ചര്‍ച്ചകള്‍ക്ക് നല്‍കിയ സമയം ഇന്നവസാനിക്കും; അനക്കമില്ലാതെ ബ്രിട്ടീഷ് ഗവണ്‍മെന്റ്; ഡിസംബറില്‍ സമരം നടത്തുന്ന തീയതികള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായി ആര്‍സിഎന്‍; സമരം ഒഴിവാക്കാന്‍ സ്‌കോട്ട്‌ലണ്ടില്‍ ചര്‍ച്ചകള്‍

ചര്‍ച്ചകള്‍ക്ക് നല്‍കിയ സമയം ഇന്നവസാനിക്കും; അനക്കമില്ലാതെ ബ്രിട്ടീഷ് ഗവണ്‍മെന്റ്; ഡിസംബറില്‍ സമരം നടത്തുന്ന തീയതികള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായി ആര്‍സിഎന്‍; സമരം ഒഴിവാക്കാന്‍ സ്‌കോട്ട്‌ലണ്ടില്‍ ചര്‍ച്ചകള്‍

ശമ്പളക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ നഴ്‌സുമാര്‍ മുന്നോട്ട് വെച്ച അഞ്ച് ദിവസത്തെ സമയപരിധി ഇന്ന് അവസാനിക്കും. ഇതിന് തയ്യാറായില്ലെങ്കില്‍ ഡിസംബറിലെ സമരതീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് ആര്‍സിഎന്‍ അറിയിച്ചിരുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റ് അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ സമരത്തിലേക്ക് നീങ്ങാന്‍ നഴ്‌സുമാര്‍ നിര്‍ബന്ധിതമാകുകയാണ്.


അടുത്ത രണ്ട് വര്‍ഷത്തേക്ക് എന്‍എച്ച്എസിനായി 2.3 ബില്ല്യണ്‍ പൗണ്ട് അധികമായി അനുവദിക്കുമെന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണപ്പെരുപ്പം മൂലം അടുത്ത വര്‍ഷം ഫണ്ടിംഗില്‍ 7 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് വരുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്കാക്കുന്നത്.

ഒക്ടോബറില്‍ പണപ്പെരുപ്പം പരമോന്നതിയില്‍ എത്തിയെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം അനുസരിച്ചാണ് ചാന്‍സലര്‍ പ്രഖ്യാപിച്ച തുക സമ്മതിച്ച് കൊടുക്കാന്‍ ആരോഗ്യ മേധാവികള്‍ തയ്യാറായിരിക്കുന്നത്. ഈ ഘട്ടത്തിലാണ് യുകെയില്‍ ഉടനീളം സമരം നടത്താന്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെയുമായുള്ള ചര്‍ച്ച സമരം പരിഹരിക്കുന്ന തലത്തിലേക്ക് എത്തിയില്ലെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ വ്യക്തമാക്കിയിരുന്നു. യുകെയില്‍ 60,000 നഴ്‌സിംഗ് വേക്കന്‍സികള്‍ നിലനില്‍ക്കുമ്പോള്‍ എന്‍എച്ച്എസ് സേവനങ്ങള്‍ കനത്ത സമ്മര്‍ദം നേരിടുകയാണ്.

അതേസമയം സ്‌കോട്ട്‌ലണ്ടില്‍ സമരത്തിലേക്ക് നീങ്ങുന്നത് ഒഴിവാക്കാന്‍ ഗവണ്‍മെന്റ് ചര്‍ച്ചകള്‍ക്ക് സന്നദ്ധമായിട്ടുണ്ട്. അതിനാല്‍ സ്‌കോട്ട്‌ലണ്ടില്‍ സമരതീയതി പ്രഖ്യാപിക്കുന്നത് തല്‍ക്കാലത്തേക്ക് ആര്‍സിഎന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends