പ്രൊഫൈല്‍ പിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ? നിങ്ങളുടെ സ്വകാര്യ ഡാറ്റ റഷ്യയുടെ കൈകളിലെത്തും; ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍; ട്രെന്‍ഡായി മാറുന്ന ആപ്പ് കുരുക്ക്?

പ്രൊഫൈല്‍ പിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ? നിങ്ങളുടെ സ്വകാര്യ ഡാറ്റ റഷ്യയുടെ കൈകളിലെത്തും; ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍; ട്രെന്‍ഡായി മാറുന്ന ആപ്പ് കുരുക്ക്?

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ട്രെന്‍ഡായി മാറിയിട്ടുള്ള പ്രൊഫൈല്‍ പിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് മുന്നറിയിപ്പ്. പുതിയ ഫോണ്‍ ആപ്പ് സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും, ഇതുപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങള്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണെന്നും, ഇവ മോസ്‌കോയ്ക്ക് കൈമാറുന്നുവെന്നുമാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തല്‍.


ന്യൂ പ്രൊഫൈല്‍ പിക് ആപ്പ് ആയിരക്കണക്കിന് ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലുള്ള കമ്പനി ലൈന്റോക്ക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മോസ്‌കോ നദിയുടെ അരികിലുള്ള അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന് തൊട്ടുപിന്നില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനം റെഡ് സ്‌ക്വയറില്‍ നിന്നും കേവലം മൂന്ന് മൈല്‍ അകലെയാണ്.

എന്നാല്‍ ഈ ആപ്പിലേക്ക് ചിത്രങ്ങളും, പേഴ്‌സണല്‍ ഡാറ്റയും അപ്ലോഡ് ചെയ്യുന്നത് സൂക്ഷിച്ച് മതിയെന്നാണ് ഗ്ലോബല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജേക്ക് മൂറിന്റെ വാക്കുകള്‍. ഉയര്‍ന്ന റെസൊലൂഷനിലാണ് ആപ്പ് ആളുകളുടെ മുഖം പകര്‍ത്തുന്നത്. ഒപ്പം വലിയ തോതില്‍ ഡാറ്റയും ആവശ്യപ്പെടുന്നുവെന്നത് സംശയകരമാണ്, അദ്ദേഹം പറഞ്ഞു.

2017ല്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നുള്ള ഫേസ്ആപ്പ് സമാനമായ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.
Other News in this category



4malayalees Recommends