5.7 ബില്ല്യണ്‍ ഡോളറിന്റെ സര്‍പ്ലസ് ബജറ്റ് അവതരിപ്പിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; എല്ലാ കുടുംബങ്ങള്‍ക്കും 400 ഡോളര്‍ പവര്‍ ബില്‍ ക്രെഡിറ്റ്

5.7 ബില്ല്യണ്‍ ഡോളറിന്റെ സര്‍പ്ലസ് ബജറ്റ് അവതരിപ്പിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; എല്ലാ കുടുംബങ്ങള്‍ക്കും 400 ഡോളര്‍ പവര്‍ ബില്‍ ക്രെഡിറ്റ്

കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ നിന്നും ആശ്വാസമേകാന്‍ നടപടികളുമായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പ്രീമിയറും, ട്രഷററുമായ മാര്‍ക്ക് മക്‌ഗോവന്റെ സ്‌റ്റേറ്റ് ബജറ്റ്.


5.7 ബില്ല്യണ്‍ ഡോളറിന്റെ സര്‍പ്ലസ് ബജറ്റാണ് മക്‌ഗോവന്‍ അവതരിപ്പിച്ചത്. ട്രഷററെന്ന നിലയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ബജറ്റാണിത്. ഇരുമ്പ് അയിരില്‍ നിന്നുമുള്ള റോയല്‍റ്റിയില്‍ നിന്നും ലഭിച്ച 10.3 ബില്ല്യണ്‍ ഡോളറാണ് സര്‍പ്ലസിന് ഉത്തേജനമേകിയത്.

കുടുംബങ്ങള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളില്‍ നിന്നും സഹായിക്കുന്ന, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ നാളെയ്ക്കായി ഒറുക്കുന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് മാര്‍ക്ക് മക്‌ഗോവന്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ഓസ്‌ട്രേലിയന്‍ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ആശ്വാസമാണ് ഗവണ്‍മെന്റ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ മുതല്‍ സ്‌റ്റേറ്റിലെ എല്ലാ കുടുംബങ്ങള്‍ക്കും പവര്‍ ബില്ലില്‍ 400 ഡോളര്‍ ക്രെഡിറ്റ് ലഭിക്കും. ഇലക്ട്രിസിറ്റി, വാട്ടര്‍ ചാര്‍ജ്ജുകള്‍ 2.5 ശതമാനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്.

വിന്റര്‍ അടുത്ത് വരികയും, ഫ്‌ളൂ, കൊറോണാവൈറസ് അപകടസാധ്യത ഉയര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡ്-19 നിയന്ത്രണത്തിനായി 1.6 ബില്ല്യണ്‍ ഡോളര്‍ മാറ്റിവെച്ചിട്ടുണ്ട്. കൂടുതല്‍ ബെഡുകള്‍ക്കും, ഡോക്ടര്‍മാര്‍ക്കും, ഉപകരണങ്ങള്‍ക്കുമായി 2.5 ബില്ല്യണും ബജറ്റില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Other News in this category



4malayalees Recommends