ന്യൂസൗത്ത് വെയില്‍സിലെ ബ്ലൂ മൗണ്ടന്‍സില്‍ ഹൗസ് പാര്‍ട്ടിയില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കൗമാരക്കാരന് കുറഞ്ഞത് 9 മാസമെങ്കിലും യൂത്ത് ഡിറ്റന്‍ഷനില്‍ കഴിയണം .
കുട്ടി ആദ്യം ഇരയുമായി സമ്മതത്തോടെ ബന്ധപ്പെട്ടു. പെണ്‍കുട്ടിയെ പിന്നീട് ആറ് തവണ ലൈംഗികമായി പീഡിപ്പിക്കുകയും സിഡ്നിയ്ക്ക് സമീപം ഒരു വീട്ടിലെ സ്വീകരണമുറിയില്‍ രണ്ട് മണിക്കൂര്‍ നേരം ബോധപൂര്‍വം ശ്വാസം മുട്ടിയ്ക്കും വിധം ക്രൂരമായി പെരുമാറുകയും ചെയ്തു.മെയ് മാസത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വ്യാഴാഴ്ച കുട്ടിയെ ഒമ്പത് മാസത്തെ തടവിന് ശിക്ഷിച്ചു.
ഇരയുടേയും പീഡിപ്പിച്ച കൗമാരക്കാരന്റെയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല. യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കാത്ത ആണ്‍കുട്ടി കുറ്റം പെണ്‍കുട്ടിയുടേതെന്ന രീതിയില്‍ ആരോപണങ്ങളും ഉന്നയിച്ചു.
ആക്രമണസമയത്ത് പെണ്‍കുട്ടിയുടെ ഫോണ്‍ തൊട്ടടുത്ത് ഉണ്ടായിരുന്നുവെന്നും സഹായത്തിനായി വീട്ടിലെ മറ്റുള്ളവരെ വിളിച്ചിട്ടില്ലെന്നും ആണ്‍കുട്ടിയുടെ അഭിഭാഷകന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വാദം കോടതി തള്ളി.
പുനരധിവാസത്തിനുള്ള സാധ്യതകള്‍ മജിസ്ട്രേറ്റ് അംഗീകരിച്ചു.
പെനൈല്‍ ബലാത്സംഗത്തിനുള്ള കസ്റ്റഡി ശിക്ഷയ്ക്ക് പുറമേ, ഡിജിറ്റല്‍ ബലാത്സംഗം, വാക്കാലുള്ള ബലാത്സംഗം, ആക്രമണത്തിനിടെ ശ്വാസംമുട്ടല്‍ എന്നിവയ്ക്ക് 2023 ഓഗസ്റ്റ് വരെ പ്രൊബേഷന്‍ ഉണ്ടാകും.
സംഭവം തന്റെ ആരോഗ്യത്തേയും മാനസിക ആരോഗ്യത്തേയും ബാധിച്ചു, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും കരുതല്‍ വേണമെന്നതിനാല്‍ സമൂഹത്തോട് ഇക്കാര്യം പറയാന്‍ തീരുമാനിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.