സ്‌കോട്ട് മോറിസണിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതിനു തുല്യം, സ്‌കോട്ട് മോറിസണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നുഴഞ്ഞുകയറി ദക്ഷിണ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന്റെ അപരന്‍

സ്‌കോട്ട് മോറിസണിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതിനു തുല്യം, സ്‌കോട്ട് മോറിസണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നുഴഞ്ഞുകയറി ദക്ഷിണ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന്റെ അപരന്‍
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നുഴഞ്ഞുകയറി ദക്ഷിണ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന്റെ അപരന്‍. ചടങ്ങില്‍ നിന്ന് മോറിസണ്‍ പോയതിനു പിന്നാലെയാണ് ഇയാള്‍ സുരക്ഷാവലയങ്ങള്‍ ഭേദിച്ച് വേദിയിലെത്തിയത്. അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ഇയാള്‍ ചില കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു.

മെയ് 21നാണ് ഓസ്‌ട്രേലിയയിലെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ശക്തമായ ക്യാമ്പെയ്ന്‍ തുടരുകയാണ് പാര്‍ട്ടികള്‍.

ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനാണ് സ്‌കോട്ട് മോറിസണ്‍ എത്തിയത്. പരിപാടിക്ക് ശേഷം മോറിസണ്‍ മടങ്ങി. തുടര്‍ന്ന് കിം ജോങ് ഉന്‍ അപരന്‍ വേദിയിലെത്തി. അല്പസമയം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഇയാള്‍ താന്‍ ഹൊവാര്‍ഡ് എക്‌സ് എന്നയാളാണെന്ന് വെളിപ്പെടുത്തി. മുന്‍പ് കിം ജോങ് ഉനായി വേഷം കെട്ടി വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ഹൊവാര്‍ഡ് എക്‌സ്.

സ്‌കോട്ട് മോറിസണിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതിനു തുല്യമാണെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ സംഘത്തില്‍ പെട്ട ഒരാള്‍ ഹൊവാര്‍ഡ് എക്‌സിനോട് സ്ഥലം വിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 'ഒരു ഏകാധിപതിയോട് എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ പറയേണ്ടതില്ല' എന്നായിരുന്നു മറുപടി.

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ പ്രസ്ഥാനത്തിന്റെയോ ഭാഗമാണോ എന്ന ചോദ്യത്തിന് താരം ഉത്തരം നല്‍കിയില്ല. ഓസ്‌ട്രേലിയന്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.


Other News in this category



4malayalees Recommends