ജോര്‍ജ് പോളിന് വിട നല്‍കി മാഞ്ചസ്റ്റര്‍ മലയാളികള്‍ ; ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വേദനയോടെ തങ്ങളുടെ പ്രിയപ്പെട്ട ജോര്‍ജേട്ടനെ യാത്രയാക്കി

ജോര്‍ജ് പോളിന് വിട നല്‍കി മാഞ്ചസ്റ്റര്‍ മലയാളികള്‍ ; ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വേദനയോടെ തങ്ങളുടെ പ്രിയപ്പെട്ട ജോര്‍ജേട്ടനെ യാത്രയാക്കി
ഏറെ കാലത്തെ പ്രവാസ ജീവിതത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരനായി മാറിയ ജോര്‍ജ് പോള്‍ കഴിഞ്ഞ 27നാണ് അന്തരിച്ചത്. മാഞ്ചസ്റ്റര്‍ മലയാളികള്‍ വേദനയോടെ അദ്ദേഹത്തിന് വിടനല്‍കി. ഒട്ടേറെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും വീട്ടുകാരും വേദനയോടെ ആ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.

രാവിലെ 9.30ഓടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ കുടുംബാംഗങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഇടവക വികാരി ഫാ ജോസ് അഞ്ചാനിക്കല്‍ വീട്ടിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് വിലാപ യാത്രയായി ഇടവക ദേവാലയമായ സെന്റ് ആന്റണീസ് ദേവാലയത്തിലെത്തിച്ചു.

ദിവ്യ ബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. രൂപതാ വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുര, ഫാ ജോസ് അഞ്ചാനിക്കല്‍, ഫാ ജോണ്‍ പുളിന്താനം, ഫാ മാത്യു കുരിശും മൂട്ടില്‍ എന്നിവര്‍ സഹ കാര്‍മ്മികരായി.

ദിവ്യബലിക്ക് ശേഷം മകള്‍ ജെഫി പിതാവിനെ അനുസ്മരിച്ചു. നാട്ടില്‍ നിന്നെത്തിയ സഹോദരനും കൈക്കാരന്‍ അലക്‌സ് വര്‍ഗീസ്, സിബി പാളിയല്‍, ഫാ എല്‍ദോ എന്നിവരും അനുസ്മരിച്ച് സംസാരിച്ചു.

ഭാര്യ ഗ്രേസിയേയും മക്കളായ ജിത്തുവിനേയും ജെഫിയേയും ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ഏറെ പരിശ്രമിക്കേണ്ടിവന്നു.

നാട്ടിലുള്ള സഹോദരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സതേണ്‍ സെമിട്രിയിലായിരുന്നു ചടങ്ങുകള്‍. പ്രിയപ്പെട്ട ജോര്‍ജ്ജേട്ടന്‍ ഏവരും യാത്രാമൊഴിയേകി.

Other News in this category



4malayalees Recommends