ബെനഫിറ്റ് കട്ടിലും ലിസ് ട്രസ് യു-ടേണടിക്കും! പണപ്പെരുപ്പത്തിന് പകരം വരുമാനത്തിന് ആനുപാതികമായി ബെനഫിറ്റ് നല്‍കുന്ന പദ്ധതിയ്‌ക്കെതിരെ ടോറി എംപിമാര്‍; 450,000 പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും

ബെനഫിറ്റ് കട്ടിലും ലിസ് ട്രസ് യു-ടേണടിക്കും! പണപ്പെരുപ്പത്തിന് പകരം വരുമാനത്തിന് ആനുപാതികമായി ബെനഫിറ്റ് നല്‍കുന്ന പദ്ധതിയ്‌ക്കെതിരെ ടോറി എംപിമാര്‍; 450,000 പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും

ടോറി എംപിമാരുടെ എതിര്‍പ്പ് കൊടുമ്പിരി കൊള്ളുന്നതിനിടെ പുതിയ യു-ടേണ്‍ എടുക്കാന്‍ ലിസ് ട്രസ് നിര്‍ബന്ധിതമാകുന്നു. ബെനഫിറ്റില്‍ റിയല്‍-ടേം കട്ട് സമ്മാനിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി അവതരിപ്പിച്ചാല്‍ എംപിമാര്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്ന് ഭീഷണി ഉയര്‍ന്നതോടെയാണ് ട്രസിന്റെ മനംമാറ്റം.


പദ്ധതി നടപ്പായാല്‍ 450,000 ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയിലെ ഉള്‍പ്പോര് നിര്‍ത്തണമെന്ന് മുതിര്‍ന്ന മന്ത്രിമാര്‍ ആവശ്യപ്പെടുമ്പോഴും ബെനഫിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അപ്രമാദിത്വം നടപ്പാക്കാനുള്ള നീക്കം പരാജയപ്പെടുകയാണ്.

കൂടുതല്‍ പിടിവാശി കാണിച്ചാല്‍ ട്രസിനെ പുറത്താക്കാനുള്ള ചര്‍ച്ചകള്‍ എംപിമാര്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് മുന്‍ ചാന്‍സലര്‍ ജോര്‍ജ്ജ് ഓസ്‌ബോണ്‍ ഉള്‍പ്പെടെ മുതിര്‍ന്ന ടോറികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


ബെനഫിറ്റുകള്‍ വരുമാനത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കാനുള്ള മാറ്റത്തിന് എതിരെ ടോറി ബാക്ക്‌ബെഞ്ചിലുള്ള ഡസന്‍ കണക്കിന് എംപിമാര്‍ വോട്ട് ചെയ്യുമെന്ന് ഗവണ്‍മെന്റ് വിപ്പുമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെപ്റ്റംബറിലെ പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലാണ്.

ഔദ്യോഗിക വോട്ട് ആവശ്യമില്ലെങ്കിലും ഫിനാന്‍സ് ബില്ലില്‍ ഭേദഗതി അവതരിപ്പിക്കുന്നതോടെ എംപിമാര്‍ നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിതമാകും. ഇതോടെയാണ് ലിസ് ട്രസ് വിഷയത്തിലും കീഴടങ്ങാന്‍ നിര്‍ബന്ധിതമാകുന്നത്.

എനര്‍ജി ബില്‍ അടയ്ക്കാനും, ഭക്ഷണം കഴിക്കാനും ലക്ഷക്കണക്കിന് ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ബെനഫിറ്റ് മാറ്റം കൂടി വന്നാല്‍ കൂടുതല്‍ ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് വീഴുമെന്നാണ് ലെഗേറ്റം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends