ബട്ടണ്‍ ബാറ്ററികള്‍ മൂലം മാസത്തില്‍ ഒരു കുട്ടിയെന്ന നിലയില്‍ കുട്ടികള്‍ക്ക് പരിക്ക് ; മൂന്നു കുട്ടികളുടെ ജീവനെടുത്ത ഇവയെ കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷാ മാനദണ്ഡം പാലിക്കാന്‍ നിര്‍ദ്ദേശം ; മാനദണ്ഡം പാലിക്കാത്തവര്‍ക്ക് പിഴ

ബട്ടണ്‍ ബാറ്ററികള്‍ മൂലം മാസത്തില്‍ ഒരു കുട്ടിയെന്ന നിലയില്‍ കുട്ടികള്‍ക്ക് പരിക്ക് ; മൂന്നു കുട്ടികളുടെ ജീവനെടുത്ത ഇവയെ കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷാ മാനദണ്ഡം പാലിക്കാന്‍ നിര്‍ദ്ദേശം ; മാനദണ്ഡം പാലിക്കാത്തവര്‍ക്ക് പിഴ
കളിപ്പാട്ടത്തില്‍ ബട്ടണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്നത് സാധാരണയാണ്. എന്നാല്‍ അവ എത്ര അപകടകാരിയാണെന്ന് പലപ്പോഴും മറന്നുപോകുന്നു. അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍.

2020 ഡിസംബറില്‍ ഇത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരുന്നെങ്കിലും നടപ്പിലാക്കാന്‍ കമ്പനികള്‍ക്ക് സാവകാശം നല്‍കുകയായിരുന്നു. ബട്ടണ്‍ ബാറ്ററികളുടെ ഉപയോഗത്തിലും വിതരണത്തിലും വരുത്തേണ്ട പുതിയ സുരക്ഷ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ പതിനെട്ട് മാസമാണ് കമ്പനികള്‍ക്ക് അനുവദിച്ചിരുന്നത്. ഈ കാലവധിയാണ് അടുത്ത മാസത്തോടെ അവസാനിക്കുക.

ബട്ടണ്‍ ബാറ്ററികളുടെ ഉപയോഗത്തിലും വിതരണത്തിലും മൂന്ന് നിര്‍ബന്ധിത സുരക്ഷാ മാനദണ്ഡങ്ങളാണ് ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷന്‍ പ്രധാനമായും മുന്നോട്ട് വെച്ചിരിക്കുന്നത്.

കുട്ടികള്‍ ബട്ടണ്‍ ബാറ്ററി കൈവശപ്പെടുത്തുന്നത് തടയുന്നതിനായി ബട്ടണ്‍ ബാറ്ററി ഉപയോഗിക്കുന്ന ഉപകരണങ്ങളിലോ, കളിപ്പാട്ടങ്ങളിലോ ബട്ടണ്‍ ബാറ്ററിക്കായി പ്രത്യേക അറ ഉണ്ടായിരിക്കണം.

കുട്ടികള്‍ക്ക് കൈവശപ്പെടുത്താന്‍ പറ്റാത്ത തരത്തിലുള്ള പാക്കേജുകളിലാണ് ബട്ടണ്‍ ബാറ്ററികള്‍ വിതരണം ചെയ്യുന്നതെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് വരുത്തണം.

ബട്ടണ്‍ ബാറ്ററി പാക്കേജിലും, ഇതിനൊപ്പമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ കുറിപ്പിലും ബോധവല്‍ക്കണത്തിനായി കൂടുതല്‍ മുന്നറിയിപ്പുകളും, അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളും വിശദീകരിക്കണം.

ബട്ടന്‍ ബാറ്ററിയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മൂന്ന് കുട്ടികള്‍ മരിക്കുകയും, 44 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ബട്ടണ്‍ ബാറ്ററി മൂലമുള്ള അപകടത്തിലൂടെ, രാജ്യത്ത് ഒരു മാസത്തില്‍ ഒരു കുട്ടിക്ക് എന്ന വീതം ഗുരുതര പരിക്കേല്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

ബട്ടണ്‍ ബാറ്ററികള്‍ മൂലം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനുള്ള ലോകത്തിലെ തന്നെ ആദ്യ നീക്കമാണിത്.നിര്‍ബന്ധിത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബിസിനസുകളില്‍ നിന്ന് പിഴ ഈടാക്കാനാണ് എസിസിസി യുടെ തീരുമാനം.ലിഥിയം, സിങ്ക് സില്‍വര്‍, മാംഗനീസ് തുടങ്ങിയ രാസ വസ്തുക്കളാണ് ബട്ടണ്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്നത്.കുട്ടികള്‍ വിഴുങ്ങുന്നതും മൂക്കിലിടുന്നതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്.





Other News in this category



4malayalees Recommends