ക്യൂന്‍സ്‌ലാന്‍ഡില്‍ വീണ്ടും വെള്ളപ്പൊക്കം; നൂറുകണക്കിന് ജനങ്ങളോട് വീടുകള്‍ ഒഴിയാന്‍ മുന്നറിയിപ്പ്; ഓസ്‌ട്രേലിയ വീണ്ടും കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക്

ക്യൂന്‍സ്‌ലാന്‍ഡില്‍ വീണ്ടും വെള്ളപ്പൊക്കം; നൂറുകണക്കിന് ജനങ്ങളോട് വീടുകള്‍ ഒഴിയാന്‍ മുന്നറിയിപ്പ്; ഓസ്‌ട്രേലിയ വീണ്ടും കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക്

ക്യൂന്‍സ്‌ലാന്‍ഡില്‍ മറ്റൊരു വെള്ളപ്പൊക്ക അടിയന്തരാവസ്ഥ രൂപപ്പെട്ടതോടെ നൂറുകണക്കിന് ജനങ്ങളോട് വീടുവിട്ട് പോകാന്‍ നിര്‍ദ്ദേശം. വെള്ളിയാഴ്ച ഡസനിലേറെ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കാനും, ആവശ്യം വന്നാല്‍ വീടുവിട്ട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീങ്ങാനുമാണ് നിര്‍ദ്ദേശം.


സ്റ്റേറ്റിലെ നോര്‍ത്ത് മേഖലയില്‍ ഒരാള്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചിട്ടുണ്ട്. ക്യൂന്‍സ്‌ലാന്‍ഡിലെ ജനങ്ങള്‍ അധികമായി താമസിക്കുന്ന ബ്രിസ്‌ബെയിന്‍ ഉള്‍പ്പെടുന്ന സൗത്ത് മേഖലയിലേക്കാണ് കൊടുങ്കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്.

ഫെബ്രുവരിയില്‍ ക്യൂന്‍സ്‌ലാന്‍ഡില്‍ മറ്റൊരു വെള്ളപ്പൊക്കം നാശം വിതച്ചിരുന്നു. 13 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 20,000 വീടുകളും അന്ന് തകര്‍ന്നു. തൊട്ടടുത്തുള്ള ന്യൂ സൗത്ത് വെയില്‍സില്‍ ഒന്‍പത് പേരാണ് ഈ വെള്ളപ്പൊക്കത്തില്‍ മരിച്ചത്.

Floodwaters cover a street in Laidley, in the Lockyer Valley region of Queensland

മാസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് പല നദികളും വെള്ളപ്പൊക്കത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. വെള്ളിയാഴ്ച പെയ്തിറങ്ങുന്ന കനത്ത മഴ ജീവന് ഭീഷണി സൃഷ്ടിക്കുന്ന വെള്ളപ്പൊക്കത്തിലേക്കും, മണ്ണിടിച്ചിനും കാരണമാകുമെന്ന് മീറ്റിയോറോളജി ബ്യൂറോ മുന്നറിയിപ്പ് നല്‍കി.

മെയ് 21ന് ഓസ്‌ട്രേലിയയില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പാണ്. ഇതില്‍ കാലാവസ്ഥാ മാറ്റം പ്രധാന വിഷയവുമാണ്.
Other News in this category



4malayalees Recommends