറങ്ങാന്‍ ഇറങ്ങി സമയം കളയുന്നവരെന്ന് വിമര്‍ശനവും; രോഷത്തില്‍ ദമ്പതികള്‍

ഇന്ത്യക്കാരെ വീട് കാണാന്‍ അനുവദിക്കില്ലെന്ന് വെള്ളക്കാരി വീട്ടുടമ? ബര്‍മിംഗ്ഹാമിലെ വീട് കണ്ട് ഇഷ്ടപ്പെട്ട് വിസിറ്റിന് ശ്രമിച്ചപ്പോള്‍ ലഭിച്ച മറുപടി ഞെട്ടിക്കുന്നത്; ഇന്ത്യക്കാര്‍ കറങ്ങാന്‍ ഇറങ്ങി സമയം കളയുന്നവരെന്ന് വിമര്‍ശനവും; രോഷത്തില്‍ ദമ്പതികള്‍

ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജര്‍ ഒരു വീട് വാങ്ങാന്‍ ശ്രമിച്ചാല്‍ എളുപ്പത്തില്‍ കാര്യം നടക്കുമോ? അതിനുള്ള ഉത്തരമാണ് വീട് കാണാന്‍ പോലും അനുമതി ലഭിക്കാതിരുന്ന ഈ ഇന്ത്യന്‍ വംശജരുടെ അനുഭവം. ഇന്ത്യക്കാര്‍ 'സമയം കൊല്ലികളാണെന്നും', തമാശയ്ക്ക് കറങ്ങാന്‍ ഇറങ്ങുന്നതാണെന്നും ആരോപിച്ചാണ് വീട് വാങ്ങാന്‍ തുനിഞ്ഞിറങ്ങിയ ഇന്ത്യന്‍ ദമ്പതികളോട് വെള്ളക്കാരിയായ വീട്ടുടമ നല്‍കിയ മറുപടി.


375,000 പൗണ്ടിന്റെ ഡിറ്റാച്ച്ഡ് ഹൗസ് കണ്ടാണ് ഇത് നേരില്‍ കാണാനായി 34-കാരി സറീനാ സുമനും, ഭര്‍ത്താവ് 33-കാരന്‍ അജയും അന്വേഷണം നടത്തിയത്. ആളുകളുടെ സമയം കളയാന്‍ മറ്റ് നിരവധി പ്രോപ്പര്‍ട്ടികള്‍ കാണുമെന്നായിരുന്നു ഇവര്‍ക്ക് ലഭിച്ച മറുപടി.

Picture of the response Sareena received from Claire May. Neighbours in the street – many of whom are Asian or black – said they were surprised at Mrs May's response

ഓണ്‍ലൈന്‍ എസ്‌റ്റേറ്റ് ഏജന്റായ പര്‍പ്പിള്‍ബ്രിക്‌സ് വെബ്‌സൈറ്റിലാണ് ബര്‍മിംഗ്ഹാമിലെ നാല് ബെഡ് വീട് ദമ്പതികള്‍ കണ്ടതും, ഇഷ്ടപ്പെട്ടതും. എന്നാല്‍ വെന്‍ഡറായ ക്ലെയര്‍ മേയ്ക്ക് സന്ദേശം അയച്ചപ്പോള്‍ ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു.

'ഇന്ത്യന്‍, ഏഷ്യന്‍ സമൂഹം വീട് കാണാന്‍ ആവശ്യപ്പെട്ടാല്‍ അനുവദിക്കാറില്ല. അവര്‍ ശരിയായി വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരല്ല. ഒരു ദിവസം കറങ്ങാന്‍ അവര്‍ വില്‍ക്കാനുള്ള വീട് നോക്കി നടക്കും. ആളുകളുടെ സമയം പാഴാക്കാന്‍ ഇത് പോലെ പല വീടും കാണും, അതിലൊന്ന് പോയി കാണാന്‍ നിര്‍ദ്ദേശിക്കുന്നു', 40-കാരിയായ ക്ലെയര്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് മറുടി നല്‍കി.

The property was particularly special to 34-year-old Sareena because it was near her family home where she grew up. Picture of of Sareena Suman, Ajay Suman with baby Saint

തന്റെ പേരും, വംശവുമാണ് വീട്ടുമസ്ഥയ്ക്ക് പ്രശ്‌നമായത്, ഇത് തന്നെ വിശദീകരിക്കാനുള്ള വിഷയമാണോ?, സറീന ചോദിക്കുന്നു. ബ്രിട്ടനില്‍ ജനിച്ച ഇന്ത്യന്‍ വംശജരാണ് സറീനയും, ഭര്‍ത്താവ് അജയും. പത്ത് വര്‍ഷമായി ഇവര്‍ വിവാഹിതരാണ്. എന്നാല്‍ താന്‍ വംശവെറിക്കാരി അല്ലെന്നാണ് ക്ലെയറുടെ വാദം.

എന്തായാലും ഇന്ത്യന്‍ വംശജര്‍ക്ക് ഈ ദുരനുഭവം നേരിട്ടതോടെ പര്‍പ്പിള്‍ബ്രിക്‌സ് ഈ വീട് മാര്‍ക്കറ്റ് ചെയ്യുന്നത് അവസാനിപ്പിച്ചു.
Other News in this category



4malayalees Recommends