തുറിച്ച് നോക്കിയാല്‍ പണികിട്ടും! അനുമതിയില്ലാതെ ഡാന്‍സ് ഫ്‌ളോറില്‍ അപരിചിതരെ തുറിച്ച് നോക്കുന്നവരെ പൊക്കാന്‍ പോലീസിനെ നിയോഗിച്ച് സിഡ്‌നി നൈറ്റ്ക്ലബ്; അപമാനിക്കാന്‍ ശ്രമിച്ചാല്‍ പണിയാകും

തുറിച്ച് നോക്കിയാല്‍ പണികിട്ടും! അനുമതിയില്ലാതെ ഡാന്‍സ് ഫ്‌ളോറില്‍ അപരിചിതരെ തുറിച്ച് നോക്കുന്നവരെ പൊക്കാന്‍ പോലീസിനെ നിയോഗിച്ച് സിഡ്‌നി നൈറ്റ്ക്ലബ്; അപമാനിക്കാന്‍ ശ്രമിച്ചാല്‍ പണിയാകും

ആളുകളെ തുറിച്ച് നോക്കുന്നത് വലിയൊരു കുറ്റമല്ലെന്നാണ് പലരുടെയും ധാരണം. മൂന്ന് മിനിറ്റിലേറെ ഒരാളെ തുറിച്ച് നോക്കിയാല്‍ കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് പണ്ട് നമ്മുടെ നാട്ടില്‍ ഒരു പോലീസ് മേധാവി വെളിപ്പെടുത്തിയപ്പോള്‍ ആളുകള്‍ക്ക് തമാശയായാണ് തോന്നിയത്.


എന്നാല്‍ വാക്ക് കൊണ്ട് അനുമതി ലഭിക്കാതെ അപരിചിതരെ തുറിച്ച് നോക്കുന്നത് കുറ്റകരമാക്കി കൊണ്ടാണ് സിഡ്‌നിയിലെ പ്രശസ്തമായ നൈറ്റ് ക്ലബ് നടപടിയെടുത്തിരിക്കുന്നത്. ഡാന്‍സ് ഫ്‌ളോറില്‍ അപരിചിതരെ തുറിച്ചു നോക്കുന്നവരെ പൊക്കാന്‍ 'സ്റ്റെയറിംഗ് പോലീസിനെ' നിയോഗിച്ചിരിക്കുകയാണ് ക്ലബ്.

അപമാനങ്ങള്‍ക്ക് എതിരെ നടപടി കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് സിഡ്‌നിയിലെ ഡാര്‍ലിംഗ്ഹഴ്സ്റ്റ് പാര്‍ട്ടി സ്ട്രിപ്പിലെ സുരക്ഷാ നയങ്ങള്‍ പരിഷ്‌കരിക്കാന്‍ ക്ലബ് 77 തീരുമാനിച്ചത്. അപരിചിതര്‍ സംസാരിക്കുന്നതില്‍ തെറ്റില്ലെങ്കിലും ഇതിന് പ്രാഥമികമായി അനുമതി ഉണ്ടായിരിക്കണമെന്നും, മറിച്ചായാല്‍ ചൂഷണമായി കണക്കാക്കി ക്ലബില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രഖ്യാപനം.

വളരെ ദൂരെ നിന്ന് തുറിച്ച് നോക്കുന്നതും, ഡിജെകളുടെ സ്വകാര്യ ഇടത്തിന് ബഹുമാനം നല്‍കാതിരിക്കുകയും ചെയ്യുന്നതും കുറ്റങ്ങളാണ്. അസ്വസ്ഥത തോന്നുന്നതായി പരാതിപ്പെട്ടാല്‍ സുരക്ഷാ ഓഫീസര്‍മാര്‍ പണിനടത്തും.
Other News in this category



4malayalees Recommends