ഓസ്‌ട്രേലിയയില്‍ തെരഞ്ഞെടുപ്പ് ദിനത്തിന് മുന്‍പ് വോട്ട് രേഖപ്പെടുത്തി 2 മില്ല്യണ്‍ ജനങ്ങള്‍; തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തില്‍; ഓസ്‌ട്രേലിയക്കാര്‍ തീരുമാനം എടുത്ത് കഴിഞ്ഞോ?

ഓസ്‌ട്രേലിയയില്‍ തെരഞ്ഞെടുപ്പ് ദിനത്തിന് മുന്‍പ് വോട്ട് രേഖപ്പെടുത്തി 2 മില്ല്യണ്‍ ജനങ്ങള്‍; തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തില്‍; ഓസ്‌ട്രേലിയക്കാര്‍ തീരുമാനം എടുത്ത് കഴിഞ്ഞോ?

ഓസ്‌ട്രേലിയയില്‍ പൊതുതെരഞ്ഞെടുപ്പിന് ഇനി എട്ട് ദിവസത്തോളം അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഇതിനകം തന്നെ രണ്ട് മില്ല്യണ്‍ ഓസ്‌ട്രേലിയക്കാര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ട് കഴിഞ്ഞു.


ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷന്‍ കണക്ക് പ്രകാരം 2.16 മില്ല്യണ്‍ ആളുകള്‍ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ 1.3 മില്ല്യണ്‍ ആളുകള്‍ നേരിട്ടെത്തി പ്രീ-പോള്‍ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി. 882,000 ആളുകള്‍ പോസ്റ്റല്‍ വോട്ടും അയച്ചു.

തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ട് ചെയ്യുന്നവരുടെ എണ്ണമേറിയതോടെയാണ് 2019ല്‍ പാര്‍ലമെന്ററി കമ്മിറ്റി പ്രീ-പോള്‍ ദിനങ്ങളുടെ എണ്ണം മൂന്ന് ആഴ്ചയില്‍ നിന്നും 12 ദിവസമായി കുറച്ചത്.

എന്നാല്‍ ഈ ചുരുങ്ങിയ ദിവസം തന്നെ വോട്ട് ചെയ്യാന്‍ നല്ലൊരു ശതമാനം ആളുകള്‍ രംഗത്ത് വന്നു. ഇതോടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തന്റെ കര്‍ശനമായ രീതിയില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് മൂലം തന്റെ പദവിയില്‍ 'ബുള്‍ഡോസര്‍' രീതിയില്‍ ഉപയോഗിക്കേണ്ടി വന്നതായും, കാര്യങ്ങള്‍ മാറ്റാമെന്നും മോറിസണ്‍ നിലപാട് തിരുത്തിയത് മുന്‍കൂര്‍ വോട്ട് ചെയ്യുന്നവരെ കൂടി ലക്ഷ്യമിട്ടാണെന്നാണ് കരുതുന്നത്.
Other News in this category



4malayalees Recommends